പ്രധാന നിബന്ധനകൾ

അനുബന്ധ സ്ഥാപനങ്ങൾ

യുറോപ്യൻ യൂണിയനിൽ ഉപഭോക്തൃ സേവനങ്ങൾ നൽകുന്ന, ഇനിപ്പറയുന്ന കമ്പനികൾ ഉൾപ്പെടെ, Google ഗ്രൂപ്പ് ഓഫ് കമ്പനികളിൽ ഉൾപ്പെടുന്ന ഒരു സ്ഥാപനമാണ് ഒരു അഫിലിയേറ്റ്: Google Ireland Limited, Google Commerce Ltd, Google Payment Corp, Google Dialer Inc. യുറോപ്യൻ യൂണിയനിൽ ബിസിനസ് സേവനങ്ങൾ നൽകുന്ന കമ്പനികളെ കുറിച്ച് കൂടുതലറിയുക.

അപ്ലിക്കേഷൻ ഡാറ്റ കാഷെ

ഒരു ഉപകരണത്തിലെ ഒരു ഡാറ്റ ശേഖരമാണ് അപ്ലിക്കേഷൻ ഡാറ്റ കാഷെ. ഉദാഹരണമായി, ഒരു ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ പ്രവർത്തിക്കുന്നതിന് ഒരു വെബ് അപ്ലിക്കേഷനെ പ്രവർത്തനക്ഷമമാക്കാനും ഉള്ളടക്കം വേഗത്തിൽ ലോഡുചെയ്യുന്നത് പ്രവർത്തനക്ഷമമാക്കുന്നതിലൂടെ അപ്ലിക്കേഷന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താനും അതിന് കഴിയും.

അൽഗരിതം

പ്രശ്നം പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ നിർവഹിക്കുമ്പോൾ ഒരു കമ്പ്യൂട്ടർ പാലിക്കുന്ന ഒരു പ്രോസസ്സ് അല്ലെങ്കിൽ ഒരു കൂട്ടം നിയമങ്ങൾ.

ഉപകരണം

Google സേവനങ്ങൾ ആക്‌‌സസ് ചെയ്യുന്നതിന് ഉപയോഗിക്കാവുന്ന ഒരു ഉപകരണമാണ് കമ്പ്യൂട്ടർ. ഉദാഹരണത്തിന്, ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകളും ടാബ്‌ലെറ്റുകളും സ്മാർട്ട് സ്‌പീക്കറുകളും സ്മാർട്ട് ഫോണുകളുമെല്ലാം ഉപകരണങ്ങളായി കണക്കാക്കപ്പെടുന്നു.

കുക്കികൾ

നിങ്ങൾ ഒരു വെബ്‌സൈറ്റ് സന്ദർശിക്കുമ്പോൾ നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് അയയ്‌ക്കുന്ന പ്രതീകങ്ങളുടെ സ്‌ട്രിംഗ് ഉൾപ്പെട്ടിരിക്കുന്ന ഒരു ചെറിയ ഫയലാണ് കുക്കി. നിങ്ങൾ വീണ്ടും വെബ്‌സൈറ്റ് സന്ദർശിക്കുമ്പോൾ, നിങ്ങളുടെ ബ്രൗസറിനെ തിരിച്ചറിയാൻ ആ സൈറ്റിനെ കുക്കി അനുവദിക്കുന്നു. കുക്കികൾ ഉപയോക്തൃ മുൻഗണനകളും മറ്റ് വിവരങ്ങളും സംഭരിച്ചേക്കാം. എല്ലാ കുക്കികളെയും നിരസിക്കുന്നതിനോ ഒരു കുക്കി അയച്ചുകൊണ്ടിരിക്കുമ്പോൾ സൂചിപ്പിക്കുന്നതിനോ നിങ്ങൾക്ക് ബ്രൗസർ കോൺഫിഗർ ചെയ്യാവുന്നതാണ്. എന്നിരുന്നാലും, ചില വെബ്‌സൈറ്റ് സവിശേഷതകളോ സേവനങ്ങളോ കുക്കികളില്ലാതെ ശരിയായി പ്രവർത്തിക്കണമെന്നില്ല. Google കുക്കികൾ ഉപയോഗിക്കുന്ന രീതിയെ കുറിച്ചും ഞങ്ങളുടെ പങ്കാളികളുടെ സൈറ്റുകളോ ആപ്പുകളോ ഉപയോഗിക്കുമ്പോൾ, കുക്കികൾ ഉൾപ്പെടെയുള്ള വിവരം Google ഉപയോഗിക്കുന്ന രീതിയെ കുറിച്ചും കൂടുതലറിയുക.

