Google ഡ്രൈവ് സേവന നിബന്ധനകൾ

അവസാനം പരിഷ്‌ക്കരിച്ചത് ഡിസംബർ 10, 2018 പ്രാബല്യത്തിൽ വരുന്ന തീയതി: 2019 ജനുവരി 22

1. ആമുഖം

Google ഡ്രൈവ് ഉപയോഗിക്കുന്നതിന് നന്ദി. 1600 Amphitheatre Parkway, Mountain View California 94043, USA എന്ന വിലാസത്തിൽ സ്ഥിതിചെയ്യുന്ന Google LLC (“Google”, “ഞങ്ങൾ” അല്ലെങ്കിൽ “ഞങ്ങളെ”) നൽകുന്ന സേവനമാണ് Google ഡ്രൈവ്. നിങ്ങൾ യൂറോപ്യൻ സാമ്പത്തിക മേഖലയിലോ സ്വിറ്റ്സർലാൻഡിലോ താമസിക്കുന്ന വ്യക്തിയാണെങ്കിൽ, അയർലൻഡ് നിയമങ്ങൾക്കനുസൃതമായി ഏകീകരിച്ച് പ്രവർത്തിക്കുകയും Gordon House, Barrow Street, Dublin 4, Ireland എന്ന വിലാസത്തിൽ നിലകൊള്ളുകയും ചെയ്യുന്ന Google Ireland Limited (രജിസ്റ്റർ ചെയ്ത നമ്പർ: 368047)(“Google”, “ഞങ്ങൾ” അല്ലെങ്കിൽ “ഞങ്ങളെ”) , ആണ് നിങ്ങൾക്ക് Google ഡ്രൈവ് ലഭ്യമാക്കുന്നത്. നിങ്ങളുടെ Google ഡ്രൈവ് ഉപയോഗത്തെയും അതിലേക്കുള്ള ആക്സസിനെയും, അതിലെ ഉള്ളടക്കത്തെയും ഈ Google ഡ്രൈവ് സേവന നിബന്ധനകൾ (“നിബന്ധനകൾ” എന്ന് ഞങ്ങൾ ഇതിനെ പരാമർശിക്കുന്നു) പരിരക്ഷിക്കുന്നു. ഞങ്ങൾ എങ്ങനെ നിങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് ഉപയോഗിക്കുന്നുവെന്ന് സ്വകാര്യതാ നയവും ഞങ്ങളുടെ സേവനം ഉപയോഗിക്കുമ്പോൾ നിങ്ങൾ പുലർത്തേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ച് പ്രോഗ്രാം നയങ്ങളും വിശദീകരിക്കുന്നു.

Google ഡ്രൈവ് ഉപയോഗിക്കാൻ നിങ്ങൾ നിബന്ധനകൾ അംഗീകരിക്കേണ്ടത് ആവശ്യമാണ്‌. അവ ശ്രദ്ധാപൂർവ്വം വായിക്കുക. നിബന്ധനകൾ മനസ്സിലാവുന്നില്ലെങ്കിലോ അവയിലെ ഏതെങ്കിലും ഭാഗം അംഗീകരിക്കുന്നില്ലെങ്കിലോ, നിങ്ങൾ Google ഡ്രൈവ് ഉപയോഗിക്കരുത്.

2. നിങ്ങളുടെ Google ഡ്രൈവ് ഉപയോഗം

പ്രായ നിയന്ത്രണങ്ങൾ. Google ഡ്രൈവ് ഉപയോഗിക്കുന്നതിന് നിങ്ങളുടെ പ്രായം 13 അല്ലെങ്കിൽ അതിൽ കൂടുതലായിരിക്കണം. പ്രായം 13 അല്ലെങ്കിൽ അതിൽ കൂടുതലും എന്നാൽ 18-ൽ കുറവുമാണെങ്കിൽ, നിങ്ങൾക്ക് Google ഡ്രൈവ് ഉപയോഗിക്കുന്നതിനും നിബന്ധനകൾ അംഗീകരിക്കുന്നതിനും രക്ഷിതാവിന്‍റെയോ നിയമപരമായ രക്ഷിതാവിന്‍റെയോ അനുമതിയുണ്ടായിരിക്കണം.

വ്യക്തിപരമായ ഉപയോഗം. ഈ നിബന്ധനകൾ അംഗീകരിക്കുന്നതിലൂടെ, ബിസിനസ്സ് ആവശ്യങ്ങൾക്കായി Google ഡ്രൈവ് ഉപയോഗിക്കില്ലെന്ന് നിങ്ങൾ സമ്മതിക്കുന്നു; വ്യക്തിപരമായ, വാണിജ്യേതര ആവശ്യങ്ങൾക്ക് മാത്രമേ നിങ്ങൾ ഡ്രൈവ് സേവനം ഉപയോഗിക്കാവൂ. ബിസിനസ്സുകൾക്ക് GSuite ഉപയോഗിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു.

നിങ്ങളുടെ Google അക്കൗണ്ട്. Google ഡ്രൈവ് ഉപയോഗിക്കുന്നതിന് നിങ്ങൾക്കൊരു Google അക്കൗണ്ട് ആവശ്യമാണ്. Google അക്കൗണ്ട് പരിരക്ഷിക്കുന്നതിന് നിങ്ങളുടെ പാസ്‌വേഡ് രഹസ്യമായി സൂക്ഷിക്കുക. Google അക്കൗണ്ടിലോ അതിലൂടെയോ നടക്കുന്ന പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം നിങ്ങൾക്കാണ്. മൂന്നാം കക്ഷി അപ്ലിക്കേഷനുകളിൽ Google അക്കൗണ്ട് പാസ്‌വേഡ് വീണ്ടും ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക. ഏതെങ്കിലും അംഗീകൃതമല്ലാത്ത പാസ്‌വേഡിന്‍റെയോ Google അക്കൗണ്ടിന്‍റെയോ ഉപയോഗത്തെ കുറിച്ച് നിങ്ങൾ അറിഞ്ഞാൽ, ഈ നിർദ്ദേശങ്ങൾ പാലിക്കുക.

