മൊബൈലിലും PC-യിലും 2,00,000-ലധികം ഗെയിമുകളുടെ ലോകോത്തര കാറ്റലോഗ് അടുത്തറിയൂ, നിങ്ങൾക്ക് അനുയോജ്യമായ ഗെയിം കണ്ടെത്തൂ
ഗെയിം വാങ്ങലുകൾക്ക് ഉപയോഗിക്കാനാകുന്ന Google Play പോയിന്റുകൾ1 നേടൂ, Points അംഗമെന്ന നിലയിൽ എക്സ്ക്ലൂസീവ് പെർക്കുകൾ നേടൂ
സൗകര്യപ്രദമായ 'നിങ്ങൾ' ടാബിൽ2 നിങ്ങളുടെ പ്രിയപ്പെട്ട ഗെയിമുകളെയും ഗെയിമിംഗ് നേട്ടങ്ങളെയും കുറിച്ചുള്ള അപ്ഡേറ്റുകളെല്ലാം ലഭ്യമാണ്
മൊബൈലിലും PC-യിലും കളിക്കാവുന്ന 200,000-ലേറെ ഗെയിമുകളുണ്ട്, Google Play Games-ൽ എല്ലാവർക്കും ഗെയിം ലഭ്യമാണ്. ഓരോ ഗെയിമിനെക്കുറിച്ചുമുള്ള നിർദ്ദേശങ്ങളും സമ്പന്നമായ വിവരങ്ങളും നേടൂ, ഇതുവഴി അടുത്തതായി നിങ്ങൾ ഇഷ്ടപ്പെടാൻ പോകുന്ന ഗെയിം ഏതാണെന്ന് മനസ്സിലാക്കാം. മൊബൈലിലും PC-യിലും ലഭ്യമായ ഗെയിമുകൾ പരിശോധിക്കൂ.
കിഴിവുകളും ഗെയിമിനുള്ളിലെ ഇനങ്ങളും ലഭിക്കുന്നതിനായി, നിങ്ങൾക്ക് പോയിന്റുകളും റിവാർഡുകളും നേടാനാകുന്ന, Google Play-യുടെ റിവാർഡ് പ്രോഗ്രാമായ Google Play പോയിന്റുകൾ ഉപയോഗിച്ച് അടുത്ത തലത്തിലുള്ള റിവാർഡുകൾ അൺലോക്ക് ചെയ്യൂ. നിങ്ങൾക്ക് എത്ര കൂടുതൽ Play പോയിന്റുകൾ ലഭിക്കുന്നോ, അത്രയും മികച്ച റിവാർഡുകളും പെർക്കുകളും അതിശയകരമായ അനുഭവങ്ങളും നിങ്ങൾക്ക് അൺലോക്ക് ചെയ്യാനാകും. ഇപ്പോൾ ചേരൂ1.
'നിങ്ങൾ' ടാബിന്റെ പ്രധാന ഭാഗമാണ് നിങ്ങളുടെ ഗെയിമർ പ്രൊഫൈൽ. മൊബൈലിലെ പ്രൊഫൈൽ ഐക്കൺ ക്ലിക്ക് ചെയ്ത്, നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും 'നിങ്ങൾ' ടാബിൽ നിന്ന് ഗെയിമർ പ്രൊഫൈലിലേക്ക് എളുപ്പത്തിൽ മാറാം. മൊബൈലിലും PC-യിലും ഉടനീളം ഉപയോഗിക്കാനുള്ള ഒരു പ്രൊഫൈലിലൂടെ, ഗെയിമുകളിലുടനീളം നിങ്ങളുടെ സ്ഥിതിവിവരക്കണക്കുകളും സ്ട്രീക്കുകളും പുരോഗതിയും നേട്ടങ്ങളും എളുപ്പത്തിൽ ട്രാക്ക് ചെയ്യാനാകും. എല്ലാ നേട്ടവും, എല്ലാ വിജയവും – ആഘോഷിക്കാൻ ഇവയെല്ലാം ഇവിടെയുണ്ടാകും.
ഗെയിമിൽ നിന്ന് പുറത്ത് കടക്കാതെ തന്നെ സ്ഥിതിവിവരക്കണക്കുകളിലേക്കും നേട്ടങ്ങളിലേക്കും നുറുങ്ങുകളിലേക്കും എളുപ്പത്തിൽ ആക്‌സസ് നൽകുന്ന ഒരു പുതിയ ഗെയിമിംഗ് കമ്പാനിയനാണ് Gemini Live അടങ്ങിയ Play Games സൈഡ്‌കിക്ക്. കളിക്കുമ്പോൾ തന്നെ Gemini Live-ൽ നിന്ന് തത്സമയ സംഭാഷണ മാർഗ്ഗനിർദ്ദേശവും ലഭിക്കും. Play-യിൽ നിന്ന് ഡൗൺലോഡ് ചെയ്‌ത ഗെയിമുകൾ കളിക്കുമ്പോൾ മാത്രമേ സൈഡ്‌കിക്ക് ലഭ്യമാകൂ, ഉടൻ തന്നെ ഇത് മൊബൈലിലും ലഭ്യമാകും.
Google-ൽ നിന്നുള്ള സുരക്ഷയും പരിരക്ഷയും സഹിതം, മൊബൈലിലും PC-യിലും ഉടനീളം ആത്മവിശ്വാസത്തോടെ കളിക്കുക. നിങ്ങളുടെ ഡാറ്റയും ഉപകരണങ്ങളും സുരക്ഷിതമായിരിക്കാൻ സഹായിക്കുന്നതിന്, ഞങ്ങൾ ഓഫർ ചെയ്യുന്ന എല്ലാ ഗെയിമിലും 10,000-ൽ അധികം സുരക്ഷാ പരിശോധനകൾ Google Play റൺ ചെയ്യുന്നു.