ലാൻഡ്‌ലോക്ക്ഡിൽ നിന്ന് അൺലോക്ക്ഡിലേക്ക് - എങ്ങനെയാണ് തെരുവ് കാഴ്‌ച ഒരു ബുദ്ധിസ്‌റ്റ് രാജ്യത്തെ കാഴ്‌ചകൾ ലോകത്തിന് മുന്നിൽ തുറന്നത്.

ഹിമാലയത്തിലെ മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഭൂട്ടാനിൽ നിരവധി ചുരങ്ങളും ഫലഭൂയിഷ്ഠമായ താഴ്വരകളും ശാന്തമായ നദികളുമുൾപ്പെടെ നിരവധി കാഴ്‌ചകളുണ്ട്. അതിനാലാണ് ഭൂട്ടാന്റെ ടൂറിസം രംഗത്തെയും സാമൂഹ്യ-സാമ്പത്തിക വികസനത്തെയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഈ അമൂല്യ നിധികൾ എല്ലാവരിലേക്കും എത്തിക്കുന്നതിനായി Street View-വിനോടൊപ്പം ഒരു വർഷം നീണ്ടുനിൽക്കുന്ന ഒരു സംരംഭത്തിൽ സർക്കാർ പങ്കാളികളായിരിക്കുന്നത്.

അനുമതി ലഭിക്കുന്നതിനുള്ള നിരവധി കടമ്പകളും ചിത്രീകരണത്തിനുള്ള തടസ്സങ്ങളും നീക്കിയതിന് ശേഷം, Google Singapore-ന്റെ സാങ്കേതിക പിന്തുണയോടെ ഭൂട്ടാൻ ടൂറിസം കൗൺസിൽ 2020 മെയ് മാസത്തിൽ ഈ പദ്ധതി ലോഞ്ച് ചെയ്‌തു. രണ്ട് Ricoh Theta Vs, ഒരു Insta360 Pro ക്യാമറകളും നേരിട്ടുള്ള പരിശീലനങ്ങളും കൃത്യമായ ഇടവേളകളിലെ ട്രബിൾഷൂട്ടിംഗ് സെഷനുകളും വഴി Street View അവർക്ക് മുന്നോട്ട് പോകാനുള്ള പിന്തുണ നൽകുന്നു.

2625.86 കി.മീ

ഫോട്ടോ എടുത്തു

2,398,285

ചിത്രങ്ങൾ പ്രസിദ്ധീകരിച്ചു

7.4 മില്യൺ

കാഴ്‌ചകൾ

ഭൂട്ടാന്റെ സൗന്ദര്യം ഡിജിറ്റലായി അടയാളപ്പെടുത്തുന്നു

Street View സംരംഭം ആരംഭിക്കുന്നതിന് മുമ്പ്, ഭൂട്ടാൻ സന്ദർശിക്കാനാഗ്രഹമുള്ള സഞ്ചാരികളുമായി കണക്റ്റ് ചെയ്യുന്നതിന് വേണ്ട സാങ്കേതിക വൈദഗ്ദ്ധ്യമോ ഉപകരണമോ ആ രാജ്യത്ത് ഉണ്ടായിരുന്നില്ല, ട്രിപ്പുകൾ പ്ലാൻ ചെയ്യുമ്പോൾ സഞ്ചാരികൾക്ക് അതൊരു വെല്ലുവിളിയായിരുന്നു. ബുദ്ധിസ്‌റ്റ് തീർത്ഥാടകർ മുതൽ ഭാവിയിൽ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾ വരെ ആർക്കും ഇപ്പോൾ തിംഫുവിലെ കോട്ടകൾ പോലുള്ള ബുദ്ധ വിഹാരങ്ങളും പുനാക്കയിലെ പ്രാചീന ഗ്രാമങ്ങളും വെർച്വലായി സന്ദർശിക്കാം.

ലോകത്തിന് മുന്നിൽ രാജ്യത്തെ അവതരിപ്പിക്കാനുള്ള സർക്കാരിന്റെ പദ്ധതിയിലെ ഒരു നാഴികക്കല്ലാകുന്നതോടൊപ്പം തന്നെ, ICT പ്രവർത്തനക്ഷമമാക്കിയ സമൂഹം എന്ന നിലയിലേക്കുള്ള ഭൂട്ടാന്റെ ഡിജിറ്റൽ യാത്രയിലെ മുന്നോട്ടുള്ള ഒരു ചുവട് കൂടിയാണിത്.