നിങ്ങളുടെ പെരുമാറ്റം. Google ഡ്രൈവ് ദുരുപയോഗം ചെയ്യരുത്. ബാധകമായ എക്‌സ്‌പോർട്ട്, റീ-എക്‌സ്‌പോർട്ട് നിയന്ത്രണ നിയമങ്ങളും നിയന്ത്രണങ്ങളും ഉൾപ്പെടെ നിയമം അനുവദിച്ചിരിക്കുന്ന രീതിയിൽ മാത്രം നിങ്ങൾക്ക് Google ഡ്രൈവ് ഉപയോഗിക്കാം. നിങ്ങളുടെ പെരുമാറ്റത്തിന്‍റെയും Google ഡ്രൈവിൽ സൂക്ഷിച്ചിട്ടുള്ള ഉള്ളടക്കത്തിന്‍റെയും ഉത്തരവാദിത്തം നിങ്ങൾക്കായിരിക്കും, ഒപ്പം നിങ്ങൾ ഞങ്ങളുടെ പ്രോഗ്രാം നയങ്ങൾ അനുസരിച്ച് പ്രവർത്തിക്കുകയും വേണം. ഞങ്ങൾ Google ഡ്രൈവിലെ നിങ്ങളുടെ പെരുമാറ്റവും ഉള്ളടക്കവും, നിബന്ധനകൾക്കും ഞങ്ങളുടെ പ്രോഗ്രാം നയങ്ങൾക്കും വിധേയമായി അവലോകനം ചെയ്‌തേക്കാം.

മൊബൈലുകളിൽ Google ഡ്രൈവ് ലഭ്യമാണ്. നിങ്ങളുടെ ശ്രദ്ധതിരിക്കുന്ന രീതിയിലും ട്രാഫിക്ക് അല്ലെങ്കിൽ സുരക്ഷാ നിയമങ്ങൾ അനുസരിക്കുന്നതിനെ തടയുന്ന രീതിയിലും Google ഡ്രൈവ് ഉപയോഗിക്കരുത്.

നിങ്ങളുടെ ഉള്ളടക്കം. Google ഡ്രൈവ് നിങ്ങളെ ഉള്ളടക്കം അപ്‌ലോഡ് ചെയ്യാനും സമർപ്പിക്കാനും സൂക്ഷിക്കാനും അയയ്‌ക്കാനും സ്വീകരിക്കാനും അനുവദിക്കുന്നു. നിങ്ങൾ ആ ഉള്ളടക്കത്തിൽ കൈവശം വച്ചിരിക്കുന്ന ഏതൊരു ബൗദ്ധിക സ്വത്തവകാശത്തിന്‍റെയും ഉടമസ്ഥാവകാശത്തെ നിലനിർത്തുന്നു. ചുരുക്കത്തിൽ, നിങ്ങളുടേതായതെല്ലാം നിങ്ങളുടേതായി തന്നെ നിലനിൽക്കുന്നു.

നിങ്ങൾ Google ഡ്രൈവിൽ അല്ലെങ്കിൽ Google ഡ്രൈവിലൂടെ ഉള്ളടക്കം അപ്‌‌ലോഡ് ചെയ്യുകയോ സമർപ്പിക്കുകയോ സൂക്ഷിക്കുകയോ അയയ്‌ക്കുകയോ സ്വീകരിക്കുകയോ ചെയ്യുമ്പോൾ, അത്തരം ഉള്ളടക്കം ഉപയോഗിക്കാനും ഹോസ്‌റ്റുചെയ്യാനും സൂക്ഷിക്കാനും പുനരുൽപ്പാദിപ്പിക്കാനും പരിഷ്‌ക്കരിക്കാനും വ്യുൽപ്പന്ന വർക്കുകൾ സൃഷ്‌ടിക്കാനും (വിവർത്തനങ്ങളുടെയോ അനുവാദനങ്ങളുടെയോ ഞങ്ങളുടെ സേവനങ്ങളിൽ മെച്ചപ്പെട്ട നിലയിൽ പ്രവർത്തിക്കുന്നതിനായി നിങ്ങളുടെ ഉള്ളടക്കങ്ങളിൽ വരുത്തുന്ന മാറ്റങ്ങളുടെയോ ഫലമായി സംഭവിക്കുന്നവ പോലുള്ള), ആശയവിനിമയം നടത്താനും പ്രസിദ്ധീകരിക്കാനും എല്ലാവർക്കുമായി അവതരിപ്പിക്കാനും എല്ലാവർക്കും കാണത്തക്ക രീതിയിൽ പ്രദർശിപ്പിക്കാനുമുള്ള ഒരു ആഗോള ലൈസൻസ്, Google-ന് നിങ്ങൾ നൽകുകയാണ്‌. ഈ ലൈസൻസിൽ നിങ്ങൾ അനുവദിക്കുന്ന അവകാശങ്ങൾ, ഞങ്ങളുടെ സേവനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും പ്രമോട്ടുചെയ്യുന്നതിനും മെച്ചപ്പെടുത്തുന്നതിനും അതോടൊപ്പം പുതിയവ വികസിപ്പിക്കുന്നതിനുമുള്ള നിയന്ത്രിതമായ ഉദ്ദേശ്യത്തോടെയുള്ളതാണ്‌. ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നത് നിങ്ങൾ നിർത്തിയാലും ഉള്ളടക്കം ഇല്ലാതാക്കിയിട്ടില്ലെങ്കിൽ, ഈ ലൈസൻസ് തുടരുന്നതാണ്. Google ഡ്രൈവിൽ നിങ്ങൾ സമർപ്പിക്കുന്ന ഏതൊരു ഉള്ളടക്കത്തിന്‍റെ കാര്യത്തിലും ഞങ്ങൾക്ക് ഈ ലൈസൻസ്‌ അനുവദിക്കാനുള്ള ആവശ്യമായ അവകാശങ്ങൾ നിങ്ങൾക്കുണ്ടെന്ന് ഉറപ്പാക്കുക.

Google ഡ്രൈവിലെ പങ്കിടൽ ക്രമീകരണം, Google ഡ്രൈവിലുള്ള നിങ്ങളുടെ ഉള്ളടക്കത്തിൽ മറ്റുള്ളവർക്ക് ചെയ്യാവുന്ന കാര്യങ്ങൾ നിയന്ത്രിക്കാൻ നിങ്ങളെ അനുവദിക്കുന്നു. ഒപ്പം, Google ഡ്രൈവിൽ നിങ്ങൾ സൃഷ്‌ടിക്കുകയും അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്ന എല്ലാ ഉള്ളടക്കവും നിയന്ത്രിക്കുന്ന വ്യക്തിയായി നിങ്ങളെ ഡിഫോൾട്ടായി സജ്ജമാക്കുകയും ചെയ്യും. നിങ്ങൾക്ക് ഉള്ളടക്കം പങ്കിടാനും അതിന്‍റെ നിയന്ത്രണം മറ്റു ഉപയോക്താക്കൾക്ക് കൈമാറാനും കഴിയും.

