Google ഡ്രൈവ് അധിക സേവന നിബന്ധനകൾ

പ്രാബല്യത്തിൽ വരുന്ന തീയതി: 2020 മാർച്ച് 31 (മുമ്പത്തെ പതിപ്പ് കാണുക)

Google ഡ്രൈവ് ഉപയോഗിക്കാൻ നിങ്ങൾ (1) Google സേവന നിബന്ധനകളും (2) ഈ Google ഡ്രൈവ് അധിക സേവന നിബന്ധനകളും (“Google ഡ്രൈവ് അധിക നിബന്ധനകൾ”) അംഗീകരിക്കണം.

ഈ ഡോക്യുമെന്റുകൾ ഓരോന്നും ശ്രദ്ധാപൂർവ്വം വായിക്കുക. ഈ ഡോക്യുമെന്റുകൾ മൊത്തത്തിൽ “നിബന്ധനകൾ” എന്ന് അറിയപ്പെടുന്നു. നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഞങ്ങളിൽ നിന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നതും നിങ്ങളിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നതും എന്തൊക്കെയാണെന്ന് അവ വ്യക്തമാക്കുന്നു.

ഇത് ഈ നിബന്ധനകളുടെ ഭാഗമല്ലെങ്കിലും എങ്ങനെ നിങ്ങളുടെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനും മാനേജ് ചെയ്യാനും എക്സ്പോർട്ട് ചെയ്യാനും ഇല്ലാതാക്കാനും കഴിയുമെന്ന് കൂടുതൽ നന്നായി മനസ്സിലാക്കാൻ ഞങ്ങളുടെ സ്വകാര്യതാ നയം വായിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

1. നിങ്ങളുടെ ഉള്ളടക്കം

ഉള്ളടക്കം അപ്‌ലോഡ് ചെയ്യാനും സമർപ്പിക്കാനും സംഭരിക്കാനും അയയ്‌ക്കാനും സ്വീകരിക്കാനും Google ഡ്രൈവ് നിങ്ങളെ അനുവദിക്കുന്നു. Google സേവന നിബന്ധനകളിൽ വിവരിച്ചിരിക്കുന്നത് പോലെ, നിങ്ങളുടെ ഉള്ളടക്കം നിങ്ങളുടേതായി തന്നെ തുടരും. നിങ്ങളുടെ ഡ്രൈവ് അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്യുന്നതോ പങ്കിടുന്നതോ സംഭരിക്കുന്നതോ ആയ ഏതൊരു ടെക്‌സ്‌റ്റും ഡാറ്റയും വിവരങ്ങളും ഫയലുകളും ഉൾപ്പെടെയുള്ള നിങ്ങളുടെ ഒരു ഉള്ളടക്കത്തിലും ഞങ്ങൾ ഉടമസ്ഥാവകാശം ഉന്നയിക്കുന്നില്ല. Google ഡ്രൈവ് സേവനങ്ങൾ പ്രവർത്തിപ്പിക്കാനും മെച്ചപ്പെടുത്താനും Google സേവന നിബന്ധനകൾ‌ പ്രകാരം Google-ന് ഒരു പരിമിത ഉദ്ദേശ്യ ലൈസൻ‌സ് നൽകുന്നു - അതിനാൽ നിങ്ങൾ മറ്റൊരാളുമായി ഒരു ഡോക്യുമെന്റ് പങ്കിടാൻ തീരുമാനിക്കുകയോ അത് മറ്റൊരു ഉപകരണത്തിൽ തുറക്കാൻ ആഗ്രഹിക്കുകയോ ചെയ്യുന്നുവെങ്കിൽ, ആ പ്രവർ‌ത്തനം അനുവദിക്കാൻ ഞങ്ങൾക്ക് കഴിയും.

മറ്റ് Google ഡ്രൈവ് ഉപയോക്താക്കളുടെ ഉള്ളടക്കവുമായി സംയോജിപ്പിക്കാനും Google ഡ്രൈവ് നിങ്ങളെ അനുവദിക്കുന്നു. ഉള്ളടക്കവും അതിന്റെ ഉപയോഗവും നിയന്ത്രിക്കുന്നയാളാണ് ഉള്ളടക്കത്തിന്റെ “ഉടമ”.