തനതായ ഐഡന്റിഫയറുകൾ

ഒരു ബ്രൗസറിനെയോ ആപ്പിനെയോ ഉപകരണത്തെയോ തനതായി തിരിച്ചറിയാൻ ഉപയോഗിക്കാൻ കഴിയുന്ന പ്രതീകങ്ങളുടെ ഒരു സ്‌ട്രിംഗാണ് തനത് ഐഡന്റിഫയർ. എത്ര ശാശ്വതമാണ്, ഉപയോക്താക്കൾക്ക് റീസെറ്റ് ചെയ്യാനാവുമോ, എങ്ങനെ ആക്‌സസ് ചെയ്യാൻ കഴിയും എന്നിങ്ങനെയുള്ള കാര്യങ്ങളിൽ വ്യത്യസ്‌ത ഐഡന്റിഫയറുകൾ വ്യത്യസ്‌തമായിരിക്കും.

സുരക്ഷയും വഞ്ചന കണ്ടെത്തലും, ഉപയോക്താവിന്റെ ഇമെയിൽ ഇൻബോക്‌സ് പോലുള്ള സേവനങ്ങൾ സമന്വയിപ്പിക്കൽ, നിങ്ങളുടെ മുൻഗണനകൾ ഓർമ്മിക്കൽ, വ്യക്തിപരമാക്കിയ പരസ്യം നൽകൽ എന്നിവയുൾപ്പെടെ വ്യത്യസ്‌ത ആവശ്യങ്ങൾക്കായി തനത് ഐഡന്റിഫയറുകൾ ഉപയോഗിക്കാനാകും. ഉദാഹരണത്തിന്, നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഷയിൽ നിങ്ങളുടെ ബ്രൗസറിൽ ഉള്ളടക്കം കാണിക്കാൻ സൈറ്റുകളെ കുക്കികളിൽ സംഭരിച്ചിട്ടുള്ള തനത് ഐഡന്റിഫയറുകൾ സഹായിക്കും. എല്ലാ കുക്കികളെയും നിരസിക്കുന്നതിനോ ഒരു കുക്കി അയച്ചുകൊണ്ടിരിക്കുമ്പോൾ സൂചിപ്പിക്കുന്നതിനോ നിങ്ങൾക്ക് ബ്രൗസർ കോൺഫിഗർ ചെയ്യാവുന്നതാണ്. Google കുക്കികൾ ഉപയോഗിക്കുന്ന രീതിയെ കുറിച്ച് കൂടുതലറിയുക.

ബ്രൗസറുകൾക്ക് പുറമെയുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളിൽ, ഒരു നിർദ്ദിഷ്ട ഉപകരണമോ ആ ഉപകരണത്തിലെ ആപ്പോ തിരിച്ചറിയാൻ തനത് ഐഡന്റിഫയറുകൾ ഉപയോഗിക്കപ്പെടുന്നു. ഉദാഹരണത്തിന്, Android ഉപകരണങ്ങളിൽ പ്രസക്തമായ പരസ്യം നൽകുന്നതിന് പരസ്യം ചെയ്യൽ ഐഡി പോലെയുള്ള തനത് ഐഡന്റിഫയർ ഉപയോഗിക്കപ്പെടുന്നു, ഉപകരണത്തിന്റെ ക്രമീകരണത്തിൽ ഇത് നിയന്ത്രിക്കാവുന്നതാണ്. ഉപകരണത്തിലേക്ക് നിർമ്മാതാവ് തന്നെ തനത് ഐഡന്റിഫയറുകളെ ഉൾച്ചേർക്കുകയും ചെയ്‌തേക്കാം (ഇങ്ങനെ നിർമ്മാതാവ് ഉൾച്ചേർക്കുന്ന ഐഡന്റിഫയറിനെ 'യൂണിവേഴ്‌സലി യുണീക്ക് ഐഡി' അല്ലെങ്കിൽ UUID എന്ന് വിളിക്കുന്നു), ഇത്തരമൊരു ഐഡന്റിഫയറാണ് മൊബൈലിന്റെ IMEI നമ്പർ. ഉദാഹരണത്തിന്, നിങ്ങളുടെ ഉപകരണത്തിലേക്കുള്ള ഞങ്ങളുടെ സേവനം ഇഷ്ടാനുസൃതമാക്കാനോ ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട ഉപകരണ പ്രശ്‌നങ്ങൾ വിശകലനം ചെയ്യാനോ ഉപകരണത്തിന്റെ തനത് ഐഡന്റിഫയർ ഉപയോഗിക്കാവുന്നതാണ്.