ഇഷ്‌ടാനുസൃതമാക്കിയ തിരയൽ ഫലങ്ങൾ, സ്‌പാം, മാൽവേർ കണ്ടെത്തൽ എന്നിവ പോലുള്ള പ്രസക്തമായ വ്യക്തിപര വിവരങ്ങൾ നൽകാൻ, ഞങ്ങളുടെ സ്വമേധയാ പ്രവർത്തിക്കുന്ന സംവിധാനങ്ങൾ, നിങ്ങളുടെ ഉള്ളടക്കം വിശകലനം ചെയ്യുന്നു. ഉള്ളടക്കം സ്വീകരിക്കുമ്പോഴും പങ്കിടുമ്പോഴും അപ്‌ലോഡ് ചെയ്യുമ്പോഴും സൂക്ഷിക്കുമ്പോഴും ഈ വിശകലനം നടത്തുന്നതാണ്. Google ഉള്ളടക്കം ഉപയോഗിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന രീതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഞങ്ങളുടെ സ്വകാര്യതാ നയം എന്നതിൽ കണ്ടെത്താം. നിങ്ങൾ Google ഡ്രൈവിനെ കുറിച്ച് ഫീഡ്‌ബാക്കോ നിർദ്ദേശങ്ങളോ സമർപ്പിക്കുകയാണെങ്കിൽ, നിങ്ങളുടെ അനുമതി കൂടാതെ തന്നെ ഫീഡ്‌ബാക്കും നിർദ്ദേശങ്ങളും ഞങ്ങൾ ഉപയോഗിച്ചേക്കാം.

അറിയിപ്പുകൾ. നിങ്ങളുടെ Google ഡ്രൈവ് ഉപയോഗവുമായി ബന്ധപ്പെട്ട്, ഞങ്ങൾ സേവന അറിയിപ്പുകളും അഡ്‌മിനിസ്‌ട്രേറ്റീവ് സന്ദേശങ്ങളും മറ്റ് വിവരങ്ങളും അയച്ചേക്കാം. നിങ്ങൾക്ക് അത്തരം ആശയവിനിമയങ്ങളിൽ ചിലത് ഒഴിവാക്കാനാകും.

ഞങ്ങളുടെ Google ഡ്രൈവ് സേവനങ്ങൾ. Google ഡ്രൈവ് ഉപയോഗിക്കുന്നത് നിങ്ങൾക്ക്, Google-ലെ ഏതെങ്കിലും ബൗദ്ധിക സ്വത്തവകാശങ്ങളുടെയോ ആക്‌സസ് ചെയ്യുന്ന ഉള്ളടക്കത്തിന്‍റെയോ ഉടമസ്ഥത നൽകുന്നില്ല. Google ഡ്രൈവിന്‍റെ ഉടമയിൽ നിന്നുള്ള അനുമതി ലഭ്യമല്ലെങ്കിലോ നിയമപരമായ അനുവാദമില്ലെങ്കിലോ നിങ്ങൾക്ക് അതിലെ ഉള്ളടക്കം ഉപയോഗിക്കാനാവില്ല. ഈ നിബന്ധനകൾ Google ഡ്രൈവിലെ ഏതെങ്കിലും ബ്രാൻഡിംഗുകളോ ലോഗോകളോ ഉപയോഗിക്കാൻ നിങ്ങൾക്ക് അവകാശം നൽകുന്നില്ല. Google ഡ്രൈവിലോ അതോടൊപ്പമോ പ്രദർശിപ്പിച്ചിട്ടുള്ള നിയമപരമായ അറിയിപ്പുകളെ നീക്കം ചെയ്യുകയോ അവ്യക്തമാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യരുത്.

3. സ്വകാര്യതാ പരിരക്ഷ

നിങ്ങൾ Google ഡ്രൈവ് ഉപയോഗിക്കുമ്പോൾ ഞങ്ങൾ നിങ്ങളുടെ സ്വകാര്യ വിവരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നും സ്വകാര്യത എങ്ങനെ പരിരക്ഷിക്കുന്നു എന്നും Google-ന്‍റെ സ്വകാര്യതാ നയം വിശദീകരിക്കുന്നു. Google ഡ്രൈവ് ഉപയോഗിക്കുന്നതിലൂടെ, ഞങ്ങളുടെ സ്വകാര്യതാ നയങ്ങൾക്കനുസൃതമായി Google-ന് അത്തരം വിവരങ്ങൾ ഉപയോഗിക്കാനാവുമെന്ന് നിങ്ങൾ അംഗീകരിക്കുന്നു.

4. പകർപ്പവകാശ പരിരക്ഷ

ആരോപിക്കപ്പെടുന്ന പകർപ്പവകാശ ലംഘനത്തെ കുറിച്ചുള്ള അറിയിപ്പുകളോട് ഞങ്ങൾ പ്രതികരിക്കുകയും ആവർത്തിച്ച് പകർപ്പവകാശ ലംഘനം നടത്തുന്നവരുടെ അക്കൗണ്ടുകൾ, യു‌എസ്‌ Digital Millennium Copyright Act-ൽ പ്രതിപാദിച്ചിട്ടുള്ള നടപടിക്രമം അനുസരിച്ച് അവസാനിപ്പിക്കുന്നതുമാണ്‌‌.

പകർപ്പവകാശ ഉടമകൾക്ക് അവരുടെ ബൗദ്ധിക സ്വത്ത് ഓൺലൈനായി നിയന്ത്രിക്കാൻ സഹായിക്കാൻ ഞങ്ങൾ വിവരങ്ങൾ ലഭ്യമാക്കുന്നു. ആരെങ്കിലും നിങ്ങളുടെ പകർപ്പവകാശങ്ങൾ ലംഘിക്കുന്നതായി മനസിലാക്കുകയും ഞങ്ങളെ അക്കാര്യം അറിയിക്കുകയും വേണമെങ്കിൽ, അറിയിപ്പുകൾ സമർപ്പിക്കുന്നതിനെ കുറിച്ചും അറിയിപ്പുകളോട് പ്രതികരിക്കുന്നതിനെ സംബന്ധിച്ച Google-ന്‍റെ നയങ്ങളെ കുറിച്ചുമുള്ള വിവരങ്ങൾക്കും ഞങ്ങളുടെ സഹായകേന്ദ്രം സന്ദർശിക്കാവുന്നതാണ്.

