ചുറ്റുമുള്ള ലോകത്തെ കണ്ടെത്താൻ നിങ്ങളെ സഹായിക്കുന്നതിൽ Google-ന് പ്രതിബദ്ധതയുണ്ട്. ഞങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലെ ചിത്രങ്ങൾ, നിങ്ങളുടെ അനുഭവം മെച്ചപ്പെടുത്താനും സമീപത്തുള്ളതോ ഭൂഗോളത്തെവിടെയുമുള്ളതോ ആയ സ്ഥലങ്ങൾ പ്രിവ്യൂ ചെയ്യാനും അടുത്തറിയാനും സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ളതാണ്. ചിത്രങ്ങൾ പ്രയോജനപ്രദമാണെന്നും ഞങ്ങളുടെ ഉപയോക്താക്കൾ അടുത്തറിയുന്ന ലോകത്തെ പ്രതിഫലിപ്പിക്കാനാകുന്നതാണെന്ന് ഉറപ്പാക്കാനും ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്.

തെരുവ് കാഴ്‌ചാ ചിത്രങ്ങൾ, ബാഹ്യകക്ഷികൾക്കോ Google-നോ സംഭാവന ചെയ്യാനാവും. ഓരോ ചിത്രത്തിനുമൊപ്പമുള്ള ആട്രിബ്യൂഷൻ പേരോ ഐക്കണോ വഴി നിങ്ങൾക്ക് വ്യത്യാസം പറയാനാവും. ബാഹ്യകക്ഷി പകർത്തി Google Maps-ൽ പ്രസിദ്ധീകരിച്ച ചിത്രത്തിന്റെ ഉടമ ആ സഹകാരിയാണ് (അല്ലെങ്കിൽ അവർ നിയോഗിക്കുന്ന ഏതെങ്കിലും പിന്തുടർച്ചക്കാർ).

ഈ പേജ് Google സംഭാവന ചെയ്യുന്ന Street View ഇമേജറി നയം വിവരിക്കുന്നു. ഉപയോക്താവ് സംഭാവന ചെയ്യുന്ന Street View ഇമേജറിക്ക്, Maps-ൽ ഉപയോക്താവ് സംഭാവന ചെയ്യുന്ന ഉള്ളടക്കത്തിനുള്ള നയം കാണുക.

Google സംഭാവന ചെയ്യുന്ന Street View
ഇമേജറി നയം

Street View ഇമേജറി കാണുന്ന എല്ലാവർക്കും നല്ലതും പ്രയോജനകരവുമായ അനുഭവം ഉണ്ടാകുന്നുവെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നതിന് ഞങ്ങൾ Google സംഭാവന ചെയ്യുന്ന Street View നയം വികസിപ്പിച്ചിരിക്കുന്നു. അനുചിതമായ ഉള്ളടക്കം ഞങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും Street View ഇമേജറി Google Maps-ലേക്ക് പ്രസിദ്ധീകരിക്കാൻ ഉപയോഗിക്കുന്ന മാനദണ്ഡം എന്താണെന്നും ഇത് വിശദീകരിക്കുന്നു. ഞങ്ങളുടെ നയം ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്തേക്കാം എന്നതിനാൽ കാലാകാലങ്ങളിൽ വീണ്ടും പരിശോധിക്കുക.

തെരുവ് കാഴ്‌ചാ ചിത്രം തത്സമയമല്ല

ലൊക്കേഷനിലൂടെ സഞ്ചരിച്ച ദിവസം ഞങ്ങളുടെ ക്യാമറകൾക്ക് കാണാനായത് മാത്രമാണ് Street View ഇമേജറി കാണിക്കുന്നത്. അതിന് ശേഷം, അവ പ്രോസസ് ചെയ്യുന്നതിന് മാസങ്ങളെടുക്കും. നിങ്ങൾ കാണുന്ന ഉള്ളടക്കത്തിന് ഏതാനും മാസങ്ങൾ മുതൽ ഏതാനും വർഷങ്ങൾ വരെ പഴക്കമുണ്ടാകാം എന്നാണ് ഇതിനർത്ഥം. നിരവധി വർഷങ്ങളായി ഞങ്ങൾ ഇമേജറി ശേഖരിക്കുന്ന ചില ലൊക്കേഷനുകളിൽ, ആ ഇമേജറിയിലുണ്ടായ മാറ്റങ്ങൾ നിങ്ങൾക്ക് ഞങ്ങളുടെ ടൈം മെഷീൻ ഫംഗ്ഷൻ ഉപയോഗിച്ച് കാണാനാകും.