തന്ത്രപ്രധാനമായ സ്വകാര്യ വിവരം

രഹസ്യ സ്വഭാവമുള്ള മെഡിക്കൽ വസ്‌തുതകൾ, വർഗ്ഗപരം അല്ലെങ്കിൽ വംശീയപരം, രാഷ്‌ട്രീയപരമോ മതപരമോ ആയ വിശ്വാസങ്ങൾ, അല്ലെങ്കിൽ ലൈംഗികത എന്നിവപോലുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന സ്വകാര്യ വിവരങ്ങളുടെ പ്രത്യേക വിഭാഗമാണിത്.

പിക്‌സൽ ടാഗ്

ഒരു വെബ്‌സൈറ്റിന്റെ കാഴ്ചകളോ എപ്പോഴാണ് ഒരു ഇമെയിൽ തുറക്കുന്നത് എന്ന വിവരമോ പോലെയുള്ള നിശ്ചിത ആക്‌റ്റിവിറ്റി ട്രാക്ക് ചെയ്യാൻ, ഒരു വെബ്‌സൈറ്റിൽ സ്ഥാപിച്ചിട്ടുള്ളതോ ഒരു ഇമെയിലിന്റെ ബോഡിയ്‌ക്കുള്ളിൽ സ്ഥാപിച്ചിട്ടുള്ളതോ ആയ ഒരുതരം സാങ്കേതികവിദ്യയാണ് ഒരു പിക്‌സൽ ടാഗ്. പിക്‌സൽ ടാഗുകൾ പലപ്പോഴും കുക്കികൾക്ക് ഒപ്പമാണ് ഉപയോഗിക്കുന്നത്.

ബ്രൗസർ വെബ് സംഭരണം

ഒരു ഉപകരണത്തിലെ ഒരു ബ്രൗസറിൽ ഡാറ്റ സംഭരിക്കുന്നതിന് ബ്രൗസർ വെബ് സംഭരണം വെബ്സൈറ്റുകളെ പ്രവർത്തനക്ഷമമാക്കുന്നു. "ലോക്കൽ സ്റ്റോറേജ്" മോഡിൽ ഉപയോഗിക്കുമ്പോൾ, സെഷനുകളിൽ ഉടനീളം ഡാറ്റ സംഭരിക്കപ്പെടുന്ന സംവിധാനത്തെ ഇത് പ്രവർത്തനക്ഷമമാക്കുന്നു. ബ്രൗസർ അടച്ച് വീണ്ടും തുറക്കുന്ന സാഹചര്യത്തിലും ഡാറ്റ വീണ്ടെടുക്കുന്നത് ഇത് സാധ്യമാക്കുന്നു. വെബ് സ്റ്റോറേജിനെ സുഗമമാക്കുന്ന ഒരു സാങ്കേതിക വിദ്യയാണ് HTML 5.