5. പ്രോഗ്രാം നയങ്ങൾ

ഉള്ളടക്കം നിയമവിരുദ്ധമാണോയെന്നും അത് ഞങ്ങളുടെ പ്രോഗ്രാം നയങ്ങൾ ലംഘിക്കുന്നുണ്ടോയെന്നും നിർണ്ണയിക്കാൻ ഞങ്ങൾ അത് അവലോകനം ചെയ്‌‌തേക്കാം, ഒപ്പം ഞങ്ങളുടെ നയങ്ങളോ നിയമമോ ലംഘിക്കുന്നുവെന്ന് ഞങ്ങൾ ന്യായമായി വിശ്വസിക്കുന്ന ഉള്ളടക്കത്തെ ഞങ്ങൾ നീക്കം ചെയ്യുകയോ പ്രദർശിപ്പിക്കാതിരിക്കുകയോ ചെയ്യാം‌. എന്നാൽ ഉള്ളടക്കം നിർബന്ധമായും അവലോകനം ചെയ്യുമെന്ന് ഇതർത്ഥമാക്കുന്നില്ല, അതുകൊണ്ടുതന്നെ ഞങ്ങൾ ഇങ്ങനെയൊക്കെ ചെയ്യുമെന്ന് അനുമാനിക്കരുത്.

6. ഞങ്ങളുടെ സേവനങ്ങളിലുള്ള സോഫ്‌റ്റ്‌വെയറിന് ഒരാമുഖം

ക്ലയന്‍റ് സോഫ്‌റ്റ്‌വെയർ. Google ഡ്രൈവിൽ ഡൗൺലോഡ് ചെയ്യാവുന്ന ക്ലയന്‍റ് സോഫ്‌റ്റ്‌വെയർ (“സോഫ്‌റ്റ്‌വെയർ”) ഉൾപ്പെടുന്നു. ഒരു പുതിയ പതിപ്പോ ഫീച്ചറോ ലഭ്യമാകുമ്പോൾ ഉപകരണത്തിൽ ഈ സോഫ്‌റ്റ്‌വെയർ സ്വയം അപ്‌ഡേറ്റ് ചെയ്യും. Google ഡ്രൈവിന്‍റെ ഭാഗമായി Google നൽകിയ സോഫ്‌റ്റ്‌വെയർ ഉപയോഗിക്കാനുള്ള വ്യക്തിപരമായ, ആഗോള, റോയൽറ്റി ഇല്ലാത്ത, മറ്റാർക്കും നിയോഗിച്ച് കൊടുക്കാനാകാത്ത, എക്‌സ്‌ക്ലൂസീവ് അല്ലാത്ത ലൈസൻസാണ് നിങ്ങൾക്ക് Google നൽകുന്നത്. ഈ ലൈസൻസ്, ഈ നിബന്ധനകൾ അനുവദിച്ചിട്ടുള്ള രീതിയിൽ Google നൽകിയിരിക്കുന്നത് പോലെ Google ഡ്രൈവിന്‍റെ ആനുകൂല്യങ്ങൾ ഉപയോഗിക്കാനും ആസ്വദിക്കാനും നിങ്ങളെ അനുവദിക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെയുള്ളതാണ്. നിയമങ്ങൾ നിരോധിക്കാത്ത പക്ഷമോ നിങ്ങൾക്ക് ഞങ്ങളുടെ രേഖാമൂലമുള്ള അനുമതി ലഭ്യമല്ലാത്ത പക്ഷമോ, Google ഡ്രൈവിന്‍റെയോ ഉൾപ്പെടുത്തിയ സോഫ്‌റ്റ്‌വെയറിന്‍റെയോ ഭാഗങ്ങളൊന്നും തന്നെ നിങ്ങൾ പകർത്തുകയോ പരിഷ്‌‌ക്കരിക്കുകയോ വിതരണം ചെയ്യുകയോ വിൽക്കുകയോ പാട്ടത്തിന് നൽകുകയോ ചെയ്യരുത്, മാത്രമല്ല അത് റിവേഴ്സ് എഞ്ചിനീയർ ചെയ്യാനോ സോഫ്‌റ്റ്‌വെയറിന്‍റെ ഉറവിട കോഡ് കണ്ടെത്താൻ ശ്രമിക്കാനോ പാടില്ല.

ഓപ്പൺ സോഴ്‌സ് സോഫ്‌റ്റ്‌വെയർ. ഓപ്പൺ സോഴ്‌സ് സോഫ്‌റ്റ്‌വെയർ ഞങ്ങൾക്ക് പ്രധാനപ്പെട്ടതാണ്. Google ഡ്രൈവിൽ ഉപയോഗിക്കുന്ന ചില സോഫ്‌റ്റ്‌വെയറുകൾ ഓപ്പൺ സോഴ്‌സ് ലൈസൻസിന് കീഴിലുള്ളതാണ്, അവ ഞങ്ങൾ നിങ്ങൾക്ക് ലഭ്യമാക്കുന്നതാണ്. ഓപ്പൺ സോഴ്‌സ് ലൈസൻസിൽ ഈ നിബന്ധനകളിൽ ചിലതിനെ വ്യക്തമായി അസാധുവാക്കാനുള്ള വകുപ്പുകൾ ഉണ്ടായിരിക്കാം.

7. Google ഡ്രൈവ് പരിഷ്‌ക്കരിക്കലും അവസാനിപ്പിക്കലും

Google ഡ്രൈവിലേക്ക് വരുത്തുന്ന മാറ്റങ്ങൾ. ഞങ്ങൾ Google ഡ്രൈവ് നിരന്തരമായി പരിഷ്ക്കരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഞങ്ങൾ പ്രകടന മെച്ചപ്പെടുത്തലുകളോ സുരക്ഷാ മെച്ചപ്പെടുത്തലുകളോ നടത്തിയേക്കാം, പ്രവർത്തനക്ഷമതകളോ ഫീച്ചറുകളോ മാറ്റിയേക്കാം, നിയമം അനുസരിക്കുന്നതിനോ ഞങ്ങളുടെ സംവിധാനങ്ങളിൽ നിയമ വിരുദ്ധമായ ആക്‌റ്റിവിറ്റികൾ തടയുന്നതിനോ സംവിധാനങ്ങൾ ദുരുപയോഗിക്കുന്നത് തടയുന്നതിനോ മാറ്റങ്ങൾ കൊണ്ടുവന്നേക്കാം. നിങ്ങൾക്ക് Google ഡ്രൈവിനെ കുറിച്ചുള്ള വിവരങ്ങൾ ഇവിടെ സബ്‌സ്‌ക്രൈബ് ചെയ്യുക വഴി സ്വീകരിക്കാവുന്നതാണ്. Google ഡ്രൈവിന്‍റെ നിങ്ങളുടെ ഉപയോഗത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് ഞങ്ങൾ ന്യായമായി വിശ്വസിക്കുന്ന, Google ഡ്രൈവിലേക്ക് വരുത്തുന്ന പ്രധാനപ്പെട്ട മാറ്റങ്ങളെ കുറിച്ച് നിങ്ങൾക്ക് അറിയിപ്പ് നൽകും. എന്നിരുന്നാലും, അറിയിപ്പ് നൽകാതെ തന്നെ Google ഡ്രൈവിലേക്ക് ഞങ്ങൾക്ക് മാറ്റങ്ങൾ വരുത്തേണ്ടി വരുന്ന സന്ദർഭങ്ങളും ഉണ്ട്. സേവനത്തിന്‍റെ സുരക്ഷയും പ്രവർത്തനവും ഉറപ്പാക്കൽ, ദുരുപയോഗം തടയൽ അല്ലെങ്കിൽ നിയമപരമായ അവശ്യകതകൾ നിറവേറ്റാൻ ഞങ്ങൾ നടപടികൾ കൈക്കൊള്ളേണ്ടി വരുന്ന സന്ദർഭങ്ങൾ എന്നിങ്ങനെയുള്ള പരിമിത സാഹചര്യങ്ങൾ മാത്രമാണ് ഇത്തരം സന്ദർഭങ്ങളിൽ ഉൾപ്പെടുക.

