ഫിൻലൻഡിൽ ഉടനീളം റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നത് Autori വിപ്ലവകരമായ തോതിൽ മാറ്റി തീർത്തത് എങ്ങനെ, ഒരു സമയം ഒരു തെരുവ് കാഴ്ച.

റോഡിന്റെ നിലവാരം, കാലഹരണപ്പെട്ട ചിഹ്നങ്ങൾ, വെളിച്ചമില്ലാത്ത തെരുവുകൾ എന്നിവ ലോകമെമ്പാടുമുള്ള ഡ്രൈവർമാരും മുനിസിപ്പാലിറ്റികളും ദിവസേന നേരിടുന്ന പ്രശ്നമാണ്. എന്നാൽ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾക്കുള്ള സൊല്യൂഷനുകൾ വികസിപ്പിക്കുന്ന ഫിന്നിഷ് സോഫ്റ്റ്‌വെയർ കമ്പനി ആയ Autori തെരുവ് തല ഡാറ്റ Google Maps Street View-വിന്റെ സഹായത്തോടെ കൂടുതൽ ഫലപ്രദമായി ശേഖരിക്കാനും വിശകലനം ചെയ്യാനുമുള്ള വഴി കണ്ടെത്തി.

40,000 കി.മീ.

ഫോട്ടോ എടുത്തു

8 ദശലക്ഷം

ചിത്രങ്ങൾ പ്രസിദ്ധീകരിച്ചു

50 ദശലക്ഷം

കാഴ്‌ചകൾ

റോഡ് ഡാറ്റ

20

പകർത്തൽ പ്രോജക്റ്റുകൾ

ഫിൻലൻഡിലെ റോഡ് അറ്റകുറ്റപ്പണി മാനേജ് ചെയ്യൽ ഫലപ്രദമാക്കൽ

1988-ൽ സ്ഥാപിതമായ Autori, ഫിൻലൻഡിലെ റോഡ് അധികൃതർ, കോൺട്രാക്ടർമാർ, മൂന്നാം കക്ഷി ഉപദേഷ്ടാക്കൾ എന്നിവർക്ക് റോഡിന്റെ സ്ഥിതി മാനേജ് ചെയ്യൽ, പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യൽ, അറ്റകുറ്റപ്പണി ഏകോപിപ്പിക്കൽ എന്നിവയ്ക്കായി സോഫ്റ്റ്‌വെയർ ആസ് എ സർവീസ് (SaaS) സൊല്യൂഷനുകൾ ലഭ്യമാക്കുന്നു. രാജ്യത്ത് എല്ലായിടത്തും റോഡിന്റെ സ്ഥിതി നിരീക്ഷിക്കാൻ ഒരുപാട് സമയവും പണവും ആവശ്യമാണ്, എന്നാൽ മറ്റ് കമ്പനികൾ ചെലവ് മാത്രം കണക്കിലെടുത്തപ്പോൾ അതുല്യമായ അവസരം പ്രയോജനപ്പെടുത്താൻ Autori-ക്ക് കഴിഞ്ഞു. തങ്ങളുടെ സ്വന്തം Street View ചിത്രങ്ങളും SaaS സൊല്യൂഷനും ഉപയോഗിച്ച് അവർ ഫിൻലൻഡിൽ റോഡിന്റെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യ ഡാറ്റയും തീരുമാനമെടുക്കലും മികച്ച രീതിയിൽ മാനേജ് ചെയ്യാൻ ഒരു ടൂൾ സൃഷ്ടിച്ചു.

വേഗതയ്ക്കും ഡാറ്റ പങ്കിടലിനുമുള്ള ആവശ്യം

പരമ്പരാഗതമായി, നിർദ്ദിഷ്ട ലൊക്കേഷനിൽ എന്ത് പ്രവൃത്തിയാണ് ചെയ്യേണ്ടത് എന്നറിയാൻ ഓരോ റോഡും അധികൃതർ നേരിട്ട് സന്ദർശിക്കേണ്ടി വരുന്നു. കുറിപ്പുകൾ സൃഷ്ടിക്കാൻ, നിരവധി തവണ നിർത്തി ആയിരക്കണക്കിന് കിലോമീറ്റർ ഡ്രൈവ് ചെയ്യേണ്ടി വരുന്നു എന്നർത്ഥം. പരിസ്ഥിതിയെ സംബന്ധിച്ച് ഇത് മോശമാണെന്ന് മാത്രമല്ല, ചെലവ് കൂടിയതും നിരവധി വിഭവങ്ങൾ ആവശ്യമുള്ളതും വളരെയധികം സമയമെടുക്കുന്നതുമായ കാര്യമാണിത്. അതിനാൽ ഡിജിറ്റൈസ് ചെയ്തതും കൂടുതൽ പരിസ്ഥിതി സൗഹാർദ്ദപരവുമായ മാർഗ്ഗം ആവശ്യമായി വന്നത് പരമ്പാരാഗത രീതിയിൽ നിന്ന് മാറി ചിന്തിക്കാൻ Autori-യെ പ്രേരിപ്പിച്ചു. തെരുവ് തല വിഷ്വലൈസേഷൻ സൊല്യൂഷനായി ആദ്യം മനസ്സിലേക്കെത്തിയത് Street View ആയിരുന്നു.