മങ്ങിക്കൽ

Google Maps-ൽ തെരുവ് കാഴ്‌ചാ ചിത്രം പ്രസിദ്ധീകരിക്കുമ്പോൾ, വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് Google പല നടപടികളും സ്വീകരിക്കുന്നു.

Street View-യിലെ Google സംഭാവന ചെയ്യുന്ന ഇമേജറിയിലെ തിരിച്ചറിയാനാകുന്ന മുഖങ്ങളും ലൈസൻസ് പ്ലേറ്റുകളും മങ്ങിക്കാനായി രൂപകൽപ്പന ചെയ്ത, അത്യാധുനികമായ 'മുഖവും ലൈസൻസ് പ്ലേറ്റും മങ്ങിക്കൽ' സാങ്കേതിക വിദ്യ ഞങ്ങൾ വികസിപ്പിച്ചിരിക്കുന്നു. നിങ്ങളുടെ മുഖമോ ലൈസൻസ് പ്ലേറ്റോ കൂടുതൽ മങ്ങിക്കണമെന്നുണ്ടെങ്കിലോ നിങ്ങളുടെ വീട്, കാർ, ശരീരം എന്നിവ പൂർണ്ണമായും മങ്ങിക്കണമെങ്കിലോ "പ്രശ്‌നം റിപ്പോർട്ട് ചെയ്യുക" ടൂൾ ഉപയോഗിച്ച് അഭ്യർത്ഥന സമർപ്പിക്കുക.

അനുചിതമായ ഉള്ളടക്കം

അനുചിതമായ ഉള്ളടക്കം നിങ്ങൾക്ക് "പ്രശ്‌നം റിപ്പോർട്ട് ചെയ്യുക" എന്ന ലിങ്ക് ഉപയോഗിച്ച് റിപ്പോർട്ട് ചെയ്യാം. ഉള്ളടക്കത്തിന് കലാപരവും വിദ്യാഭ്യാസപരവും ഡോക്യുമെന്ററിപരവുമായ മൂല്യമുള്ളപ്പോൾ ഒഴികെ, അനുചിതമായ ഉള്ളടക്കം നിർണ്ണയിക്കാൻ ഞങ്ങൾ ഇനിപ്പറയുന്ന വിഭാഗങ്ങൾ പരിഗണിക്കുന്നു.

ബൗദ്ധിക സ്വത്തവകാശ ലംഘനങ്ങൾ

ബൗദ്ധിക സ്വത്തവകാശ ലംഘനങ്ങൾ

പകർപ്പവകാശം ഉൾപ്പെടെ, മറ്റാരുടെയെങ്കിലും നിയമപരമായ അവകാശങ്ങൾ ലംഘിക്കുന്ന ചിത്രങ്ങളോ മറ്റ് ഉള്ളടക്കമോ ഞങ്ങൾ അനുവദിക്കില്ല. കൂടുതൽ വിവരങ്ങൾക്കോ DMCA അഭ്യർത്ഥന ഫയൽ ചെയ്യാനോ, ഞങ്ങളുടെ പകർപ്പവകാശ നടപടിക്രമങ്ങൾ അവലോകനം ചെയ്യുക.

ലൈംഗിക ചുവയുള്ള ഉള്ളടക്കം സൂചിപ്പിക്കുന്ന ഐക്കൺ

ലൈംഗിക ചുവയുള്ള ഉള്ളടക്കം

ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം ഞങ്ങൾ അനുവദിക്കില്ല.

നിയമവിരുദ്ധമോ അപകടകരമോ അക്രമപരമോ ആയ ഉള്ളടക്കത്തിന്റെ ഐക്കൺ

നിയമവിരുദ്ധമോ അപകടകരമോ അക്രമപരമോ ആയ ഉള്ളടക്കം

നിയമ വിരുദ്ധ സ്വഭാവമുള്ളതും അപകടകരമായ പ്രവൃത്തികളെയോ കുറ്റകൃത്യങ്ങളെയോ പ്രോത്സാഹിപ്പിക്കുന്നതും അക്രമത്തിന്റെ ചിത്രീകരണമോ പ്രേരണയോ ഉള്ളതുമായ ഉള്ളടക്കം ഞങ്ങൾ അനുവദിക്കില്ല.

ഉപദ്രവിക്കൽ, ഭീഷണി എന്നിവയുടെ ഐക്കൺ

ഉപദ്രവിക്കലും ഭീഷണികളും

വ്യക്തികളെ ഉപദ്രവിക്കുകയോ കളിയാക്കുകയോ ആക്രമിക്കുകയോ ചെയ്യാൻ Street View ഉപയോഗിക്കുന്ന ഉള്ളടക്കം ഞങ്ങൾ അനുവദിക്കില്ല.