താൽക്കാലികമായി നിർത്തലാക്കലും അവസാനിപ്പിക്കലും. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും Google ഡ്രൈവ് ഉപയോഗം അവസാനിപ്പിക്കാം, എന്നിരുന്നാലും നിങ്ങൾ ഉപയോഗം നിർത്തുന്നതിൽ ഞങ്ങൾ അതിയായ ദുഃഖമുണ്ട്. നിങ്ങൾ ഗുരുതരമായ തരത്തിലോ തുടർച്ചയായോ ഞങ്ങളുടെ നിബന്ധനകളോ പ്രോഗ്രാം നയങ്ങളോ ലംഘിക്കുന്നതിലൂടെ ഞങ്ങൾ Google ഡ്രൈവിലേക്കുള്ള നിങ്ങളുടെ ആക്‌സസ് താൽക്കാലികമായി നിർത്തലാക്കുകയോ ശാശ്വതമായി പ്രവർത്തനരഹിതമാക്കുകയോ ചെയ്‌തേക്കാം. Google ഡ്രൈവിലേക്കുള്ള നിങ്ങളുടെ ആക്‌സസ് താൽക്കാലികമായി നിർത്തലാക്കുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്യുന്നതിന് മുമ്പ് ഞങ്ങൾ മുൻകൂറായി അറിയിപ്പ് നൽകും. എന്നിരുന്നാലും, ഞങ്ങൾക്ക് നിയമപരമായ ബാധ്യത വരുത്തുന്ന തരത്തിലോ മറ്റ് ഉപയോക്താക്കൾക്ക് Google ഡ്രൈവിലുള്ള ആക്‌സസിനെയും അത് ഉപയോഗിക്കാനുള്ള കഴിവിനെയും തടസ്സപ്പെടുത്തുന്ന തരത്തിലോ നിങ്ങൾ Google ഡ്രൈവ് ഉപയോഗിക്കുകയാണെങ്കിൽ, അറിയിപ്പ് നൽകാതെ തന്നെ Google ഡ്രൈവിലേക്കുള്ള ആക്‌സസ് ഞങ്ങൾ താൽക്കാലികമായി റദ്ദാക്കുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്‌തേക്കാം.

Google ഡ്രൈവിന്‍റെ പ്രവർത്തനം അവസാനിപ്പിക്കൽ. Google ഡ്രൈവിന്‍റെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിക്കുകയാണെങ്കിൽ, ഞങ്ങൾ 60 ദിവസം മുമ്പെങ്കിലും നിങ്ങളെ മുൻകൂറായി അത് അറിയിക്കുന്നതാണ്. ഈ അറിയിപ്പ് കാലയളവിൽ, നിങ്ങൾക്ക് Google ഡ്രൈവിൽ നിന്ന് ഫയലുകൾ നീക്കാനുള്ള അവസരം ലഭിക്കും. ഈ 60 ദിവസത്തെ കാലയളവിന് ശേഷം നിങ്ങളുടെ ഫയലുകൾ ആക്‌സസ് ചെയ്യാനാവില്ല. ഫയലുകൾ നിങ്ങളുടെ ഉടമസ്ഥതയിലുള്ളതാണെന്നും അത്തരം ഫയലുകളിലേക്കുള്ള ആക്‌സസ് പരിരക്ഷിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണെന്നും ഞങ്ങൾ വിശ്വസിക്കുന്നു. നിങ്ങളുടെ ഫയലുകൾ എങ്ങനെ ഡൗൺലോഡ് ചെയ്യണമെന്നതിനെ കുറിച്ചുള്ള നിർദ്ദേശങ്ങൾക്ക്, ഞങ്ങളുടെ പിന്തുണ പേജ് സന്ദർശിക്കുക.

8. കൂടുതൽ സ്‌റ്റോറേജ് വാങ്ങലും പേയ്‌മെന്‍റുകളും

സൗജന്യ സ്‌റ്റോറേജ്. Google ഡ്രൈവ്, Gmail, Google ഫോട്ടോസ് എന്നിവയിൽ ഉപയോഗിക്കാനാവുന്ന 15 GB സൗജന്യ Google ഓൺലൈൻ സ്‌റ്റോറേജ് (നിബന്ധനകൾ നിങ്ങൾ അനുസരിക്കുന്നതിന് വിധേയമായി) ഉപയോഗിക്കാൻ Google നിങ്ങളെ അനുവദിക്കുന്നു.

അധിക സ്‌റ്റോറേജ് വാങ്ങൽ. നിങ്ങൾക്ക് ആവശ്യാനുസരണം, അധിക സ്‌റ്റോറേജ് (“പണമടച്ചുപയോഗിക്കാവുന്ന സ്‌റ്റോറേജ് പ്ലാൻ”) വാങ്ങാനുമാവും. പണമടച്ചുപയോഗിക്കാവുന്ന സ്‌റ്റോറേജ് പ്ലാനിലേക്ക് പരിവർത്തനം ചെയ്യുന്ന ദിവസം മുതൽ റദ്ദാക്കുന്നത് വരെയുള്ള ഓരോ വാർഷിക സേവന നിബന്ധന പുതുക്കൽ തീയതി വരെയും നിങ്ങളിൽ നിന്ന് സ്വമേധയാ ബിൽ ഈടാക്കുന്നതാണ്. പണമടച്ചുപയോഗിക്കാവുന്ന സ്‌റ്റോറേജ് പ്ലാൻ വാങ്ങുന്നതിന് നിങ്ങൾ Google Payments സേവന നിബന്ധനകളിൽ വ്യക്തമാക്കിയിട്ടുള്ള പേയ്‌മെന്‍റ് നിബന്ധനകൾ അംഗീകരിക്കേണ്ടതുണ്ട്. നിങ്ങൾക്ക് ഒരു Google Payment അക്കൗണ്ട് ഇല്ലെങ്കിൽ ഈ ലിങ്കിൽ പോയി, ഒരെണ്ണം സജ്ജമാക്കാം, അതിൽ Google Payments-നെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനുമാകും. Google Payments അക്കൗണ്ട് ഉപയോഗിച്ച് നിങ്ങളൊരു പണമടച്ചുപയോഗിക്കാവുന്ന സ്‌റ്റോറേജ് പ്ലാൻ വാങ്ങാൻ താൽപ്പര്യപ്പെടുമ്പോഴെല്ലാം, Payments സേവന നിബന്ധനകളും സ്വകാര്യതാ അറിയിപ്പും ബാധകമാകും. എന്തെങ്കിലും വാങ്ങുന്നതിന് മുമ്പ് നിങ്ങൾ ആ നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിച്ചെന്ന് ഉറപ്പുവരുത്തുക.