 

റോഡ് അറ്റകുറ്റപ്പണികൾ മുന്നോട്ട് കൊണ്ടുപോകാൻ നിരവധി വ്യത്യസ്ത കക്ഷികളുമായി വലിയ തോതിൽ ഡാറ്റ പങ്കിടേണ്ടത് ആവശ്യമാണ്. ഉപയോക്താക്കൾക്കിടയിൽ വിവരങ്ങൾ പങ്കിടുന്നത് എളുപ്പമാക്കി മാറ്റാൻ Street View-ന് ആവശ്യമായ എല്ലാ ടൂളുകളുമുണ്ട് - സ്മാർട്ട്ഫോണുള്ള എല്ലാവർക്കും ഇത് ലഭ്യമാകും, ലോഗിൻ ചെയ്യുകയോ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുകയോ വേണ്ട. മുമ്പും റോഡ് അറ്റകുറ്റപ്പണികൾക്ക് Street View ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഡാറ്റ അപ് ടു ഡേറ്റ് ആക്കി സൂക്ഷിക്കുന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. Street View-വുമായി റോഡിന്റെ അറ്റകുറ്റപ്പണിക്കുള്ള സോഫ്റ്റ്‌വെയർ സമന്വയിപ്പിക്കുന്നത് ആ പ്രശ്നം പരിഹരിക്കാൻ അവസരമൊരുക്കുന്നതായി ഞങ്ങൾ കണ്ടെത്തി.

-

Autori-യുടെ ഡിജിറ്റലൈസേഷൻ കൺസൾട്ടിംഗ് ഡിവിഷൻ മേധാവിയായ ആരി ഇമനൺ

 

Google Street View ഫിൻലൻഡിലെ റോഡുകൾ Autori മാപ്പ് ചെയ്യുന്നു

റോഡ് സുരക്ഷയ്ക്കായി ഓൺലൈനും ഓഫ്‌ലൈനും സംയോജിപ്പിക്കൽ

ചിത്രങ്ങൾ പ്രസിദ്ധീകരിക്കാൻ 2017-ന്റെ തുടക്കത്തിൽ Autori, കമ്പനിയുടെ Google അക്കൗണ്ട് ഉപയോഗിച്ച് ഫിൻലൻഡിലെ ദേശീയ പാതകളുടെ 360 ചിത്രങ്ങൾ എടുത്ത് അപ്‌ലോഡ് ചെയ്യാൻ തുടങ്ങി. അപ്പോൾ മുതൽ, അവർ 40,000 കി.മീ ദേശീയ പാതകൾ പകർത്തി 8 ദശലക്ഷം ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തു, ഇതിലൂടെ റോഡ് അറ്റകുറ്റപ്പണി മാനേജ് ചെയ്യൽ ഓൺലൈനിലാക്കി. Street View-നെ SaaS സൊല്യൂഷൻസുമായി സമന്വയിപ്പിച്ചതിലൂടെ അവർ റോഡ് അധികൃതർക്ക് അപ് ടു ഡേറ്റ് റോഡ് അസറ്റ് വിവരങ്ങൾ വിദൂരമായി എളുപ്പത്തിൽ ആക്സസ് ചെയ്യാൻ കഴിയുന്ന സാഹചര്യം സൃഷ്ടിച്ചു.

