ജനറേറ്റീവ് AI-യുടെ നിരോധിത ഉപയോഗവുമായി ബന്ധപ്പെട്ട നയം

അവസാനം പരിഷ്‌ക്കരിച്ചത്: 2023, മാർച്ച് 14

പുതിയ വിഷയങ്ങൾ അടുത്തറിയാനും നിങ്ങളുടെ സർഗ്ഗാത്മകതയെ പ്രചോദിപ്പിക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനും ജനറേറ്റീവ് AI മോഡലുകൾ നിങ്ങളെ സഹായിക്കും. എന്നിരുന്നാലും, ഉത്തരവാദിത്തപരവും നിയമപരവുമായ രീതിയിൽ നിങ്ങൾ അവ ഉപയോഗിക്കുമെന്നും ഇടപഴകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. അതിനാൽ, ഈ നയവുമായി ബന്ധപ്പെട്ട Google സേവനങ്ങൾ ഇനിപ്പറയുന്ന കാര്യങ്ങൾക്ക് നിങ്ങൾ ഉപയോഗിക്കാൻ പാടില്ല:

  1. ഇനിപ്പറയുന്നവ ഉൾപ്പെടെ, അപകടകരമോ നിയമവിരുദ്ധമോ ദോഷകരമോ ആയ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് അല്ലെങ്കിൽ അവ ചെയ്യാൻ സഹായിക്കുന്നതിന്
    1. ഇനിപ്പറയുന്നവ പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളോ നിയമലംഘനങ്ങളോ നടത്തുന്നത് അല്ലെങ്കിൽ അവ ചെയ്യാൻ സഹായിക്കുന്നത്
      1. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമമോ ചൂഷണമോ സംബന്ധിച്ച ഉള്ളടക്കം പ്രമോട്ട് ചെയ്യുന്നത് അല്ലെങ്കിൽ സൃഷ്ടിക്കുന്നത്
      2. നിയമവിരുദ്ധമായ പദാർത്ഥങ്ങൾ, ഉൽപ്പന്നങ്ങൾ, സേവനങ്ങൾ എന്നിവയുടെ വിൽപ്പന പ്രമോട്ട് ചെയ്യുകയോ വിൽപ്പനയ്ക്ക് സഹായിക്കുകയോ ചെയ്യുന്നത്, അല്ലെങ്കിൽ അവ നിർമ്മിക്കുന്നതിനോ ഉപയോഗിക്കുന്നതിനോ ഉള്ള നിർദ്ദേശങ്ങൾ നൽകുന്നത്
      3. ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്നത് അല്ലെങ്കിൽ പ്രോത്സാഹിപ്പിക്കുന്നത്
      4. ഹിംസാത്മകമായ തീവ്രവാദം അല്ലെങ്കിൽ ഭീകരവാദ ഉള്ളടക്കം പ്രമോട്ട് ചെയ്യുന്നത് അല്ലെങ്കിൽ സൃഷ്ടിക്കുന്നത്
    2. ഇനിപ്പറയുന്നവ പോലെ, സേവനങ്ങൾ ദുരുപയോഗം ചെയ്യുകയോ അപകടപ്പെടുത്തുകയോ അതിൽ ഇടപെടുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്നത് (അല്ലെങ്കിൽ അങ്ങനെ ചെയ്യാൻ മറ്റുള്ളവരെ സഹായിക്കുന്നത്)
      1. സ്‌പാം സൃഷ്ടിക്കലോ അതിന്റെ വിതരണമോ പ്രമോട്ട് ചെയ്യുന്നത്, അല്ലെങ്കിൽ അതിന് സഹായിക്കുന്നത്
      2. മോശമോ വഞ്ചനാപരമോ ആയ പ്രവർത്തനങ്ങൾ, സ്‌കാമുകൾ, ഫിഷിംഗ്, മാൽവെയർ എന്നിവയ്‌ക്കായി ഉള്ളടക്കം സൃഷ്ടിക്കുന്നത്.
    3. സുരക്ഷാ ഫിൽട്ടറുകൾ അസാധുവാക്കാനോ മറികടക്കാനോ ശ്രമിക്കുന്നത് അല്ലെങ്കിൽ ഞങ്ങളുടെ നയങ്ങൾക്ക് വിരുദ്ധമായ രീതിയിൽ പ്രവർത്തിക്കുന്ന തരത്തിൽ മോഡലിനെ മനഃപ്പൂർവ്വം നയിക്കുന്നത്
    4. ഇനിപ്പറയുന്നവ പോലെ, വ്യക്തികൾക്കോ ഒരു വിഭാഗം ആളുകൾക്കോ ദോഷകരമായ രീതിയിലുള്ളതോ അത്തരം പ്രവർത്തനങ്ങൾ പ്രമോട്ട് ചെയ്യുന്നതോ ആയ ഉള്ളടക്കം സൃഷ്ടിക്കുന്നത്
      1. വിദ്വേഷം പ്രമോട്ട് ചെയ്യുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന ഉള്ളടക്കം സൃഷ്ടിക്കുന്നത്