റദ്ദാക്കൽ. ഈ നിബന്ധനകൾക്ക് കീഴിൽ റദ്ദാക്കപ്പെടുകയോ ഡൗൺഗ്രേഡ് ചെയ്യപ്പെടുകയോ അവസാനിപ്പിക്കപ്പെടുകയോ ചെയ്യുന്നത് വരെ, നിങ്ങളുടെ പണമടച്ചുപയോഗിക്കുന്ന സ്റ്റോറേജ് പ്ലാൻ പ്രാബല്യത്തിൽ തുടരും. നിങ്ങളുടെ Google ഡ്രൈവ് സ്റ്റോറേജ് ക്രമീകരണത്തിൽ ഏത് സമയത്തും നിങ്ങൾക്ക് പണമടച്ചുപയോഗിക്കുന്ന സ്റ്റോറേജ് പ്ലാൻ റദ്ദാക്കാവുന്നതാണ് അല്ലെങ്കിൽ ഡൗൺഗ്രേഡ് ചെയ്യാവുന്നതാണ്. നിലവിലെ സേവന കാലയളവ് കഴിഞ്ഞ് വരുന്ന, അടുത്ത ബില്ലിംഗ് കാലയളവ് വരെ നിങ്ങളുടെ റദ്ദാക്കലോ ഡൗൺഗ്രേഡ് ചെയ്യലോ ബാധകമാവുന്നതാണ്. നിങ്ങളുടെ പണമടച്ചുപയോഗിക്കുന്ന സ്റ്റോറേജ് പ്ലാനിന്, സമയത്ത് പണമടയ്ക്കുന്നില്ലെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് ഡൗൺഗ്രേഡ് ചെയ്യാനും സൗജന്യ സംഭരണ ഇട തലത്തിലേക്ക് നിങ്ങളുടെ സംഭരണം കുറയ്ക്കാനുമുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്‌തമായിരിക്കും. ഞങ്ങളുടെ വാങ്ങലും റദ്ദാക്കലും റീഫണ്ടുമായി ബന്ധപ്പെട്ട നയത്തിൽ, നിങ്ങളുടെ പണമടച്ചുപയോഗിക്കുന്ന സ്റ്റോറേജ് പ്ലാനിന്‍റെ റദ്ദാക്കൽ പ്രക്രിയയെ കുറിച്ചും റീഫണ്ട് നടപടിക്രമത്തെ കുറിച്ചും ഞങ്ങൾ വിശദീകരിച്ചിട്ടുണ്ട്.

പ്ലാനിലും നിരക്കിലുമുള്ള മാറ്റങ്ങൾ. ഞങ്ങൾ നിലവിലുള്ള സ്‌റ്റോറേജ് പ്ലാനിലും നിരക്കിലും മാറ്റം വരുത്തിയേക്കാമെങ്കിലും ഈ മാറ്റങ്ങളെ കുറിച്ച് നിങ്ങളെ മുൻകൂറായി അറിയിക്കുന്നതാണ്. നിലവിലെ സേവന നിബന്ധന കാലഹരണപ്പെട്ടതിന് ശേഷം, അറിയിപ്പിന് ശേഷവും നിങ്ങളുടെ അടുത്ത പേയ്‌മെന്‍റ് നൽകാതിരിക്കുന്ന സാഹചര്യത്തിൽ ഈ മാറ്റങ്ങൾ ബാധകമാക്കും. നിങ്ങളിൽ നിന്ന് നിരക്ക് ഈടാക്കുന്നതിന് മുമ്പ് തന്നെ, വിലയിലുണ്ടാകുന്ന വർദ്ധനവിനെയോ സ്‌റ്റോറേജ് പ്ലാനിലുണ്ടാകുന്ന കുറവിനെയോ കുറിച്ച് 30 ദിവസം മുമ്പെങ്കിലും ഞങ്ങൾ മുൻകൂറായി ഇമെയിൽ വഴി (അല്ലെങ്കിൽ അനുയോജ്യമായ മറ്റ് രീതിയിലുള്ള അറിയിപ്പ് വഴി) അറിയിപ്പ് നൽകും. നിങ്ങൾക്ക് 30 ദിവസത്തിൽ കുറഞ്ഞ മുൻകൂർ അറിയിപ്പാണ് നൽകിയിരിക്കുന്നെങ്കിൽ, അടുത്ത പേയ്‌മെന്‍റിന് ശേഷമുള്ള പേയ്‌മെന്‍റ് അടയ്‌ക്കുന്നത് വരെ മാറ്റം ബാധകമാക്കില്ല. പുതിയ മാറ്റം വരുത്തിയ സ്‌റ്റോറേജ് പ്ലാനിലോ നിരക്കിലോ തുടരാൻ താൽപ്പര്യമില്ലെങ്കിൽ, Google ഡ്രൈവ് സ്‌റ്റോറേജ് ക്രമീകരണത്തിൽ നിന്ന് നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും പണമടച്ചുപയോഗിക്കാവുന്ന സ്‌റ്റോറേജ് പ്ലാൻ റദ്ദാക്കാനോ ഡൗൺഗ്രേഡ് ചെയ്യാനോ കഴിയും. നിലവിലുള്ള സേവന നിബന്ധനയ്‌ക്ക് ശേഷമുള്ള അടുത്ത ബില്ലിംഗ് കാലയളവിൽ നിങ്ങളുടെ റദ്ദാക്കലും ഡൗൺഗ്രേഡ് ചെയ്യലും ബാധകമാക്കും; ഞങ്ങൾ തുടർന്നും നിങ്ങളുടെ ഫയലുകൾ ലഭ്യമാക്കുകയോ Google ഡ്രൈവിൽ നിന്ന് ഫയലുകൾ നീക്കാനുള്ള അവസരം നൽകുകയോ ചെയ്യും.