സെർവർ ലോഗുകൾ

ഭൂരിഭാഗം വെബ്‌സൈറ്റുകളെയും പോലെ, നിങ്ങൾ ഞങ്ങളുടെ സൈറ്റുകൾ സന്ദർശിക്കുമ്പോൾ സൃഷ്‌ടിക്കുന്ന പേജ് അഭ്യർത്ഥനകൾ ഞങ്ങളുടെ സെർവറുകൾ യാന്ത്രികമായി റെക്കോർഡുചെയ്യുന്നു. ഈ “സെർവർ ലോഗുകളിൽ” സാധാരണയായി നിങ്ങളുടെ വെബ് അഭ്യർത്ഥന, ഇന്റർനെറ്റ് പ്രോട്ടോക്കോൾ വിലാസം, ബ്രൗസർ തരം, ബ്രൗസർ ഭാഷ, നിങ്ങളുടെ അഭ്യർത്ഥനാ തീയതിയും സമയവും, നിങ്ങളുടെ ബ്രൗസറിനെ അദ്വിതീയമായി തിരിച്ചറിഞ്ഞേക്കാവുന്ന ഒന്നോ അതിലധികമോ കുക്കികൾ എന്നിവ ഉൾപ്പെടുന്നു.

“കാറുകൾ” തിരയുന്നതിനുള്ള ഒരു സാധാരണ ലോഗ് എൻട്രി ഇതുപോലെ കാണപ്പെടും:

123.45.67.89 - 25/Mar/2003 10:15:32 -
http://www.google.com/search?q=cars -
Chrome 112; OS X 10.15.7 -
740674ce2123e969
  • 123.45.67.89 എന്നത് ഉപയോക്താവിന്റെ ISP മുഖേന ഉപയോക്താവിന് നിയോഗിച്ച് നൽകിയിട്ടുള്ള ഇന്റർനെറ്റ് പ്രോട്ടോക്കോൾ വിലാസമാണ്. ഉപയോക്താവിന്റെ സേവനത്തെ ആശ്രയിച്ച്, ഓരോ തവണയും ഇന്റർനെറ്റിൽ കണക്‌റ്റ് ചെയ്യുമ്പോൾ ഉപയോക്താവിന്റെ സേവന ദാതാവ് അവർക്കായി ഒരു വ്യത്യസ്‌ത വിലാസം നൽകിയേക്കാം.
  • 25/Mar/2003 10:15:32 എന്നത് ചോദ്യത്തിന്റെ തീയതിയും സമയവുമാണ്.
  • http://www.google.com/search?q=cars എന്നത്, തിരയൽ ചോദ്യം ഉൾപ്പെടെ, അഭ്യർത്ഥിച്ചിട്ടുള്ള URL ആണ്.
  • Chrome 112; OS X 10.15.7 എന്നത് ഉപയോഗിക്കപ്പെടുന്ന ബ്രൗസറും ഓപ്പറേറ്റിംഗ് സിസ്റ്റവുമാണ്.
  • 740674ce2123a969 എന്നത്, ഈ നിർദ്ദിഷ്ട കമ്പ്യൂട്ടർ ആദ്യ തവണ Google സന്ദർശിച്ചപ്പോൾ, അതിന് നിയോഗിച്ച് നൽകിയ തനത് കുക്കി ഐഡിയാണ്. (കുക്കികളെ ഉപയോക്താക്കൾക്ക് ഇല്ലാതാക്കാവുന്നതാണ്. ഉപയോക്താവ് അവസാന തവണ Google സന്ദർശിച്ചതിന് ശേഷം കമ്പ്യൂട്ടറിൽ നിന്നും കുക്കി ഇല്ലാതാക്കിയെങ്കിൽ, പിന്നീട് ആ പ്രത്യേക കമ്പ്യൂട്ടറിൽ നിന്നും അടുത്ത തവണ Google സന്ദർശിക്കുന്ന സമയത്ത് ഉപയോക്താവിന് അദ്വിതീയ കുക്കി ID നൽകും).

സ്വകാര്യ വിവരങ്ങള്‍‌

നിങ്ങളുടെ പേരോ ഇമെയിൽ വിലാസമോ ബില്ലിംഗ് വിവരമോ, അല്ലെങ്കിൽ ഞങ്ങൾ നിങ്ങളുടെ Google അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ പോലെ, Google-ന് അത്തരം വിവരങ്ങളിലേക്ക് ന്യായമായും ലിങ്ക് ചെയ്യാൻ കഴിയുന്ന മറ്റ് ഡാറ്റയോ പോലെ നിങ്ങളെ വ്യക്തിഗതമായി തിരിച്ചറിയുന്നതും ഞങ്ങൾക്ക് നൽകിയതുമായ വിവരങ്ങളാണിത്.