      2. മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയോ അധിക്ഷേപിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നതിനുള്ള ഉപദ്രവകരമായ മാർഗ്ഗങ്ങൾക്ക് വഴിയൊരുക്കുന്നത്
      3. അക്രമത്തിന് വഴിയൊരുക്കുകയോ അത് പ്രമോട്ട് ചെയ്യുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഉള്ളടക്കം സൃഷ്ടിക്കുന്നത്
      4. സ്വയം ഉപദ്രവത്തിന് വഴിയൊരുക്കുകയോ അത് പ്രമോട്ട് ചെയ്യുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഉള്ളടക്കം സൃഷ്ടിക്കുന്നത്
      5. വിതരണം ചെയ്യുന്നതിനോ മറ്റേതെങ്കിലും ദോഷകരമായ പ്രവർത്തനങ്ങൾക്കോ വേണ്ടി വ്യക്തിപരമായി തിരിച്ചറിയാനാകുന്ന വിവരങ്ങൾ സൃഷ്ടിക്കുന്നത്
      6. ആളുകളുടെ സമ്മതമില്ലാതെ അവരെ പിന്തുടരുകയോ നിരീക്ഷിക്കുകയോ ചെയ്യുന്നത്
      7. ആളുകളിൽ അന്യായവും പ്രതികൂലവുമായ പ്രത്യാഘാതങ്ങൾ (പ്രത്യേകിച്ചും സൂക്ഷ്‌മമായി കൈകാര്യം ചെയ്യേണ്ടതോ പരിരക്ഷിതമോ ആയ സവിശേഷതകളുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങൾ) ഉണ്ടായേക്കാവുന്ന ഉള്ളടക്കം സൃഷ്ടിക്കുന്നതിന്
  2. ഇനിപ്പറയുന്നവ ഉൾപ്പെടെ, തെറ്റായ വിവരങ്ങൾ നൽകുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ ഉള്ളടക്കം സൃഷ്ടിക്കുന്നതും വിതരണം ചെയ്യുന്നതും
    1. വഞ്ചനാപരമായ ഉദ്ദേശ്യത്തോടെ, ഉള്ളടക്കം മനുഷ്യർ സൃഷ്ടിച്ചതാണെന്ന് അവകാശപ്പെടുകയോ സൃഷ്ടിച്ച ഉള്ളടക്കം യഥാർത്ഥ സൃഷ്ടികളാണെന്ന തരത്തിൽ അവതരിപ്പിക്കുകയോ ചെയ്യുന്നതിലൂടെ സൃഷ്ടിച്ച ഉള്ളടക്കത്തിന്റെ ഉറവിടത്തെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്നത്
    2. വഞ്ചനാപരമായ ഉദ്ദേശ്യത്തോടെ, വ്യക്തമായ വെളിപ്പെടുത്തലുകൾ ഇല്ലാതെ ഒരു വ്യക്തിയായി (മരിച്ചുപോയവർ അല്ലെങ്കിൽ ജീവിച്ചിരിക്കുന്നവർ) ആൾമാറാട്ടം നടത്തുന്ന ഉള്ളടക്കം സൃഷ്ടിക്കുന്നത്
    3. പ്രത്യേകിച്ചും സൂക്ഷ്‌മമായി കൈകാര്യം ചെയ്യേണ്ട മേഖലകളിൽ (ഉദാ. ആരോഗ്യം, സാമ്പത്തികം, സർക്കാർ സേവനങ്ങൾ അല്ലെങ്കിൽ നിയമം) ഉള്ള വൈദഗ്ധ്യം അല്ലെങ്കിൽ കഴിവിനെ കുറിച്ച് നടത്തുന്ന വ്യാജ അവകാശവാദങ്ങൾ
    4. ഭൗതികമോ വ്യക്തിപരമോ ആയ അവകാശങ്ങളെയോ ക്ഷേമത്തെയോ ബാധിക്കുന്ന ഡൊമെയ്‌നുകളിൽ (ഉദാ. സാമ്പത്തികം, നിയമം, തൊഴിൽ, ആരോഗ്യസേവനം, വീട്, ഇൻഷുറൻസ്, സാമൂഹ്യസേവനം) സ്വയമേവ തീരുമാനങ്ങൾ എടുക്കുന്നത്
  3. പോർണോഗ്രഫിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കോ ലൈംഗികസംതൃപ്തി ഉദ്ദേശിച്ചോ സൃഷ്ടിച്ച ഉള്ളടക്കം ഉൾപ്പെടെ, ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം സൃഷ്ടിക്കുന്നതിന് (ഉദാ. സെക്ഷ്വൽ ചാറ്റ്ബോട്ടുകൾ). ശാസ്ത്രീയമോ വിദ്യാഭ്യാസപരമോ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടതോ കലാപരമോ ആയ ആവശ്യങ്ങൾക്ക് സൃഷ്ടിക്കുന്ന ഉള്ളടക്കം ഇതിൽ ഉൾപ്പെടുന്നില്ലെന്ന കാര്യം ശ്രദ്ധിക്കുക.
Google ആപ്സ്
പ്രധാന മെനു