9. ഞങ്ങളുടെ വാറണ്ടികളും നിരാകരണക്കുറിപ്പുകളും

ഉചിതമായ വൈദഗ്ദ്ധ്യത്തോടെയും ശ്രദ്ധയോടെയും ആണ് ഞങ്ങൾ Google ഡ്രൈവ് ലഭ്യമാക്കുന്നത്. അങ്ങനെയുള്ള Google ഡ്രൈവ് ഉപയോഗിക്കുന്നത് നിങ്ങൾ ആസ്വദിക്കുന്നുവെന്ന് ഞങ്ങൾ കരുതുന്നു. എന്നാൽ Google ഡ്രൈവിനെ കുറിച്ച് ഞങ്ങൾ വാഗ്‌ദാനം ചെയ്യാത്ത ചില കാര്യങ്ങളുണ്ട്‌. വ്യക്തമായി പ്രസ്‌താവിച്ചിരിക്കുന്ന കാര്യങ്ങൾക്ക് പുറമേ Google ഡ്രൈവിലൂടെ ലഭ്യമാകുന്ന പ്രവർത്തനക്ഷമതയെയോ അതിന്‍റെ വിശ്വാസ്യതയെയോ ലഭ്യതയെയോ നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള കഴിവിനെയോ കുറിച്ച് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല.

10. Google ഡ്രൈവിനുള്ള ബാധ്യത

Google-നോ അതിന്‍റെ സപ്ലയർമാർക്കോ വിതരണക്കാർക്കോ ഇനിപ്പറയുന്നവയുടെ ഉത്തരവാദിത്വമോ ബാദ്ധ്യതയോ ഉണ്ടായിരിക്കില്ല:

(a) ഞങ്ങൾ ഈ നിബന്ധനകൾ ലംഘിച്ചു എന്ന കാരണത്താലല്ലാതെ ഉണ്ടായ നഷ്‌ടങ്ങൾ;

(b) നിങ്ങളുമായി ബന്ധപ്പെട്ട ഉടമ്പടി സൃഷ്‌ടിച്ച സമയത്ത് സംഭവിച്ച, നിബന്ധനകളെ Google ലംഘിക്കുന്നതിന്‍റെ ഭാഗമായുള്ള, ന്യായമായും മുൻകൂട്ടി കാണാൻ കഴിയുന്ന അനന്തരഫലമല്ലാത്ത എന്തെങ്കിലും നഷ്ടം അല്ലെങ്കിൽ കേടുപാട്; അല്ലെങ്കിൽ

(c) ലാഭത്തിലോ വരുമാനത്തിലോ അവസരങ്ങളിലോ വിവരങ്ങളിലോ ഉണ്ടായ നഷ്‌ടം ഉൾപ്പെടെ നിങ്ങളുടെ ഏത് ബിസിനസ്സുകളുമായി ബന്ധപ്പെട്ട നഷ്‌ടങ്ങൾ.

ഈ നിബന്ധനകൾക്ക് കീഴിൽ വരുന്ന സൂചിത വാറണ്ടികൾ ഉൾപ്പെടെയുള്ള ഏതെങ്കിലും ക്ലെയിമുകളിൽ Google-നും അതിന്‍റെ സപ്ലയർമാർക്കും വിതരണക്കാർക്കുമുള്ള പൂർണ്ണമായ ഉത്തരവാദിത്തം, സേവനങ്ങൾ ഉപയോഗിക്കാൻ (അല്ലെങ്കിൽ, ക്ലെയിമിന്‍റെ വിഷയം സൗജന്യ സേവനമാണെങ്കിൽ സേവനങ്ങൾ വീണ്ടും ലഭിക്കുന്നതിന്) നിങ്ങൾ അടച്ച തുകയിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ഈ നിബന്ധനകളിലെ യാതൊന്നും തന്നെ, മരണം, വ്യക്തിഗത പരിക്ക്, വഞ്ചന, തെറ്റിദ്ധരിപ്പിക്കൽ അല്ലെങ്കിൽ മറ്റെന്തെങ്കിലും ബാധ്യത എന്നിവയിൽ Google-നും അതിന്‍റെ സപ്ലയർമാർക്കും വിതരണക്കാർക്കും ഉള്ള ബാധ്യതയെയോ നിയമം വഴി ഒഴിവാക്കനാവാത്ത മറ്റെന്തെങ്കിലും ബാധ്യതയെയോ ഒഴിവാക്കാനോ പരിമിതപ്പെടുത്താനോ ഉദ്ദേശിച്ചുള്ളതല്ല.

11. നിബന്ധനകൾ നിയന്ത്രിക്കുന്ന നിയമങ്ങൾ.

നിങ്ങൾ യൂറോപ്യൻ സാമ്പത്തിക മേഖലയ്ക്കോ സ്വിറ്റ്സർലാൻഡിനോ പുറത്താണ് താമസിക്കുന്നതെങ്കിൽ, ഈ നിബന്ധനകളിൽ നിന്നോ Google ഡ്രൈവിൽ നിന്നോ ഉയർന്നുവരുന്നതോ അതുമായി ബന്ധപ്പെട്ടതോ ആയ തർക്കങ്ങൾക്ക്, നിയമവൈരുദ്ധ്യമുള്ള നിയമ തത്ത്വങ്ങൾ ഒഴികെയുള്ള യുഎസ്എയിലെ കാലിഫോർണിയയുടെ നിയമങ്ങൾ ബാധകമാകും. ഈ നിബന്ധനകളിൽ നിന്നോ Google ഡ്രൈവിൽ നിന്നോ ഉയർന്നുവരുന്നതോ അതുമായി ബന്ധപ്പെട്ടതോ ആയ എല്ലാ അവകാശവാദങ്ങൾക്കും യുഎസ്എയിലെ കാലിഫോർണിയയിൽ സ്ഥിതി ചെയ്യുന്ന സാന്റാ ക്ലാര കൗണ്ടിയിലെ ഫെഡറൽ അല്ലെങ്കിൽ സ്റ്റേറ്റ് കോടതികളിൽ മാത്രമേ നിയമനടപടികൾ സ്വീകരിക്കാനാകൂ, ആ കോടതികളുടെ അധികാരപരിധി നിങ്ങളും Google-ഉം അംഗീകരിക്കുകയും ചെയ്യുന്നു.