നിരവധി പേർ പിന്തുടർന്ന ഒരു ഭൂട്ടാനീസ് പാത

Street View-വിന്റെ സ്‌മാർട്ട് നാവിഗേഷൻ സഞ്ചാരികൾക്ക് മുന്നിലേക്ക് മനോഹരമായൊരു ലോകം തുറക്കുകയും അവർക്ക് വേണ്ടത് തിരഞ്ഞെടുക്കാനും ഇഷ്‌ടമുള്ളിടത്തേക്ക് പോകാനുമുള്ള സ്വാതന്ത്ര്യം നൽകുകയും ചെയ്‌തു. തത്സമയ 360 ഫൂട്ടേജിലേക്കുള്ള ആക്‌സസും യഥാർത്ഥ സാഹചര്യങ്ങളിലേക്കുള്ള വെർച്വൽ ടൂറുകളും എന്തൊക്കെ പ്രതീക്ഷിക്കണമെന്ന് മനസ്സിലാക്കാനും അതനുസരിച്ച് യാത്ര ചെയ്യാനും സന്ദർശകർക്ക് സഹായകമായി.

 

Google Street View-ന്റെ ഭൂട്ടാൻ പതിപ്പ് രാജ്യത്തെയും ലോകമെമ്പാടുമുള്ള നിരവധി വ്യക്തികളെയും സഹായിക്കുന്നുണ്ട്. ലാൻഡ് സർവേയർമാരും ബിസിനസുകൾ, സർക്കാർ ഏജൻസികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയും മറ്റുള്ളവരും അവരുടെ സേവനങ്ങൾ മെച്ചപ്പെടുത്താൻ ഇത് ഉപയോഗിച്ചേക്കാം.

-

ദോർജി ദ്രാദുൽ, ഡയറക്‌ടർ ജനറൽ, ടൂറിസം കൗൺസിൽ ഓഫ് ഭൂട്ടാൻ

 

500 പുതിയ ബിസിനസുകൾ Street View-ലേക്ക് ചേർക്കുകയും ഭൂട്ടാനിലെ മാപ്പുകളിൽ 4,000 അപ്ഡേറ്റുകൾ വരുത്തുകയും ചെയ്‌തതോടെ, തത്സമയ ട്രാഫിക് അപ്ഡേറ്റുകളും വഴി സംബന്ധിച്ച നിർദ്ദേശങ്ങളും മുതൽ പ്രാദേശിക ബിസിനസുകൾക്ക് കൂടുതൽ എക്സ്പോഷർ ലഭിക്കുന്നത് വരെയുള്ള ആനുകൂല്യങ്ങൾ തദ്ദേശീയർക്കും പ്രയോജനപ്പെടുത്താൻ സാധിച്ചു.

Google Street View ഭൂട്ടാനിൽ മാപ്പർമാർ കാറിൽ ക്യാമറ സജ്ജീകരിക്കുന്നു

മെച്ചപ്പെട്ട street views

ലോകത്തിന് മുന്നിലേക്കെത്തുക എന്നതിന് ഉപരിയായി, വികസന പദ്ധതികളുടെ ആസൂത്രണത്തിൽ സർക്കാരിന് Street View സംരംഭം വളരെയധികം സഹായകരമാണെന്ന് തെളിഞ്ഞു. നൂറ്റാണ്ടുകളായി മറഞ്ഞിരിക്കുന്ന ഭൂപ്രദേശങ്ങൾ ചിത്രീകരിക്കുന്നത് ഭൂട്ടാന്റെ പൈതൃക പരിപാലന നയത്തിന്റെ കൂടി ആരംഭമായി. Street View-വിലെ ഡാറ്റ മുഖേന അവർക്ക് റോഡുകളുടെ അവസ്ഥയെ കുറിച്ച് മനസ്സിലാക്കാനും ആവശ്യമെങ്കിൽ അവ മെച്ചപ്പെടുത്താനും കഴിയും.

കൂടുതൽ സഞ്ചാരികൾ ഭൂട്ടാനെ കുറിച്ച് അറിയുന്നു. എന്നാൽ വെറും ഇരുപത് ചെറു നഗരങ്ങൾ മാത്രം ഉൾപ്പെടുത്തിയ, 38,394 ചതുരശ്ര കി.മീ. വിസ്തൃതിയുള്ള, പുതിയ അടിസ്ഥാന സൗകര്യ വികസനങ്ങൾ കൃത്യമായി മാപ്പുകളിൽ അപ്ഡേറ്റ് ചെയ്യാൻ പദ്ധതികളുള്ള ഈ Street View സംരംഭം തുടങ്ങിയതേയുള്ളൂ.

Street View ചെറിയ ലോകങ്ങളെ വലിയ തോതിൽ കണക്റ്റ് ചെയ്യുന്നു. ഇമേഴ്‌സീവ് ചിത്രങ്ങളിലൂടെ അമൂല്യമായ കാഴ്‌ചകൾ അനാച്ഛാദനം ചെയ്യുക വഴി ഇതിന് ഒരു രാജ്യത്തിന്റെ സഞ്ചാരഗതിയിൽ വിപ്ലവങ്ങൾ സൃഷ്‌ടിക്കാനും അതിന്റെ വികസനത്തിൽ ഒരു സുപ്രധാന പങ്ക് വഹിക്കാനുമാകും.

കൂടുതൽ ഉള്ളടക്കം അടുത്തറിയുക

നിങ്ങളുടെ സ്വന്തം Street View ഇമേജറി പങ്കിടൂ