Street View-ൽ Autori പ്രസിദ്ധീകരിച്ച ചിത്രങ്ങളുടെ സഹായത്തോടെ റോഡ് ചിഹ്നങ്ങൾ, അടയാളങ്ങൾ, കുഴികൾ എന്നിവയെ കുറിച്ചുള്ള റിപ്പോർട്ടുകൾ അപ്‌ലോഡ് ചെയ്യാനും പ്രസക്തമായ കക്ഷികൾക്ക് Autori-യുടെ ഡാഷ്ബോർഡിലൂടെ അവരുടെ ഓഫീസിൽ നിന്ന് തന്നെ പരിശോധിക്കാവുന്ന തരത്തിൽ ടാഗ് ചെയ്യാനുമാകും. ഇഷ്ടാനുസൃതമാക്കാവുന്ന ഒരു സൊല്യൂഷൻ ലഭ്യമാക്കി, ഒരു സ്ഥലത്തെ പ്രസക്തമായ അറ്റകുറ്റപ്പണി ട്രാക്ക് ചെയ്യാനും ആസൂത്രണം ചെയ്യാനും Autori കരാറുകാരെ അനുവദിക്കുന്നു. റോഡ് ഡാറ്റ അപ് ടു ഡേറ്റ് ആയി സൂക്ഷിക്കാൻ, അറ്റകുറ്റപ്പണി പൂർത്തിയായാൽ തൊഴിലാളികൾ ആ പ്രദേശത്തിന്റെ പുതിയ 360 ചിത്രങ്ങൾ എടുത്ത് അപ്‌ലോഡ് ചെയ്യുന്നു. പരിശോധനയ്ക്കായി നേരിട്ട് സ്ഥലങ്ങൾ സന്ദർശിക്കേണ്ടതിന്റെ ആവശ്യം ഇതിലൂടെ കുറഞ്ഞു - സമയവും പണവും ലാഭിക്കാനും ഹരിതഗൃഹ വാതക ബഹിർഗമനം കുറയ്ക്കാനും കഴിഞ്ഞു.

എല്ലായിടത്തെയും റോഡ് സുരക്ഷ വിപ്ലവകരമാക്കൽ

ഫിൻലൻഡിലെ റോഡ് അധികൃതർക്കുള്ള വിവരങ്ങൾ പങ്കിടുന്നതും സാന്ദർഭികമായി കാര്യങ്ങൾ മനസ്സിലാക്കുന്നതും മെച്ചപ്പെടുത്താൻ Street View, Autori-യെ അനുവദിച്ചു, ഇതുവഴി ചെലവ് കുറയ്ക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും കഴിഞ്ഞു. ഇതിന് ലോകമെമ്പാടും സൃഷ്ടിക്കാനാകുന്ന ഗുണകരമായ സ്വാധീനം തിരിച്ചറിഞ്ഞ്, ഭാവിയിൽ റോഡ് ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നതിനുള്ള ഏകീകൃത മോഡൽ വികസിപ്പിക്കാൻ Autori ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 1,000 കി.മീ. ഉള്ള സൈക്ലിംഗ്, കാൽനട പാതകളുടെ ഫോട്ടോകൾ എടുത്തതിലൂടെ അവർ തദ്ദേശീയരെ കാർബൺ ഫൂട്ട്പ്രിന്റ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്തു. ആളുകൾക്ക് ഇപ്പോൾ അപ് ടു ഡേറ്റ് ഡാറ്റ ആക്സസ് ചെയ്യാനും ചെറിയ ദൂരങ്ങളിൽ, കൂടുതൽ പരിസ്ഥിതി സൗഹാർദ്ദപരമായി യാത്ര ചെയ്യാനുമാകും. മാത്രമല്ല, ഫിൻലൻഡിലെ അധികമായുള്ള 15,000 കി.മീ. പകർത്താൻ ഈ വേനൽക്കാലത്ത് അവർ വീണ്ടും റോഡിലേക്കിറങ്ങും, ഇത് അവരെ രാജ്യത്തെ മൊത്തം ദേശീയ പാതകളിൽ ഏതാണ്ട് പകുതി എണ്ണത്തിന്റെ ഫോട്ടോ എടുത്ത് Street View-ൽ പ്രസിദ്ധീകരിക്കാനാകുക എന്ന നേട്ടത്തിനടുത്തെത്തിക്കും.

Autori-യുടെ വിജയം, സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ബിസിനസുകൾ Street View ഉപയോഗിക്കുന്ന നിരവധി മാർഗ്ഗങ്ങളുടെ ഒരുദാഹരണം മാത്രമാണ്. ഇത് ഫോട്ടോ മാപ്പിംഗ് ടൂൾ മാത്രമല്ല, നിങ്ങളുടെ ബിസിനസിന് അളവറ്റ നേട്ടങ്ങൾ ഇതിലൂടെ ലഭിക്കും. Street View-വുമായി ബന്ധപ്പെട്ട നിങ്ങളുടെ സ്വന്തം വിജയകഥ എഴുതാൻ തയ്യാറാണോ?

കൂടുതൽ ഉള്ളടക്കം അടുത്തറിയുക

നിങ്ങളുടെ സ്വന്തം Street View ഇമേജറി പങ്കിടൂ