നിങ്ങൾ യൂറോപ്യൻ സാമ്പത്തിക മേഖലയിലോ സ്വിറ്റ്സർലാൻഡിലോ താമസിക്കുന്ന വ്യക്തിയാണെങ്കിൽ, നിങ്ങൾ താമസിക്കുന്ന രാജ്യത്തെ നിയമങ്ങളേയും കോടതികളെയും ആയിരിക്കും ഈ നിബന്ധനകളിൽ നിന്നോ Google ഡ്രൈവിൽ നിന്നോ ഉയർന്നുവരുന്നതോ അതുമായി ബന്ധപ്പെട്ടതോ ആയ ഏതൊരു തർക്കത്തിനും സമീപിക്കേണ്ടി വരിക. അതുപോലെ, ഇതുമായി ബന്ധപ്പെട്ട നിയമപരമായ നടപടികൾക്ക് നിങ്ങളുടെ പ്രാദേശിക കോടതികളെ സമീപിക്കാനും കഴിയും. തർക്കങ്ങൾ, ഓൺലൈൻ പരിഹാരത്തിനായി യൂറോപ്യൻ കമ്മീഷൻ ഓൺലൈൻ തർക്ക പരിഹാര പ്ലാറ്റ്ഫോമിൽ സമർപ്പിക്കപ്പെട്ടേക്കാം.

12. ഈ നിബന്ധനകൾക്ക് ഒരാമുഖം

Google ഡ്രൈവിന് ബാധകമായ ഈ നിബന്ധനകളോ അധിക നിബന്ധനകളോ ഞങ്ങൾ പരിഷ്‌കരിച്ചേക്കാം, ഉദാഹരണമായി: Google ഡ്രൈവിലെയോ നിയമത്തിലെയോ നടപടിക്രമത്തിലെയോ രാഷ്‌ട്രീയമോ സാമ്പത്തികമോ ആയ നയങ്ങളിലെയോ മാറ്റങ്ങൾ പ്രതിഫലിപ്പിക്കാൻ; അല്ലെങ്കിൽ റെഗുലേറ്റർമാരോ പ്രസക്തമായ വ്യവസായ സ്ഥാപനങ്ങളോ പുറപ്പെടുവിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾക്കുള്ള പ്രതികരണമായി; അല്ലെങ്കിൽ Google-നെ അതിന്‍റെ കർത്തവ്യങ്ങൾ നിറവേറ്റാൻ പര്യാപ്‌തമാക്കുന്നതിന്‌. നിങ്ങൾ പതിവായി നിബന്ധനകൾ പരിശോധിക്കേണ്ടതുണ്ട്‌. ഈ നിബന്ധനകളിൽ വരുത്തുന്ന മാറ്റങ്ങളെ കുറിച്ചുള്ള അറിയിപ്പ് ഞങ്ങൾ ഈ പേജിൽ പോസ്‌റ്റ് ചെയ്യുന്നതാണ്‌. മാറ്റം വരുത്തിയ അധിക നിബന്ധനകളെ (“അധിക നിബന്ധനകൾ”) കുറിച്ചുള്ള അറിയിപ്പ് Google ഡ്രൈവിലും നിബന്ധനകളിൽ വരുത്തുന്ന പ്രധാനപ്പെട്ട മാറ്റങ്ങളെ കുറിച്ചുള്ള അറിയിപ്പ് മുൻകൂറായി ഇമെയിൽ വഴിയും (അല്ലെങ്കിൽ ഉചിതമായ രൂപത്തിലുള്ള അറിയിപ്പിലൂടെ) അറിയിക്കുന്നതാണ്. മാറ്റങ്ങൾക്ക് മുൻകാല പ്രാബല്യം ഉണ്ടാവില്ല, പോസ്‌റ്റ് ചെയ്യുകയോ നിങ്ങളെ അറിയിക്കുകയോ ചെ‌യ്ത് 14 ദിവസം കഴിഞ്ഞയുടൻ അവ പ്രാബല്യത്തിൽ വരുന്നതാണ്‌. എന്നിരുന്നാലും പുതിയ പ്രവർത്തനക്ഷമതകളെയോ ഫീച്ചറുകളേയോ (“പുതിയ സേവനങ്ങൾ”) കുറിച്ചുള്ള മാറ്റങ്ങളോ നിയമപരമായ കാരണങ്ങളാൽ വരുത്തുന്ന മാറ്റങ്ങളോ ഉടൻ തന്നെ പ്രാബല്യത്തിൽ വരും. പുതിയൊരു സേവനം സംബന്ധിച്ച പരിഷ്‌ക്കരിച്ച നിബന്ധനകൾ നിങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ ആ പുതിയ സേവനം ഉപയോഗിക്കുന്നത് നിങ്ങൾ അവസാനിപ്പിക്കേണ്ടതാണ്‌. (കൂടുതൽ വിവരങ്ങൾക്ക്, മുകളിൽ കൊടുത്തിട്ടുള്ള “അവസാനിപ്പിക്കൽ” കാണുക).

ഈ നിബന്ധനകളും അധിക നിബന്ധനകളും തമ്മിൽ പൊരുത്തക്കേട് ഉണ്ടാകുന്ന സാഹചര്യത്തിൽ, അധിക നിബന്ധനകൾക്കായിരിക്കും മുൻഗണന.

Google-ഉം നിങ്ങളും തമ്മിലുള്ള ബന്ധത്തെ ഈ നിബന്ധനകൾ നിയന്ത്രിക്കുന്നു. ഈ നിബന്ധനകൾ, എന്തെങ്കിലും മൂന്നാം കക്ഷി ഗുണഭോക്തൃ അവകാശങ്ങൾ സൃഷ്‌‌ടിക്കുന്നില്ല.

നിങ്ങൾ ഈ നിബന്ധനകൾ അനുസരിക്കുന്നില്ല, എന്നാൽ ഞങ്ങൾ ഉടൻ തന്നെ നടപടിയെടുക്കുന്നില്ല എന്നതിനർത്ഥം, ഞങ്ങൾക്ക് ഉണ്ടായിരിക്കാനിടയുള്ള ഏതെങ്കിലും അവകാശങ്ങൾ (ഭാവിയിൽ നടപടിയെടുക്കുന്നത് പോലെയുള്ളത്) ഞങ്ങൾ ഉപേക്ഷിക്കുന്നു എന്നല്ല.

ഒരു പ്രത്യേക നിബന്ധന നടപ്പിലാക്കാവുന്നതല്ലെങ്കിൽ, ഇത് മറ്റുള്ള നിബന്ധനകളെയൊന്നും ബാധിക്കില്ല.

Google-നെ എങ്ങനെ ബന്ധപ്പെടണം എന്നതിനെ കുറിച്ചുള്ള വിവരങ്ങൾക്ക്, ഞങ്ങളുടെ ഞങ്ങളെ ബന്ധപ്പെടുക സന്ദർശിക്കുക.