സ്വകാര്യമായി തിരിച്ചറിയാനാകാത്ത വിവരങ്ങൾ

ഉപയോക്താക്കളെ കുറിച്ച് റെക്കോർഡ് ചെയ്‌തിട്ടുള്ള വിവരമാണിത്, അതിനാൽ വ്യക്തിഗതമായി തിരിച്ചറിയാൻ കഴിയുന്ന ഉപയോക്താവിനെ ഇത് മേലിൽ പ്രതിഫലിപ്പിക്കുകയോ പരാമർശിക്കുകയോ ചെയ്യുന്നതല്ല.

റെഫറർ URL

സാധാരണയായി ഒരു ലക്ഷ്യസ്ഥാന വെബ്‌പേജിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ, വെബ് ബ്രൗസർ വഴി അതിലേക്ക് ട്രാൻസ്‌മിറ്റ് ചെയ്യുന്ന വിവരമാണ് റെഫറർ URL (യൂണിഫോം റിസോഴ്‌സ് ലൊക്കേറ്റർ). ബ്രൗസർ അവസാനമായി സന്ദർശിച്ച വെബ്‌പേജിന്റെ URL, റെഫറർ URL-ൽ അടങ്ങിയിരിക്കുന്നു.

Google അക്കൌണ്ട്

ഒരു Google അക്കൗണ്ടിനായി സൈൻ അപ്പ് ചെയ്‌ത് ഞങ്ങൾക്ക് ചില വ്യക്തിപര വിവരങ്ങൾ (സാധാരണഗതിയിൽ നിങ്ങളുടെ പേര്, ഇമെയിൽ വിലാസം, ഒരു പാസ്‌വേഡ് തുടങ്ങിയവ) നൽകുന്നതിലൂടെ ഞങ്ങളുടെ സേവനങ്ങളിൽ ചിലത് ആക്‌സസ് ചെയ്യാൻ നിങ്ങൾക്ക് കഴിഞ്ഞേക്കാം. Google സേവനങ്ങൾ ആക്‌സസ് ചെയ്യുമ്പോൾ നിങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാനും മറ്റുള്ളവരുടെ അനധികൃത ആക്‌സസിൽ നിന്ന് നിങ്ങളുടെ അക്കൗണ്ടിനെ പരിരക്ഷിക്കാനും ഈ അക്കൗണ്ട് വിവരം ഉപയോഗിക്കുന്നു. Google അക്കൗണ്ട് ക്രമീകരണത്തിലൂടെ ഏതുസമയത്തും നിങ്ങളുടെ അക്കൗണ്ട് എഡിറ്റ് ചെയ്യുകയോ ഇല്ലാതാക്കുകയോ ചെയ്യാവുന്നതാണ്.

IP വിലാസം

ഇന്റർനെറ്റിലേക്ക് കണക്റ്റ് ചെയ്‌തിരിക്കുന്ന ഓരോ ഉപകരണത്തിനും ഇന്റർനെറ്റ് പ്രോട്ടോകോൾ (IP) വിലാസം എന്നറിയപ്പെടുന്ന ഒരു നമ്പർ നിയുക്തമാക്കിയിരിക്കുന്നു. ഈ നമ്പറുകൾ സാധാരണയായി ഭൂമിശാസ്‌ത്രപരമായ ബ്ലോക്കുകളിലാണ് നിയുക്തമാക്കിയിരിക്കുന്നത്. ഇന്റർനെറ്റിൽ കണക്‌റ്റ് ചെയ്തിരിക്കുന്ന ഉപകരണം ഏതുസ്ഥലത്തുനിന്നാണെന്ന് തിരിച്ചറിയാൻ പലപ്പോഴും ഒരു IP വിലാസം ഉപയോഗിക്കാറുണ്ട്. ലൊക്കേഷൻ വിവരങ്ങൾ ഞങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് കൂടുതലറിയുക.

Google ആപ്സ്
പ്രധാന മെനു