വിദ്വേഷ പ്രസംഗം

വിദ്വേഷ പ്രസംഗം

വംശം, വംശോൽപ്പത്തി, മതം, വൈകല്യം, ലിംഗഭേദം, പ്രായം, ദേശീയത, ജോലിയുടെ പശ്ചാത്തലം, ലൈംഗിക ആഭിമുഖ്യം, ലിംഗ സ്വത്വം എന്നിവയുടെ അടിസ്ഥാനത്തിൽ വ്യക്തിക്കോ ഒരു കൂട്ടം ആളുകൾക്കോ എതിരായ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതോ ന്യായീകരിക്കുന്നതോ ഞങ്ങൾ അനുവദിക്കില്ല.

ഭീകരവാദ ഉള്ളടക്കത്തിന്റെ ഐക്കൺ

ഭീകരവാദ ഉള്ളടക്കം

റിക്രൂട്ട്മെന്റ് ഉൾപ്പെടെയുള്ള ഒരു ഉദ്ദേശ്യത്തിനും ഭീകരസംഘടനകൾ ഈ സേവനം ഉപയോഗിക്കാൻ ഞങ്ങൾ അനുമതി നൽകുന്നില്ല. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതോ അക്രമത്തിന് പ്രേരിപ്പിക്കുന്നതോ ഭീകരാക്രമണങ്ങളെ ആഘോഷിക്കുന്നതോ പോലുള്ള, ഭീകരവാദവുമായി ബന്ധപ്പെട്ട ഉള്ളടക്കം ഞങ്ങൾ നീക്കം ചെയ്യും.

കുട്ടികളെ അപകടത്തിൽപ്പെടുത്തുന്നതിന്റെ ഐക്കൺ

കുട്ടികളെ അപകടത്തിൽപ്പെടുത്തൽ

കുട്ടികളെ ചൂഷണം ചെയ്യുന്നതോ ദുരുപയോഗിക്കുന്നതോ ആയ ഉള്ളടക്കത്തിനെതിരെ വിട്ടുവീഴ്‌ചയില്ലാതെ നടപടി സ്വീകരിക്കുക എന്നതാണ് Google-ന്റെ നയം. ഇതിൽ എല്ലാ തരത്തിലുമുള്ള ലൈംഗിക ദുരുപയോഗത്തിന്റെ ചിത്രങ്ങളും കുട്ടികളെ ലൈംഗികപരമായ രീതിയിൽ അവതരിപ്പിക്കുന്ന എല്ലാ ഉള്ളടക്കവും ഉൾപ്പെടുന്നു. ഇത്തരത്തിൽ കുട്ടികളെ ചൂഷണം ചെയ്യുന്നതെന്ന് നിങ്ങൾ കരുതുന്ന ഉള്ളടക്കം കണ്ടെത്തിയാൽ, Google-ന്റെ ശ്രദ്ധയിൽ കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെ പോലും അത് വീണ്ടും പങ്കിടുകയോ അതിൽ കമന്റിടുകയോ ചെയ്യരുത്. ഇന്റർനെറ്റിൽ മറ്റെവിടെയെങ്കിലും നിങ്ങൾ ഇത്തരത്തിലുള്ള ഉള്ളടക്കം കണ്ടെത്തുകയാണെങ്കിൽ, കാണാതാകുകയും ചൂഷണത്തിന് വിധേയരാവുകയും ചെയ്യുന്ന കുട്ടികൾക്കായുള്ള ദേശീയ കേന്ദ്രത്തിൽ (NCMEC) നേരിട്ട് ബന്ധപ്പെടുക.

വ്യക്തിപരമായി തിരിച്ചറിയാനുതകുന്ന വിവരങ്ങളുടെ ഐക്കൺ

വ്യക്തിപരമായി തിരിച്ചറിയാനുതകുന്ന വിവരങ്ങൾ

ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ, മെഡിക്കൽ റെക്കോർഡുകൾ, സർക്കാർ നൽകിയ തിരിച്ചറിയൽ രേഖകൾ പോലുള്ള, വ്യക്തിപരമായി തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങൾ അടങ്ങിയ ഉള്ളടക്കം, അത് നിങ്ങളുടേതായാലും മറ്റുള്ളവരുടേതായാലും ഞങ്ങൾ അനുവദിക്കില്ല.