Google ഡ്രൈവിലെ നിങ്ങളുടെ ഉള്ളടക്കത്തിൽ മറ്റുള്ളവർക്ക് എന്തൊക്കെ കാര്യങ്ങൾ ചെയ്യാനാകുമെന്നത് നിയന്ത്രിക്കാൻ Google ഡ്രൈവിലെ പങ്കിടൽ ക്രമീകരണം നിങ്ങളെ അനുവദിക്കുന്നു. നിങ്ങളുടെ ഫയലുകളുള്ള ഫോൾഡറിനെയോ ഡ്രൈവിനെയോ ആശ്രയിച്ചാണ് അവയുടെ സ്വകാര്യതാ ക്രമീകരണം. നിങ്ങളുടെ വ്യക്തിഗത ഡ്രൈവിലെ ഫയലുകൾ, അവ പങ്കിടാൻ തീരുമാനിക്കുന്നതുവരെ സ്വകാര്യമായിരിക്കും. നിങ്ങളുടെ ഉള്ളടക്കം പങ്കിടാനും ഉള്ളടക്കത്തിന്റെ നിയന്ത്രണം മറ്റ് ഉപയോക്താക്കൾക്ക് കൈമാറാനും നിങ്ങൾക്ക് കഴിയും. മറ്റുള്ളവർ പങ്കിട്ട ഫോൾ‌ഡറുകളിലോ ഡ്രൈവുകളിലോ നിങ്ങൾ സൃഷ്‌ടിക്കുന്നതോ സ്ഥാപിക്കുന്നതോ ആയ ഫയലുകൾക്ക്, അവയുള്ള ഫോൾഡറിന്റെയോ ഡ്രൈവിന്റെയോ പങ്കിടൽ ക്രമീകരണം ബാധകമാകും, ആ ഫോൾഡറിന്റെയോ ഡ്രൈവിന്റെയോ ഉടമസ്ഥാവകാശ ക്രമീകരണവും ബാധകമായേക്കാം. ഞങ്ങളുടെ സ്വകാര്യതാ നയത്തിൽ വിവരിച്ചിരിക്കുന്നത് ഒഴികെയുള്ള സാഹചര്യങ്ങളിൽ നിങ്ങളുടെ ഫയലുകളും ഡാറ്റയും ഞങ്ങൾ മറ്റുള്ളവരുമായി പങ്കിടില്ല.

മാർക്കറ്റിംഗിനോ പ്രമോഷണൽ ക്യാമ്പെയ്‌നുകൾക്കോ ഞങ്ങൾ നിങ്ങളുടെ ഉള്ളടക്കം ഉപയോഗിക്കില്ല.

2. പരിപാടി നയങ്ങൾ

ഉള്ളടക്കം നിയമവിരുദ്ധമാണോയെന്നും അത് ഞങ്ങളുടെ പരിപാടി നയങ്ങൾ ലംഘിക്കുന്നുണ്ടോയെന്നും നിർണ്ണയിക്കാൻ ഞങ്ങൾ അത് അവലോകനം ചെയ്തേക്കാം, ഞങ്ങളുടെ നയങ്ങളോ നിയമമോ ലംഘിക്കുന്നുവെന്ന് ഞങ്ങൾ ന്യായമായി വിശ്വസിക്കുന്ന ഉള്ളടക്കം ഞങ്ങൾ നീക്കം ചെയ്യുകയോ പ്രദർശിപ്പിക്കാതിരിക്കുകയോ ചെയ്യാം. എന്നാൽ ഉള്ളടക്കം ഞങ്ങൾ നിർബന്ധമായും അവലോകനം ചെയ്യുമെന്ന് ഇത് അർത്ഥമാക്കുന്നില്ല, അതിനാൽ ഞങ്ങൾ അങ്ങനെ ചെയ്യുമെന്ന് അനുമാനിക്കരുത്.